ടാബ്ലറ്റ് കൊണ്ടൊരു കഫെ

Posted By: Arathy

ഇന്ന് എല്ലാവരുടെയും പക്കല്‍ ഇന്റെര്‍ നെറ്റ് ഉണ്ട്. അതു കൊണ്ട് തന്നെ നമ്മുടെ ഇന്റെര്‍ നെറ്റ് കഫെകളുടെ വരുമാനവും കുറഞ്ഞു വരുകയാണ്. അതുകൊണ്ട് തന്നെ വരുമാനം കൂട്ടുവാന്‍ എന്തെങ്കിലുമൊക്കെ ചെയ്യ്‌തേ പറ്റു. വരും കാലങ്ങളില്‍ ഇന്റെര്‍ നെറ്റ് കഫെകള്‍ ഒരു ഓര്‍മ്മയാകുവാന്‍ സാധ്യതയുണ്ട്.

നിങ്ങള്‍ പരിഹാരം കണ്ടില്ലെങ്കിലും ഗൂഗിള്‍ ഒരു പരിഹാരമായി വരുന്നു. അതും ടാബ്ലറ്റകള്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന കഫെയുമായാണ് ഗൂഗിള്‍ വരുന്നത്. ഗൂഗിള്‍ ആദ്യമായി തുടങ്ങുന്ന ടാബ്ലറ്റ് കഫെ എത്തുന്നത് ആഫ്രിക്കന്‍ മണ്ണിലാണ്. ഈ ടാബ്ലറ്റുകളുടെ കഫെ വേണ്ട വിധത്തില്‍ ഉപയോഗിക്കുമെന്ന് ആഫ്രിക്കയുടെ ഗൂഗില്‍ ഹെഡായ ടിത്യനെ ഡെമേ പറയുന്നു.

പണം ചെലവാക്കുന്ന കാര്യത്തില്‍ ശ്രദ്ധചെലുത്തുന്ന ജനങ്ങളാണ് ആഫ്രിക്കയിലുള്ളത്. അതുകൊണ്ട് തന്നെ പലര്‍ക്കും ടാബ്ലറ്റ് പോലുള്ളവ വാങ്ങുവാന്‍ സാധിക്കാതെ വരുന്നു. അതുകൊണ്ട് തന്നെ ഇങ്ങനെയുള്ള ടാബ്ലറ്റ് കഫെകള്‍ വിജയം കാണുമെന്ന് ഗൂഗിള്‍ വിശ്വസിക്കുന്നു

വിവിധ തരം ടാബ്ലറ്റുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ടാബ്ലറ്റ് കഫെ

പഴയ ഇന്ററര്‍ നെറ്റ് കഫെയും, പുതിയ ടാബ്ലറ്റ് കഫെയും

ടാബ്ലറ്റ് കഫെ

വീഡിയോ ചാറ്റിങ്ങുകള്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഉണ്ടാകും. വിവരങ്ങള്‍ ഡൗണ്‍ ലോര്‍ഡ് ചെയ്യുവാനും, അപ്പ് ലോര്‍ഡ് ചെയ്യുവാനുള്ള സംവിധാനങ്ങള്‍ ഉണ്ടാകും

 

 

ടാബ്ലറ്റ് കഫെ

ടാബ്ലറ്റ് കഫെകളില്‍ ഒരു മണിക്കൂറിന് 0.6 ഡോളറാണ് വില.

ടാബ്ലറ്റ് കഫെ

ഒരു കഫെയില്‍ 15 ടാബ്ലറ്റുകള്‍ വരെ ഉപയോഗിക്കും

ടാബ്ലറ്റ് കഫെ

വൈകാതെ ടാബ്ലറ്റ് കഫെകള്‍ മറ്റുള്ള രാജ്യങ്ങളിലേക്കും വരുമെന്ന് വിശ്വസിക്കാം. അല്ല തീര്‍ച്ചയായും വരുമെന്ന് തന്നെ പ്രതീക്ഷിക്കാം

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot