ഗൂഗിൾ മാപ്സിനെ നമ്പിയാൽ കുഴിയിലാകുമെന്ന പേടി വേണ്ട; വരുന്നൂ... സൂപ്പർ ജിപിഎസ്

|

വഴിയറിഞ്ഞ് കൂടാത്ത സ്ഥലങ്ങളിലേക്ക് പോകുമ്പോൾ വഴി കാട്ടുന്ന സുഹൃത്താണ് ഗൂഗിൾ മാപ്സ്. ട്രാഫിക് ബ്ലോക്കുകളിൽ നിന്ന് രക്ഷപ്പെടാനും യാത്രകൾ പ്ലാൻ ചെയ്യാനും പാർക്കിങ് സ്പോട്ടുകൾ കണ്ടുപിടിക്കാനും തുടങ്ങി എണ്ണമില്ലാത്ത ഫീച്ചറുകളുമായെത്തുന്ന ആപ്ലിക്കേഷൻ ഇന്ന് പലരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ചില‍ർക്കാണെങ്കിൽ വാഹനത്തിന്റെ മുമ്പിൽ ഒരു മാപ്പ് സെറ്റ് ചെയ്തിട്ടില്ലെങ്കിൽ വണ്ടി ഓടിക്കാൻ പോലും പറ്റില്ല (SuperGPS).

 

ഗൂഗിൾ മാപ്സ്

എന്നാൽ ഇടയ്ക്കിടയ്ക്ക് നല്ല പണിയും ഗൂഗിൾ മാപ്സ് നൽകാറുണ്ട്. നടന്ന് പോകാൻ മാത്രം കഴിയുന്ന വഴികളിലൂടെ കാർ ഓടിപ്പിക്കുക, പുല്ല് വെട്ടിയ സ്ഥലം റോഡാണെന്ന് പറയുക, പൊളിഞ്ഞ് കിടക്കുന്ന പാലത്തിൽ കൊണ്ട് പോയി പുഴയിൽ ചാടിക്കുക, എളുപ്പ വഴിയാണെന്നും പറഞ്ഞ് കാട്ടുവഴികളിൽ കൊണ്ട് പോയി പെടുത്തുക എന്നിവയൊക്കെ ഗൂഗിൾ മാപ്സിന്റെ ലീലാവിലാസങ്ങളിൽ ചിലത് മാത്രം.

മാപ്സ്

ഗൂഗിൾ മാപ്സിന്റെ ഇത്തരം ചതികളിൽ ഒരിക്കലെങ്കിലും പെടാത്തവരായി ആരും തന്നെയുണ്ടാകില്ല. ഗൂഗിൾ മാപ്സ് വഴി കാട്ടാൻ ആശ്രയിക്കുന്ന ജിപിഎസാണ് യഥാർഥത്തിൽ നമ്മെ ഇത്തരം കുഴപ്പങ്ങളിൽ കൊണ്ട് പോയി ചാടിക്കുന്നത്. നാട്ടിൻ പുറങ്ങളിൽ മാത്രമല്ല നഗരങ്ങളിലും പലപ്പോഴും ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. തിരിയേണ്ട ടേണുകൾ കഴിഞ്ഞിട്ട് ഇടത്തോട്ട് തിരിയാൻ പറയുന്നത് പോലെ എത്രയെത്ര അനുഭവങ്ങൾ അല്ലേ..!

നാവിഗേഷൻ സാറ്റലൈറ്റ്
 

നാവിഗേഷൻ സാറ്റലൈറ്റ് സിഗ്നലുകളുടെ കൃത്യതയില്ലായ്മയാണ് പലപ്പോഴും ജിപിഎസിന്റെയും ഗൂഗിൾ മാപ്സിന്റെയും കിളി പാറാൻ കാരണം. അമേരിക്കയുടെ ജിപിഎസ്, യൂറോപ്യൻ യൂണിയന്റെ ഗലീലിയോ എന്നീ ഗ്ലോബൽ നാവിഗേഷൻ സാറ്റലൈറ്റ് സിസ്റ്റങ്ങളാണ് നിലവിൽ ആഗോള തലത്തിൽ ഏറ്റവും അധികം യൂസ് ചെയ്യപ്പെടുന്ന നാവിഗേഷൻ സംവിധാനങ്ങൾ.

വർണ്യത്തിൽ ഒട്ടും ആശങ്ക വേണ്ട...രണ്ടും ഒന്നല്ല: ഇ-രൂപയും യുപിഐയും തമ്മിലുള്ള വ്യത്യാസങ്ങൾ അറിഞ്ഞിരിക്കാംവർണ്യത്തിൽ ഒട്ടും ആശങ്ക വേണ്ട...രണ്ടും ഒന്നല്ല: ഇ-രൂപയും യുപിഐയും തമ്മിലുള്ള വ്യത്യാസങ്ങൾ അറിഞ്ഞിരിക്കാം

പോരായ്മകൾ

സാറ്റലൈറ്റുകളെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു എന്നത് തന്നെയാണ് ഈ സിസ്റ്റങ്ങളുടെ പോരായ്മകൾക്കുള്ള പ്രധാന കാരണങ്ങൾ. സാറ്റലൈറ്റുകളുടെ സിഗ്നലുകൾ ഭൂമിയിൽ എത്തുമ്പോൾ തന്നെ ദുർബലമായിട്ടുണ്ടാകും. കെട്ടിടങ്ങളും മറ്റ് തടസങ്ങളും കാരണം ഈ റേഡിയോ സിഗ്നലുകൾ പ്രതിഫലിച്ച് പോകാനും വഴിയുണ്ട്. അത്തരം സമയങ്ങളിലാണ് ലൊക്കേഷൻ കൃത്യത പോലും നൽകാനാകാത്ത വിധം നാവിഗേഷൻ ആപ്പുകൾ കുഴപ്പത്തിലാകുന്നത്.

സൂപ്പർ ജിപിഎസ്

സൂപ്പർ ജിപിഎസ്

എന്നാൽ ജിപിഎസ് സംവിധാനത്തിന്റെ പോരായ്മകൾ മറി കടക്കാൻ ഒരു പുതിയ നാവി​ഗേഷൻ സിസ്റ്റം തന്നെ അവതരിപ്പിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞർ. സാറ്റലൈറ്റുകളുടെ സഹായമില്ലാതെ, ഭൂമിയിൽ തന്നെയുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളെയും ഡാറ്റ സെന്ററുകളെയും അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന പുതിയ നാവിഗേഷൻ സംവിധാനമാണ് ഇവർ മുന്നോട്ട് വയ്ക്കുന്നത്.

ഹൈബ്രിഡ് നാവിഗേഷൻ സിസ്റ്റം

"സൂപ്പർ ജിപിഎസ്" എന്ന പേരിലാണ് ഈ ഹൈബ്രിഡ് നാവിഗേഷൻ സിസ്റ്റം ഗവേഷകർ സജ്ജീകരിക്കുന്നത്. 10 സെ.മി. വരെ കൃത്യത വാഗ്ദാനം ചെയ്യുന്ന സൂപ്പർ ജിപിഎസ് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്വർക്കുകളും ഒപ്റ്റിക്കൽ ഫൈബർ കണക്ഷനുകളും ഉപയോഗിച്ചാണ് പ്രവർത്തിക്കിക്കുന്നത്. അതായത് സാറ്റലൈറ്റുകളുടെ സഹായമില്ലാതെ തന്നെ നാവിഗേഷൻ സാധ്യമാക്കാൻ പുതിയ സംവിധാനം സഹായിക്കുന്നു.

ഇനിയും സംശയങ്ങൾ മാറിയില്ലേ..? എയർടെൽ 5ജി പ്ലസിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്ഇനിയും സംശയങ്ങൾ മാറിയില്ലേ..? എയർടെൽ 5ജി പ്ലസിനെക്കുറിച്ച് അറിയേണ്ടതെല്ലാം ഇവിടെയുണ്ട്

സാറ്റലൈറ്റുകൾക്ക് പകരം മൊബൈൽ നെറ്റ്വ‍ർക്കുകൾ

സാറ്റലൈറ്റുകൾക്ക് പകരം മൊബൈൽ നെറ്റ്വ‍ർക്കുകൾ, വൈഫൈ - ഫൈബ‍‍ർ ഓപ്റ്റിക്കൽ ശൃംഖലകൾ എന്നിവ ഉപയോ​ഗിച്ചാണ് സൂപ്പ‍ർ ജിപിഎസ് പ്രവ‍ർത്തിക്കുന്നത്. മൊബൈൽ നെറ്റ്വർക്കുകൾക്ക് സമാനമായ കണക്റ്റിവിറ്റിയെന്ന് സാരം. മൊബൈലുകൾക്ക് പകരം ലൊക്കേഷൻ നിർണയിക്കാൻ സാധിക്കുന്ന ഡിവൈസുകളുമായിട്ടാകും സൂപ്പർ ജിപിഎസ് കണക്റ്റ് ചെയ്യുന്നത്. ഫൈബർ ഓപ്റ്റിക്സ് കേബിളുകൾക്കൊപ്പം റേഡിയോ ട്രാൻസ്മിറ്ററുകളും ഈ സംവിധാനത്തിന്റെ ഭാഗമാണ്.

വ്രയ് യൂണിവേഴ്സിറ്റി

ആംസ്റ്റർഡാമിലെ വ്രയ് യൂണിവേഴ്സിറ്റി, ഡെൽഫ്റ്റ് ടൂണിവേഴ്സിറ്റി, വിഎസ്എൽ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരാണ് സൂപ്പർ ജിപിഎസിന് പിന്നിൽ. ഗവേഷകർ വികസിപ്പിച്ചെടുത്ത പ്രോട്ടോടൈപ്പാണ് 10 സെന്റിമീറ്റർ വരെ കൃത്യതയോടെ ലൊക്കേഷൻ നിർണയിച്ചത്. ഡ്രൈവറില്ലാ കാറുകൾ മുതലുള്ള മറ്റ് സാങ്കേതികമേഖലകളിലും ഈ സാങ്കേതികവിദ്യ ഉപയോഗിക്കപ്പെടും. 5ജി മുതലങ്ങോട്ട് കണക്റ്റിവിറ്റി സാങ്കേതികവിദ്യയുടെ വള‍ർച്ചയ്ക്ക് അനുസരിച്ച് സൂപ്പ‍‍ർ ജിപിഎസ് സംവിധാനവും മെച്ചപ്പെടും.

വൻ നഗരങ്ങളിലെ കൃത്യതക്കുറവ്

വൻ നഗരങ്ങളിലെ കൃത്യതക്കുറവ് തന്നെയാണ് നിലവിൽ ലഭ്യമായ ജിപിഎസ് സംവിധാനത്തിന്റെ ഏറ്റവും വലിയ പോരായ്മ. അയയ്ക്കുന്ന റേഡിയോ സിഗ്നലുകൾ തിരിച്ചു വരാനുള്ള സമയം കണക്ക് കൂട്ടിയാണ് ജിപിഎസ് സംവിധാനത്തിൽ ലൊക്കേഷനും ദൂരവും നിശ്ചയിക്കുന്നത്. കെട്ടിടങ്ങളിൽ തട്ടി റേഡിയോ സിഗ്നലുകൾ പ്രതിഫലിക്കുന്നതോടെ നഗരങ്ങളിലെ ജിപിഎസ് സേവനങ്ങൾ അവതാളത്തിലാകുന്നു. സൂപ്പർ ജിപിഎസ് എല്ലാവർക്കുമായി പുറത്തിറങ്ങുന്നതോടെ ഇത്തരം പ്രശ്നങ്ങൾ എല്ലാം തന്നെ പരിഹരിക്കപ്പെടും

Best Mobiles in India

English summary
There is no one who has not been misled by Google Maps at least once. It is the GPS that we rely on to show us locations through Google Maps that actually leads us into such trouble. Such things happen not only in rural areas but also in cities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X