ഗൂഗിള്‍ ഡാറ്റാ സെന്റര്‍ 'വെള്ളത്തില്‍'

Posted By:

ഗൂഗിള്‍ ഇന്റര്‍നെറ്റില്‍ മാത്രമല്ല, വെള്ളത്തിലും ആധിപത്യം സ്ഥാപിക്കുകയാണ്. ഗൂഗിളിന്റെ രണ്ടാമത്തെ ഫ് ളോട്ടിംഗ് ഡാറ്റാസെന്റര്‍ യു.എസിലെ Maine എന്ന സ്ഥലത്ത് സമുദ്രത്തില്‍ കണ്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നേരത്തെ 2700 മൈല്‍ അകലെ സാന്‍ഫ്രാന്‍സിസ്‌കോയിലും ഇതുപോലൊരു ഫ് ളോട്ടിംഗ് ഡാറ്റാസെന്റര്‍ എന്നു സംശയിക്കുന്ന ബാര്‍ജ് കണ്ടെത്തിയിരുന്നു.

രണ്ടു ബാര്‍ജുകളും ഗൂഗിളിന്റെ ഡാറ്റാസെന്റര്‍ ആണെന്ന് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും 2009-ല്‍ ഫ് ളോട്ടിംഗ് ഡാറ്റാസെന്ററിനായി ഗൂഗിള്‍ പേറ്റന്റ് എടുത്തിരുന്നു എന്നതാണ് സംശയം ബലപ്പെടാന്‍ കാരണമായിരിക്കുന്നത്. കടല്‍വെള്ളമുപയോഗിച്ച് തണുപ്പിക്കാന്‍ കഴിയുന്ന ഡാറ്റാസെന്ററിനാണ് പേറ്റന്റ് എടുത്തിരുന്നത്.

സ്മാര്‍ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

യു.എസിലെ ഡെലാവേര്‍ എന്ന സ്ഥലത്തുള്ള കമ്പനിയുടെ പേരിലാണ് വെസല്‍ വഹിക്കുന്ന കപ്പല്‍ റെജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് ഗൂഗിളിന്റേതുതന്നെയാണെന്നാണ് വിശ്വസിക്കുന്നത്. അതിന് കുറെ കാരണങ്ങളും വിദഗ്ധര്‍ പറയുന്നുണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഗൂഗിള്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഫ് ളോട്ടിംഗ് ഡാറ്റാസെന്റര്‍ എന്താണെന്നും അത് എങ്ങനെപ്രവര്‍ത്തിക്കുന്നു എന്നും അറിയാന്‍ താഴെകൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ കാണുക.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

2009-ലാണ് ഫ് ളോട്ടിംഗ് ഡാറ്റാസെന്ററിനായി ഗൂഗിള്‍ പേറ്റന്റ് എടുത്തത്.

#2

പരിസ്ഥിതി സൗഹൃദവും കടലില്‍ നിന്നു ലഭ്യമാവുന്ന ഊര്‍ജവുമുപയോഗിച്ച് പ്രവര്‍ത്തിക്കുന്നതുമായ ടെലികമ്മ്യൂണിക്കേഷന്‍സ്, സ്‌റ്റോറേജ് സംവിധാനമാണ് ഇത്.

#3

നാലു കണ്ടെയ്‌നറുകള്‍ വെല്‍ഡ് ചെയ്ത് ഒന്നാക്കിയ രീതിയിലാണ് ഡാറ്റാസെന്റര്‍ ഉള്ളത്.

#4

സാന്‍ഫ്രാന്‍സിസ്മകായില്‍ കണ്ടെത്തിയ ബാര്‍ജ് ഇതാണ്.

#5

സാന്‍ഫ്രാന്‍സിസ്മകായില്‍ കണ്ടെത്തിയ ബാര്‍ജ് ഇതാണ്.

#6

കപ്പലിന്റെ ഉടമസ്ഥരായ ഡെലാവെയര്‍ കോര്‍പറേഷന്‍ നാല് കപ്പലുകളാണ് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. BAL0001, BAL0010, BAL0011, BAL0100 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കമ്പ്യൂട്ടര്‍ ഭാഷയില്‍ ഒന്ന്, രണ്ട്, മൂന്ന്, നാല് എന്നിങ്ങനെയാണ് ഈ നമ്പറുകള്‍ അര്‍ഥമാക്കുന്നത്. അതുകൊണ്ടുതന്നെ ഇനിയും രണ്ട് ബാര്‍ജുകള്‍ കൂടി ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ഗൂഗിള്‍ ഡാറ്റാ സെന്റര്‍ 'വെള്ളത്തില്‍'

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot