തിരുവനന്തപുരത്തേയും, കൊച്ചിയിലേയും ട്രാഫിക്ക് ഇനി തത്സമയം ഗൂഗിള്‍ മാപ്‌സില്‍...!

Written By:

തിരുവനന്തപുരവും കൊച്ചിയും ഉള്‍പ്പടെ ഇന്ത്യയിലെ 12 നഗരങ്ങളുടെ ട്രാഫിക്ക് വിവരങ്ങള്‍ ഇനി തത്സമയം കാണാം. കൊല്‍ക്കത്ത, ഭോപ്പാല്‍, കോയമ്പത്തൂര്‍, ലക്‌നൗ, സൂറത്ത്, ലുധിയാന, വിശാഖപട്ടണം, നാഗ്പൂര്‍, മധുരൈ തുടങ്ങിയ നഗരങ്ങളിലെ തത്സമയ ട്രാഫിക്ക് വിവരങ്ങളും ഗൂഗിള്‍ മാപ്‌സില്‍ ഇപ്പോള്‍ ലഭ്യമാണ്.

തിരുവനന്തപുരം, കൊച്ചി ട്രാഫിക്കുകള്‍ തത്സമയം ഗൂഗിള്‍ മാപ്‌സില്‍

ഇതോടെ 34 ഇന്ത്യന്‍ നഗരങ്ങളിലെ ട്രാഫിക്ക് വിവരങ്ങള്‍ ഗൂഗിള്‍ മാപ്‌സില്‍ ലഭിക്കുന്നതാണ്. ഗൂഗിള്‍ മാപ്‌സില്‍ ഇന്ത്യയിലെ എല്ലാ ദേശീയപാതകളുടെയും, എക്‌സ്പ്രസ് പാതകളുടെയും വിവരങ്ങള്‍ ലഭ്യമാണ്.

ഫ്ളാഗ്ഷിപ്പ് ഫോണുകള്‍ ലളിതമായ ഇഎംഐ-യില്‍ വാങ്ങാം...!

തിരുവനന്തപുരം, കൊച്ചി ട്രാഫിക്കുകള്‍ തത്സമയം ഗൂഗിള്‍ മാപ്‌സില്‍

നഗരത്തിലെ റോഡുകള്‍ വ്യത്യസ്ത നിറങ്ങളിലാണ് ഗൂഗിള്‍ മാപ്‌സില്‍ കാണിക്കുന്നത്. പച്ച നിറത്തിലുളള റോഡുകളില്‍ ട്രാഫിക്ക് ബ്ലോക്കുകള്‍ ഇല്ലെന്നും, മഞ്ഞ നിറത്തിലുളള റോഡുകളില്‍ ചെറിയ തോതില്‍ ട്രാഫിക്ക് ബ്ലോക്ക് ഉണ്ടെന്നും, ചുവപ്പ് നിറത്തിലുളള റോഡുകളില്‍ കനത്ത ട്രാഫിക്ക് ബ്ലോക്ക് ഉണ്ടെന്നും സൂചിപ്പിക്കുന്നു.

5,000 രൂപയ്ക്ക് താഴെയുളള ഫോണുകളില്‍ ഹൊണര്‍ ബീയുടെ എതിരാളികള്‍...!

തിരുവനന്തപുരം, കൊച്ചി ട്രാഫിക്കുകള്‍ തത്സമയം ഗൂഗിള്‍ മാപ്‌സില്‍

മാപ്‌സില്‍ നാവിഗേഷന്‍ മോഡില്‍ കാണിക്കുന്ന യാത്രാ സമയം ഇനി മുതല്‍ കൂടുതല്‍ കൃത്യതയുളളതായിരിക്കുമെന്നും ഗൂഗിള്‍ വക്താവ് ഉറപ്പ് നല്‍കുന്നു.

Read more about:
English summary
Google Maps adds 12 cities for real time traffic updates.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot