ഭക്ഷണപ്രിയര്‍ക്കായി ഗൂഗിള്‍ മാപ്പില്‍ പുതിയ ഗ്രൂപ്പ് ഫീച്ചര്‍ വരുന്നു

|

കൂട്ടുകാരുമൊത്ത് പുറത്തുനിന്ന് ആഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കൊരു സന്തോഷവാര്‍ത്ത. നിങ്ങള്‍ക്കായി ഗൂഗിള്‍ മാപ്പില്‍ പുതിയ ഫീച്ചര്‍ വന്നിരിക്കുന്നു. ഗ്രൂപ്പ് പ്ലാനിംഗ് എന്ന് പേരിട്ടിരിക്കുന്ന ഫീച്ചറിന്റെ സഹായത്തോടെ അനായാസം ഭക്ഷണശാലകളുടെ വിവരങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവയ്ക്കാന്‍ കഴിയും. ഇതിനായി നിങ്ങള്‍ ചെയ്യേണ്ടത്:

ഭക്ഷണപ്രിയര്‍ക്കായി ഗൂഗിള്‍ മാപ്പില്‍ പുതിയ ഗ്രൂപ്പ് ഫീച്ചര്‍ വരുന്നു

1. ഗൂഗിള്‍ മാപ്പ് ആപ്പ് ഓപ്പണ്‍ ചെയ്യുക

2. എക്‌സ്‌പ്ലോര്‍ ടാബില്‍ റെസ്‌റ്റോറന്റ്‌സില്‍ അമര്‍ത്തുക

3. ഏതെങ്കിലും ലൊക്കേഷനില്‍ അമര്‍ത്തിപ്പിടിക്കുക

4. താഴെ വലതുഭാഗത്ത് കാണുന്ന ചെറിയ ഫ്‌ളോട്ടിംഗ് ബബിളില്‍ ലിങ്ക് വലിച്ചിടുക

5. സ്ഥലങ്ങള്‍ തീരുമാനിച്ചുകഴിഞ്ഞാല്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് മെസഞ്ചര്‍, ഗൂഗിള്‍ ഹാംഗൗട്ട് പോലുള്ള വഴി പങ്കുവയ്ക്കുക.

ഈ ലിങ്കില്‍ നിങ്ങള്‍ തിരഞ്ഞെടുത്ത എല്ലാ റെസ്റ്റോറന്റുകള്‍ എവിടെയാണെന്ന് അറിയാന്‍ കഴിയും. ലൈക്കുകളിലൂടെയും ഡിസ്‌ലൈക്കുകളിലൂടെയും കൂട്ടുകാര്‍ക്ക് അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ നിങ്ങളുമായി പങ്കുവയ്ക്കാം. ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് സ്ഥലങ്ങള്‍ ഒഴിക്കാനും ചേര്‍ക്കാനുമാകും. പങ്കുവയ്ക്കപ്പെട്ട ലിങ്ക് ഗ്രൂപ്പിലെ എല്ലാ അംഗങ്ങളെയും ഗൂഗിള്‍ മാപ്പിലേക്ക് നയിക്കും. ആപ്പ് ഇല്ലാത്തവര്‍ക്ക് വെബില്‍ ഇത് കാണാം.

ഈ ആഴ്ച ഗ്രൂപ്പ് പ്ലാനിംഗ് ഫീച്ചര്‍ ആന്‍ഡ്രോയ്ഡിലും iOS-ലും ലഭിക്കും. ഫീച്ചര്‍ ഉപയോഗിക്കുന്നതിനായി ഗൂഗിള്‍ മാപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്തിട്ടുള്ളവര്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും.

ലൊക്കേഷനൊപ്പം ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്‌ഫോണിന്റെ ബാറ്ററി ലെവല്‍ കൂടി പങ്കുവയ്ക്കാന്‍ ഗൂഗിള്‍ മാപ്പ് അവസരം നല്‍കിയിരുന്നു. ബാറ്ററി ഷെയറിംഗ് ഫീച്ചര്‍ കുറച്ച് നാളുകളായി നിലവിലുണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും ലഭ്യമായിരുന്നില്ല. ബാറ്ററിയില്‍ എത്ര ശതമാനം ചാര്‍ജ് അവശേഷിക്കുന്നുവെന്ന് കൃത്യമായി കാണിക്കുന്നതില്‍ ഫീച്ചര്‍ പരാജയമായിരുന്നു.

യൂബറും ഗൂഗിള്‍ പേയും കൈകോര്‍ത്തു, ഇനി റൈഡിലൂടെ 1000 രൂപ വരെ നേടാം, എങ്ങനെ?യൂബറും ഗൂഗിള്‍ പേയും കൈകോര്‍ത്തു, ഇനി റൈഡിലൂടെ 1000 രൂപ വരെ നേടാം, എങ്ങനെ?

Best Mobiles in India

Read more about:
English summary
Google Maps is getting a new Group feature, here’s how it works

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X