ദമ്പതികളുടെ വിവാഹമോചനത്തിന് കാരണമായി ഗൂഗിൾ മാപ്‌സ്! പണികൊടുത്തത് ഈ ചിത്രം!

|

ഗൂഗിൾ മാപ്‌സിൽ സ്ട്രീറ്റ് വ്യൂ എന്ന സൗകര്യം എന്താണെന്ന് നമുക്കറിയാം. ലോകമെമ്പാടും പല സ്ഥലങ്ങളുടെയും തെരുവുകളുടേയുമെല്ലാം 360 ഡിഗ്രിയിൽ ഉള്ള ചിത്രങ്ങൾ ഒരു കുടകീഴിൽ സ്ഥലങ്ങളുടെ അടിസ്ഥാനത്തിൽ ലഭ്യമാകുന്ന ഈ സേവനം ഒരിക്കലെങ്കിലും ഉപയോഗിക്കാത്തവരായി ആരുമുണ്ടാവില്ല.

 

രസകരമായ പല സംഭവങ്ങൾക്കും ഗൂഗിൾ മാപ്‌സ് വേദിയായിട്ടുണ്ട്..

രസകരമായ പല സംഭവങ്ങൾക്കും ഗൂഗിൾ മാപ്‌സ് വേദിയായിട്ടുണ്ട്..

അതിശയകരമായ പല ചിത്രങ്ങളും കാഴ്ചകളും പലപ്പോഴായി നമ്മൾ ഗൂഗിൾ സ്ട്രീറ്റ് വ്യൂ വഴി കണ്ടിട്ടുണ്ടാകും. ഈഫൽ ടവർ കാണണമെങ്കിൽ അത് കാണാം, ന്യൂയോർക്ക് നഗരം കാണണമെങ്കിൽ അത് കാണാം, ബുർജ്ജ് ഖലീഫ കാണണമെങ്കിൽ അത് കാണാം അങ്ങനെ മനോഹരങ്ങളായ ഒരുപാട് കാഴ്ചകൾ നമ്മുടെ കണ്ണുകൾക്ക് കുളിർമയേകാൻ ഗൂഗിൾ മാപ്‌സിൽ ഉണ്ട്.

എന്നാൽ ഒരു വിവാഹമോചനത്തിന് കാരണമായാലോ..

എന്നാൽ ഒരു വിവാഹമോചനത്തിന് കാരണമായാലോ..

എന്നാൽ അതോടൊപ്പം തന്നെ രസകരമായ പല ചിത്രങ്ങളും ഇത്തരത്തിൽ ഗൂഗിൾ ക്യമറയിൽ പതിഞ്ഞ് മാപ്പിൽ ഇടം പിടിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കയിൽ നടന്ന ഒരു മോഷണശ്രമവും പ്രാവിന്റെ മുഖമൂടി ധരിച്ച ഒരുകൂട്ടം ആളുകളും എല്ലാം തന്നെ ഇത്തരത്തിൽ മാപ്‌സിൽ കുടുങ്ങിയിട്ടുണ്ട്. എന്നാൽ അതൊരു വിവാഹമോചനത്തിന് കാരണമായാലോ? ഒരു ഭാര്യയുടെ അവിഹിതം കണ്ടെത്താൻ കാരണമായാലോ? അത്തരം ഒരു സംഭവമാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

സംഭവം ഇങ്ങനെ..
 

സംഭവം ഇങ്ങനെ..

സംഭവം നടന്നത് പെറുവിൽ ആണ്. അവിടെ ഒരു യുവാവ് അല്പം പ്രശസ്തമായ ഒരു പാലത്തിൽ എത്തുന്നതിനായി ഗൂഗിൾ സ്ട്രീറ്റ് വ്യൂ നോക്കിയപ്പോഴാണ് അതിൽ ഒരു യുവതിയുടെ ചിത്രം. യുവതിയുടെ മടിയിൽ ഒരാൾ കിടക്കുന്നുണ്ട്. അയാളുടെ മുടി തടവിക്കൊണ്ട് നിൽക്കുന്ന ആ യുവതിയെ കണ്ടപ്പോൾ യുവാവ് ഒന്നു ഞെട്ടി. ഇത് ഈ മുഖം എവിടെയോ കണ്ടിട്ടുണ്ടല്ലോ.. ഇത് തന്റെ ഭാര്യയല്ലേ.. അതോടെ കാര്യങ്ങൾ വിവാഹമോചനത്തിലേക്ക് എത്തുകയായിരുന്നു.

അവസാനം വിവാഹമോചനം.

അവസാനം വിവാഹമോചനം.

അയാൾ ഭാര്യയോട് ഈ അവിഹിതബന്ധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഭാര്യക്ക് സമ്മതിക്കുകയല്ലാതെ വേറെ നിർവാഹമില്ലായിരുന്നു. അങ്ങനെ അത് വിവാഹമോചനത്തിലേക്കും നീങ്ങി. പേര് വെളിപ്പെടുത്താത്ത ഈ ദമ്പതികളുടെ വാർത്ത ആദ്യം പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും പിന്നീട് വാർത്ത ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുകയുമായിരുന്നു. അങ്ങനെ ഗൂഗിൾ മാപ്‌സ് കാരണം യുവതിയുടെ അവിഹിതവും പൊളിഞ്ഞു.. വിവാഹമോചനവുമായിക്കിട്ടി..

<strong>രാജ്യത്തെ മൊത്തം ടാക്സി ഡ്രൈവർമാർക്കും മാതൃകയായി ഈ ടാക്സി ഡ്രൈവർ!!</strong>രാജ്യത്തെ മൊത്തം ടാക്സി ഡ്രൈവർമാർക്കും മാതൃകയായി ഈ ടാക്സി ഡ്രൈവർ!!

Best Mobiles in India

Read more about:
English summary
Google Maps Street View Leads to Divorce.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X