ക്രോം 18 ബ്രൗസര്‍ വേര്‍ഷന്‍ പുറത്തിറക്കി

Posted By: Super

ക്രോം 18 ബ്രൗസര്‍ വേര്‍ഷന്‍ പുറത്തിറക്കി

ഗൂഗിളിന്റെ ക്രോം വെബ് ബ്രൗസറിന്റെ പുതിയ വേര്‍ഷന്‍ പുറത്തിറക്കി. ക്രോം 18 വേര്‍ഷനാണിത്. പൗണ്‍2ഓണ്‍ ഹാക്കിംഗ് മത്സരത്തില്‍ വെച്ച് ക്രോം ഹാക്ക് ചെയ്യാന്‍ ഹാക്കര്‍മാര്‍ക്ക് സഹായമായ ബ്രൗസറിനകത്തെ സുരക്ഷാ പാളിച്ചകളെ പരിഹരിച്ചാണ് പുതിയ ക്രോം വേര്‍ഷന്‍ എത്തിയിരിക്കുന്നത്. കൂടാതെ ഗ്രാഫിക് പ്രോസസിംഗും ഇതില്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്.

വിന്‍ഡോസ്, മാക്, ലിനക്‌സ് ഓപറേറ്റിംഗ് സിസ്റ്റങ്ങളെയാണ് ക്രോം 18 പിന്തുണക്കുക. ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് ഈ അപ്‌ഡേറ്റ് ഓട്ടോമാറ്റിക്കായി ലഭിക്കും. ഓട്ടോ അപ്‌ഡേറ്റ് ആയിട്ടില്ലെങ്കില്‍ വെബ് പേജിലെ വലതുവശത്തുള്ള ടൂള്‍ ചിഹ്നത്തില്‍ ക്ലിക് ചെയ്ത് എബൗട്ട് ക്രോമില്‍ പോകുക. ഏറ്റവും പുതിയ അപ്‌ഡേറ്റുകള്‍ അതില്‍ ലഭിക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ക്രോം 17 പുറത്തിറക്കിയിരുന്നത്. ക്രോം 18ലെ ടാബ് ബട്ടണില്‍ അഡോബി ഫഌഷ് പ്ലെയര്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്. മാസങ്ങള്‍ക്കുള്ളില്‍ ക്രോം 19 വേര്‍ഷനുമായി ഗൂഗിള്‍ എത്തിയേക്കുമെന്നാണ് മറ്റ് ചില റിപ്പോര്‍ട്ടുകള്‍.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot