ഓട്ടോറിക്ഷക്കാർക്ക് പിന്തുണയുമായി ഗൂഗിൾ മാപ്പ്

|

ഡൽഹിയിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്ക് പിന്തുണയുമായി ഗൂഗിൾ മാപ്പ്സ്. ഇനി മുതൽ ഗൂഗിൾ മാപ്പിൽ യാത്രക്കായുള്ള വാഹനങ്ങളുടെ പട്ടിക തിരയുമ്പോൾ ഓട്ടോറിക്ഷയും ആൻഡ്രോയിഡ് ആപ്പിൾ കാണാൻ സാധിക്കും.

 
ഓട്ടോറിക്ഷക്കാർക്ക് പിന്തുണയുമായി ഗൂഗിൾ മാപ്പ്

ഇത് പുതിയ ക്രമീകരണം ഓട്ടോതൊഴിലാളികൾക്ക് മാത്രമല്ല മറിച്ച് ഈ പൊതുവാഹനം ആവശ്യാനുസരണത്തിന് ലഭിക്കുമെന്നത് ആളുകൾക്കും ഒരുപോലെ തന്നെ ഗുണം ചെയ്യും. ചുരുക്കി പറഞ്ഞാൽ, രണ്ട് ഭാഗത്തുള്ളവർക്കും ഗുണമാകുന്ന ഒരു കാര്യമാണ് ഇത്.

പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവെയ്ക്കും; നിരോധിച്ച് രാജ്യത്തെ കോളേജുകള്‍പബ്ജി കളിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കു വഴിവെയ്ക്കും; നിരോധിച്ച് രാജ്യത്തെ കോളേജുകള്‍

ഓട്ടോറിക്ഷ യാത്രക്കായി തിരഞ്ഞെടുക്കുന്ന യാത്രക്കാരന് പോകേണ്ടയിടത്തേക്ക് സവാരി പോകുന്ന ഓട്ടോറിക്ഷകളുടെ ഒരു പട്ടിക കാണാൻ സാധിക്കും കൂടാതെ യാത്രയ്ക്കായി എടുക്കുന്ന സമയം, സവാരി ചാർജ്, പോകുന്ന വഴികൾ തുടങ്ങിയവ കാണാൻ സാധിക്കും. ഇത് ഉപയോക്താക്കൾക്ക് നല്ല രീതിയിൽ ഉപകാരപ്പെടുകയും യാത്രക്കനുസരിച്ചുള്ള ചാർജ് കാണാനും സാധിക്കും. നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷകൾ നിശ്ചയിച്ചിട്ടുള്ള സവാരി ചാർജാണ് ഈടാക്കുന്നത്.

 ഗൂഗിൾ മാപ്പ്

ഗൂഗിൾ മാപ്പ്

ഈ പുതിയ സവിശേഷത ഗൂഗിൾ മാപ്പിലെ 'പബ്ലിക് ട്രാസ്പോർട്ട് ആൻഡ് കാബ്' എന്ന മോഡിൽ കാണാൻ സാധിക്കും. ഡൽഹി ട്രാഫിക് പോലീസ് അറിയിച്ച ചാർജിലും റൂട്ടിലുമായിട്ടാണ് ഓട്ടോറിക്ഷകൾ ഓടുന്നത്.

ഗൂഗിൾ

ഗൂഗിൾ

ആൻഡ്രോയിഡ് ഫോണുകളിലുള്ള ഗൂഗിൾ മാപ്പ് ആപ്പിൽ മാത്രമാണ് ഇപ്പോൾ ഈ സംവിധാനം ലഭ്യമായിട്ടുള്ളത്. ആൻഡ്രോയിഡ് ഉപയോക്താക്കൾ ഈ സംവിധാനം ലഭ്യമാക്കുവാനായി ഗൂഗിൾ മാപ്പ്സ് (v.10.6) അപ്ഡേറ്റ് ചെയ്യുക. ഐഫോൺ ഉപയോക്താക്കൾക്ക് ഈ സംവിധാനം എപ്പോൾ ലഭിക്കുമെന്ന് അറിയില്ല.

മാപ്പ്
 

മാപ്പ്

"പൊതുവായി ഉപയോഗിക്കുന്ന വാഹനമായ ഓട്ടോറിക്ഷയും ഗൂഗിൾ മാപ്പും തമ്മിൽ ബന്ധിപ്പിക്കുന്നതുവഴി യാത്രക്കാരന് യാത്ര ചെയ്യുന്നതിന്റെ ചാർജ് അറിയുവാൻ സാധിക്കും. ഇന്നത്തെ സാഹചര്യത്തിൽ, പരിചയമില്ലാത്ത ഒരു സ്ഥലത്തേക്ക് പോകാനായി ഓട്ടോറിക്ഷ വിളിക്കുമ്പോൾ ആളുകൾക്ക് പലപ്പോഴായി കൂടുതൽ തുക കൊടുക്കേണ്ടതായി വരുന്നു. എന്നാൽ ഗൂഗിൾ മാപ്പിൽ ഈ പ്രശ്നം ആവർത്തിക്കില്ല. ആളുകൾക്ക് വേണ്ടരീതിയിൽ യാത്ര തിരഞ്ഞെടുക്കാനും അതിന്റെ ശരിയായ തുക അറിയുവാനും സാധിക്കുന്നു, അത് വഴി ഇത്തരത്തിലുള്ള പ്രശ്നങ്ങൾ അവർത്തിക്കുവാൻ ഇടയുണ്ടാവുകയില്ല. യാത്രക്കാരന് വേണമെങ്കിൽ വേറെ തരത്തിലുള്ള പൊതുവാഹനങ്ങൾ: ബസ്, മെട്രോ തുടങ്ങിയവയും തിരഞ്ഞെടുക്കാം", ഗൂഗിൾ മാപ്പിന്റെ പ്രോഡക്റ്റ് മാനേജരായ വിശാൽ ദത്ത് പറഞ്ഞു.

നാവിഗേറ്റ്

നാവിഗേറ്റ്

ഗൂഗിൾ മാപ്പിൽ ഓട്ടോറിക്ഷ എങ്ങനെ തിരയാം എന്ന് നോക്കാം

ഗൂഗിൾ മാപ്പ് (v.10.6) അപ്ഡേറ്റ് ചെയ്യുക, അതിനുശേഷം ഗൂഗിൾ മാപ്പ് തുറക്കുക എന്നിട്ട് സാധാരണയായി ചെയ്യുന്നത് പോലെ പോകേണ്ട ഒരു സ്ഥലം തിരയുക.

ഡയറക്ഷനിൽ ക്ലിക്ക് ചെയ്യുക എന്നിട്ട് പബ്ലിക് ട്രാസ്പോർട്ട് ടാബിലേക്ക് പോവുക. 'ആൾസോ കൺസിഡർ' സെക്ഷനിൽ യാത്രക്കാരന് ഓട്ടോറിക്ഷയുടെ ഒരു പട്ടിക കാണുവാൻ സാധിക്കും.

ഏത് തരത്തിലുള്ള യാത്ര വാഹനമാണ് വേണ്ടത് എന്ന് തീരുമാനിച്ചതിനു ശേഷം (ഓട്ടോറിക്ഷ ഐക്കണിൽ ക്ലിക്ക് ചെയ്യുക) അതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ആ സ്ഥലത്തേക്ക് യാത്ര പോകുന്ന ഓട്ടോറിക്ഷകളുടെ മുഴുവൻ വിവരവും ലഭിക്കുന്നു കൂടാതെ പോകേണ്ട വഴിയിലെ ട്രാഫിക് വിവരങ്ങളും ഒപ്പം ലഭിക്കുന്നു.

യാത്ര തുടങ്ങുന്നതിനായി 'നാവിഗേറ്റ്' ഓപ്ഷനിൽ അമർത്തുക ഗൂഗിൾ മാപ്‌സിലെ 'ക്യാബ്' മോഡിൽ ഈ ഓപ്ഷൻ ലഭ്യമാണ്.

ഇന്ത്യയിൽ ഓട്ടോറിക്ഷ കൂടുതലായി ഉപയോഗിക്കുന്ന മറ്റ് നഗരങ്ങളായ മുംബൈ, പൂനെ, ചെന്നൈ തുടങ്ങിയ ഇടങ്ങളിൽ ഈ സംവിധാനം എപ്പോൾ ലഭ്യമാകുമെന്ന് ഗൂഗിൾ അറിയിച്ചിട്ടില്ല.

Best Mobiles in India

English summary
Google Maps will now add support for auto rickshaws in Delhi, which will help out customers who rely on this form of public transport in the city. Users who rely on Google Maps will now see a new public transport mode called auto rickshaw in the Android app.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X