അറിയുന്നത് നല്ലത്; ഇതാണ് ഗൂഗിളിന് നിങ്ങളോട് പറയാനുള്ളത്

Posted By: Staff

അറിയുന്നത് നല്ലത്; ഇതാണ് ഗൂഗിളിന് നിങ്ങളോട് പറയാനുള്ളത്

ഓണ്‍ലൈനില്‍ സുരക്ഷിതമായി നില്‍ക്കാന്‍ ഗൂഗിളിന് ചിലതെല്ലാം നിങ്ങളോട് പറയണമെന്നുണ്ട്. അറിയുന്നത് നല്ലത് അഥവാ ഗുഡ് റ്റു നോ എന്ന പേരില്‍ ഇതിനായി ഗൂഗിള്‍ ഒരു വെബ്‌സൈറ്റ് തുറന്നിട്ടുണ്ട്. സാധാരണക്കാര്‍ക്കിടയിലും ഇന്റര്‍നെറ്റിനെ കൂടുതല്‍ ഉപയോക്തൃ സൗഹാര്‍ദ്ദമാക്കുകയും സുരക്ഷിതമാക്കുകയുമാണ് ഈ ഉദ്യമത്തിലൂടെ ഗൂഗിളിന്റെ ലക്ഷ്യം. മലയാളം ഉള്‍പ്പടെ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ഈ വെബ്‌സൈറ്റ് ഉള്ളടക്കങ്ങള്‍ വായിക്കാനാകും.

http://www.google.com/intl/ml/goodtoknow/ എന്ന വെബ്‌സൈറ്റ് വിലാസത്തില്‍ എത്തുന്നവര്‍ക്ക് ഓണ്‍ലൈന്‍ എങ്ങനെ സുരക്ഷിതരായി ഇരിക്കാം, നിങ്ങളുടെ ഡാറ്റകള്‍ വെബില്‍ എങ്ങനെ ഉപയോഗിക്കപ്പെടുന്നു, ഗൂഗിള്‍ എങ്ങനെയാണ് ഈ ഡാറ്റകളെ ഉപയോഗിക്കുന്നത്, സ്വകാര്യഡാറ്റകളെ വെബില്‍ എങ്ങനെ നിയന്ത്രിക്കാം തുടങ്ങിയ പാഠങ്ങളാണ് ഗൂഗിള്‍ ഈ വെബ്‌സൈറ്റിലൂടെ പറഞ്ഞു തരുന്നത്. പ്രാദേശിക ഭാഷകളില്‍ പറഞ്ഞുതരുന്നതിനാല്‍ ഓരോ ഉപയോക്താവിനും കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ മനസ്സിലാക്കാനും സാധിക്കും.

ഓണ്‍ലൈന്‍ ആക്രമണങ്ങളില്‍ ചെന്ന് പെടാതെ സുരക്ഷിതമായ ഇന്റര്‍നെറ്റ് ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നതിനെക്കുറിച്ചാണ് സൈറ്റ് ഉപയോക്താക്കള്‍ക്ക് പറഞ്ഞുകൊടുക്കുന്നത്. ശക്തമായ പാസ്‌വേര്‍ഡ് തെരഞ്ഞെടുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍, ഓണ്‍ലൈന്‍ തട്ടിപ്പുകളെ തിരിച്ചറിയാനുള്ള വഴികള്‍ തുടങ്ങി ഓണ്‍ലൈന്‍ സുരക്ഷയ്ക്കാവശ്യമായ ധാരാളം മാര്‍ഗ്ഗങ്ങള്‍ ഇവിടെയുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot