'Explore’, ‘For You' ടാബുകളുമായി ഗൂഗിൾ മാപ്‌സ്

By GizBot Bureau
|

2018 ഗൂഗിൾ വാർഷിക മീറ്റിൽ ഒരുപിടി പുത്തൻ പ്രഖ്യാപനങ്ങൾ നടത്തിയ കൂട്ടത്തിൽ ഗൂഗിൾ മാപ്സിയുമായി ബന്ധപ്പെട്ടും ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നു. അടിമുടി മാറ്റത്തോടെയുള്ള ഒരു ഗൂഗിൾ ആപ്സിനെ അന്ന് സുന്ദർ പിച്ച നമുക്ക് കാണിച്ചു തരികയും ചെയ്തിരുന്നു. വൈകാതെ തന്നെ ഇത് മാപ്‌സിൽ എത്തും എന്ന് അന്ന് വാഗ്ദാനവും ചെയ്തിരുന്നു. എന്തായാലും ഇത് നടപ്പിലാക്കുന്നതിന്റെ സൂചനകൾ കണ്ടുതുടങ്ങുകയാണ് ഇപ്പോൾ.

'Explore’, ‘For You' ടാബുകളുമായി ഗൂഗിൾ മാപ്‌സ്

ആദ്യഘട്ടം എന്ന നിലയിൽ ഒരുപിടി സൗകര്യങ്ങൾ ഗൂഗിൾ മാപ്‌സിൽ ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും അവസാനം എത്തിയ സൗകര്യമാണ് 'Explore’, 'For You' എന്നീ രണ്ടു ടാബുകൾ. ആൻഡ്രോയ്ഡ്, ഐഒഎസ് ഉപകരണങ്ങൾക്ക് ഒരേപോലെ ഗൂഗിൾ ഈ സവിശേഷത അവതരിപ്പിച്ചിട്ടുണ്ട്. എന്താണ് ഇതെന്നും എന്തൊക്കെയാണിതിന്റെ പ്രത്യേകതകൾ എന്നും നമുക്ക് നോക്കാം.

മാപ്സിന്റെ മൊത്തത്തിലുള്ള UI മുമ്പുള്ളത് ഒലെ തന്നെയാണ്, അവിടെ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ അധികമായി ഈ രണ്ട് 'Explore’, 'For You' ടാബുകൾ നമുക്ക് കാണാൻ പറ്റും. ഈ രണ്ടു ടാബുകളും വഴി ഒരുപാട് ഉപകാരപ്രദമായ കാര്യങ്ങൾ നമുക്ക് ലഭ്യമാകും. സംഭവം ഇതിലൂടെ ലഭ്യമാകുന്ന കാര്യങ്ങൾ വേറെ ഓപ്ഷനുകളിലൂടെ നമുക്ക് മുമ്പ് ലഭ്യമായവ തന്നെയായിരുന്നു. അതെല്ലാം ചേർത്ത് ഉപയോഗിക്കാൻ എളുപ്പമുള്ള ഒരു യൂസർ ഇന്റർഫേസ് ആക്കി മാറ്റുകയാണ് ഗൂഗിൾ ഇപ്പോൾ ചെയ്തിരിക്കുന്നത്.

ഇതിൽ 'For You' ടാബ് വഴി നമ്മൾക്ക് മാത്രമായുള്ള മാപ്സിന്റെ സേവനങ്ങളും സെറ്റിങ്ങ്സുകളും സജഷനുകളും ലഭ്യമാകും. വീട്, ജോലിസ്ഥലം, സന്ദർശിക്കുന്ന സ്ഥലങ്ങൾ, അതുമായി ബന്ധപ്പെട്ട മറ്റു സ്ഥലങ്ങൾ, അവിടെയുള്ള പ്രധാന ആകർഷണങ്ങൾ, ഭക്ഷണം തുടങ്ങി എല്ലാത്തിലേക്കും ഇത് നമുക്ക് വഴി കാണിക്കും.

ഇനി 'Explore’ ആണെങ്കിൽ ഗൂഗിൾ മാപ്‌സിൽ നിലവിൽ ഉണ്ടായിരുന്ന ഒരു സൗകര്യം തന്നെയായിരുന്നു.അതിലേക്ക് കാര്യമായ ഒരു അപ്ഡേറ്റാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. ഇത് ക്ലിക്ക് ചെയ്യുമ്പോൾ തൊട്ടടുത്തുള്ള നമുക്ക് ആവശ്യമായ എന്തിലേക്കും എത്തിപ്പെടാൻ പറ്റുന്ന രീതിയിലുള്ള സൗകര്യമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുക. ഹോട്ടലുകൾ, ബാറുകൾ, റസ്റ്റോറന്റുകൾ, ഷോപ്പിംഗ് മാളുകൾ, പമ്പുകൾ, എ ടി എം തുടങ്ങി എന്തിലേക്കും ഇതിലേക്കും ഇവിടെ നിന്നും നമുക്ക് കടന്ന് ചെല്ലാൻ സാധിക്കും.

നിലവിൽ ഈ സൗകര്യം ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കും ഐഒഎസ് ഉപഭോക്താക്കൾക്കും ഒരുപോലെ ലഭിച്ചിട്ടുണ്ടെങ്കിലും ഓപ്ഷനുകളിലും സെറ്റിങ്ങ്സുകളിലും രണ്ടിലും ചില മാറ്റങ്ങൾ ഉണ്ട്. അത് കൂടാതെ ഫോർ യു ടാബ് യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ, ജപ്പാൻ പോലുള്ള ചില രാജ്യങ്ങളിൽ മാത്രമേ ലഭിക്കുകയുള്ളൂ.

സാംസങ്ങ് ഗ്യാലക്‌സി ജെ8 ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 28ന്..!സാംസങ്ങ് ഗ്യാലക്‌സി ജെ8 ഇന്ത്യന്‍ വിപണിയില്‍ ജൂണ്‍ 28ന്..!

Best Mobiles in India

Read more about:
English summary
Google Maps update brings a new ‘Explore’ and ‘For You’ tab for both Android and iOS platforms

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X