ഡല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായി ഗൂഗിള്‍ മെഴുകുതിരി തെളിച്ചു

Posted By: Staff

ഡല്‍ഹി പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായി ഗൂഗിള്‍ മെഴുകുതിരി തെളിച്ചു

ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തെ തുടര്‍ന്ന് ചികിത്സയിലിരിയ്‌ക്കെ മരിച്ച പെണ്‍കുട്ടിയുടെ ഓര്‍മ്മയ്ക്കായി മെഴുകുതിരിയുമായാണ് ഗൂഗിള്‍ ഇന്ന് എത്തിയിരിയ്ക്കുന്നത്. ഡല്‍ഹിയിലെ ധീരയുടെ ഓര്‍മ്മയ്ക്ക് എന്ന വാചകത്തിനൊപ്പമാണ് ഒരു മെഴുകുതിരിയും ചേര്‍ത്തിരിയ്ക്കുന്നത്.

ലോകത്തെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളെയെല്ലാം ഡൂഡിലുകളിലൂടെ അവതരിപ്പിയ്ക്കുന്ന ഗൂഗിള്‍, രാജ്യമെമ്പാടും അലയടിയ്ക്കുന്ന ദു:ഖത്തിലും, പ്രതിഷേധത്തിലും പങ്ക് ചേരാനാണ് ഇന്ന് മെഴുകുതിരിയുമായെത്തിയത്.

ഈ അടുത്തകാലത്ത് ഇന്ത്യ കണ്ട ഏറ്റവും മനുഷ്യത്വരഹിതമായ ആക്രമണത്തില്‍ വളരെ മാരകമായ പരിക്കുകളേറ്റ 23കാരി ജീവിതത്തിലേയ്ക്ക് തിരിച്ചു വരണമെന്ന് ശക്തമായ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരെത്തിച്ച ശേഷമായിരുന്നു അന്ത്യം.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot