ഇന്ത്യൻ ഉപയോക്താകൾക്കായി ഗൂഗിലിൻറെ പുതിയ ഷോപ്പിംഗ് എക്സ്പീരിയൻസ്

|

ഉപയോക്തക്കളുടെ ഷോപ്പിംഗ് എക്സ്പീരിയൻസ് കൂടുതൽ ലളിതമാക്കുവാനായി ഗൂഗിൾ പുതിയ ഷോപ്പിംഗ് എക്സ്പീരിയൻസ് അവസരങ്ങൾ തുറക്കുന്നു. കൂടുതൽ സമയമെടുത്ത് ആവശ്യമായ സാധങ്ങൾ കണ്ടുപിടിക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. എന്തെന്നാൽ, ഷോപ്പിങ്ങിനായി ആവശ്യമുള്ള സാധങ്ങൾ മറ്റു ഒട്ടനവധി സാധങ്ങളിൽ നിന്നുമാണ് തെരെഞ്ഞെടുത്ത് ഷോപ്പിംഗ് ചെയ്യേണ്ടത്.

 
 ഗൂഗിലിൻറെ പുതിയ ഷോപ്പിംഗ് എക്സ്പീരിയൻസ്

ഗൂഗിൾ ഇത് കൂടുതൽ എളുപ്പമാകാനായി "ഫിൽറ്റർ" ഓപ്ഷൻ കൊണ്ട് വന്നിരിക്കുന്നു. ഓഫർ, വില, റിവ്യൂസ് തുടങ്ങി ഷോപ്പിംഗ് സാധങ്ങൾ; അത് ഏത് കമ്പനി, ആരുടെ കച്ചവടശൃംഖല എന്നിങ്ങനെയൊക്കെ വേർതിരിച്ച് ഷോപ്പിംഗ് എക്സ്പീരിയൻസ് കൂടുതൽ ആസ്വാദകരമാക്കാം.

ആദ്യം "മെയ്‌ഡ്‌ ടു ബ്രൗസ്" ഷോപ്പിംഗ് ഓപ്ഷൻ ഗൂഗിൾ ഷോപ്പിംഗ് ഹോംപേജിൽ കണ്ണൻ സാധിക്കും, രണ്ടാമതായി ഗൂഗിൾ സെർച്ചിന്റെ ഷോപ്പിംഗ് ടേബിളും, മൂന്നാമതായി ഗൂഗിൾ ലെന്സിലും ഗൂഗിൾ ഷോപ്പിംഗ് നടത്താവുന്നതാണ്.

ആമസോൺ ഫ്രീ ഷിപ്പിംഗ് ചാർജ് ഡിസംബർ 18 മുതൽആമസോൺ ഫ്രീ ഷിപ്പിംഗ് ചാർജ് ഡിസംബർ 18 മുതൽ

ഗൂഗിളിന്റെ വൈസ് പ്രസിഡന്റും പ്രോഡക്റ്റ് മാനേജറുമായ സൂരോജിത് ചാറ്റർജി പറഞ്ഞു, "ഏതാണ്ട് 40 ദശലക്ഷം ഇന്ത്യക്കാർ ഇൻറർനെറ്റിൽ ഓൺലൈൻ വരികയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്യുന്നു. ആദ്യമായി ഓൺലൈൻ ഷോപ്പിംഗ് ഉപയോഗിക്കുന്നയാൽ തൊട്ട് വൻരീതിയിൽ ഉപയോഗിക്കുന്നവർക്കും ഈ പുതിയ സംവിധാനം ശരിക്കും ഒരു അനുഗ്രഹമായിരിക്കും. കൂടുതൽ ലളിതമായ രീതിയിൽ ഇനി ഓൺലൈൻ ഷോപ്പിംഗ് ഏവർക്കും ഉപയോഗിക്കാം. ഗൂഗിളിന്റെ പുതിയ ഷോപ്പിംഗ് എക്സ്പീരിയൻസ് ഉപയോക്തക്കൾക്ക് നല്ലരീതിയിൽ സഹായമേകും. "

ഷോപ്പിംഗ് ഹോംപേജ്: ഗൂഗിളിന്റെ പുതിയ ഷോപ്പിംഗ് ഹോംപേജിൽ ഉപയോക്താക്കൾ, ആയിരക്കണക്കിന് റീട്ടെയിലർമാരിൽ നിന്ന് വിവിധ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതിനുള്ള വേദിയാണ് ഇത്. ഈ പേജിൽ പുതിയ ഉത്പന്നങ്ങളെ കുറിച്ചും, വിലവിവരങ്ങളെ കുറിച്ചും അറിയുവാൻ സാധിക്കും.

ഷോപ്പിംഗ് ടാബ്: ഇത് പെട്ടന്ന് ഉത്പന്നങ്ങൾ തിരയാനുള്ള ഒരു ഷോർട്ട്കട്ടാണ്. ഇതിൽ ആവശ്യമുള്ള ഉല്പന്നത്തിന്റെ പേര് കൊടുക്കുമ്പോൾ ആ ഉത്പന്നത്തെ കുറിച്ചുള്ള എല്ലാ വിവർഗ്ഗളും അറിയാൻ സാധിക്കും. കൂടാതെ അറിയേണ്ട കാര്യങ്ങൾ ഈ ഷോപ്പിംഗ് ടാബിൽ സെർച്ച് ചെയ്താൽ മതിയാകും. ഹിന്ദിയിലും ഇംഗ്ലീഷിലും അന്യോഷിക്കേണ്ട കാര്യങ്ങൾ ടൈപ്പ് ചെയ്യാം.

ഗൂഗിൾ ലെൻസിലെ 'സ്റ്റൈൽ സെർച്ച്': ഇതിൽ ആവശ്യമുള്ള ഉത്പന്നങ്ങളുടെ ദൃശ്യങ്ങൾ വ്യക്തമായി അറിയുവാനും നോക്കിവാങ്ങുവാനും കഴിയുന്നു. ഇത്‌ വഴി ഫർണിച്ചറുകൾ, വീട്ടാവശ്യത്തിനുള്ള വസ്തുക്കൾ, പിന്നെ വസ്ത്രങ്ങൾ എന്നിവ നോക്കി വാങ്ങുവാൻ സാധിക്കും.

മെർച്ചൻറ് സെൻറർ: ചില്ലറ വ്യാപാരികൾക്കായിട്ടാണ് ഈ സംവിധനം, ഇത് വഴി വൻകിട വ്യാപാരികൾ തങ്ങളുടെ ഉത്പന്നങ്ങളുടെയും മറ്റും ദൃശ്യങ്ങൾ ഇതിൽ അപ്‌ലോഡ് ചെയ്യുന്നു. ഈ സംവിധാനം ഇംഗ്ലീഷ് ഭാഷയിൽ മാത്രമാണ് ലഭ്യമായികൊണ്ടിരുന്നത്, ഇപ്പോൾ, ഹിന്ദി ഭാഷയിലും ലഭ്യമാണ്.

Best Mobiles in India

English summary
Google explains that the new 'Shopping Homepage' is a made-to-browse destination for shoppers to search across multiple product categories, and browse products from thousands of retailers.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X