പൊതു ടോയ്‌ലറ്റുകൾ, ബസ് സമയങ്ങൾ എന്നിവ ഇനി ഗൂഗിൾ മാപ്‌സിൽ കാണിക്കും!

By GizBot Bureau
|

ഇന്ന് ലഭ്യമായ മികച്ച നാവിഗേഷൻ അപ്ലിക്കേഷനുകളിലൊന്നാണ് ഗൂഗിൾ മാപ്സ്. ഗൂഗിളിൽ നിന്നുള്ള വെബ് മാപ്പിംഗ് സേവനം നാവിഗേറ്റുചെയ്യാനും ആവശ്യമുള്ള ലക്ഷ്യസ്ഥാനം എത്തിച്ചേരാനും എളുപ്പമാക്കുന്ന ഈ സംവിധാനം തെരുവുകൾ, ഉപഗ്രഹ വ്യൂ, തത്സമയ ട്രാഫിക് തുടങ്ങി നിരവധി സവിശേഷതകൾ നൽകുന്നുണ്ട്.

 
പൊതു ടോയ്‌ലറ്റുകൾ, ബസ് സമയങ്ങൾ എന്നിവ ഇനി ഗൂഗിൾ മാപ്‌സിൽ കാണിക്കും!

കഴിഞ്ഞ ഡിസംബറിൽ ഇന്ത്യൻ ഉപഭോക്താക്കൾക്ക് മാത്രമായി മോട്ടോർ സൈക്കിൾ വഴിയുള്ള നാവിഗേഷൻ സാധ്യമാക്കുന്ന പുതിയ സവിശേഷത അവതരിപ്പിച്ചിരുന്നു. പിന്നീട് ഇത് ഹോങ്കോംഗ്, ഇന്തോനേഷ്യ, മ്യാൻമർ, മലേഷ്യ തുടങ്ങി മറ്റു ഏഷ്യൻ രാജ്യങ്ങളിലേക്ക് കൂടി കമ്പനി നീട്ടുകയുണ്ടായി.

 

ഇപ്പോൾ ഇതാ ഇന്ത്യൻ ഉപയോക്താക്കൾക്ക് പ്രത്യേകമായി ഗൂഗിൾ മാപ്സിലേക്ക് കൂടുതൽ സവിശേഷതകൾ അവതരിപ്പിക്കുമെന്ന് കമ്പനി പറഞ്ഞിരിക്കുകയാണ്. പദ്ധതികളുടെ ചില വിശദാംശങ്ങളും കമ്പനി എക്സിക്യുട്ടീവ് പങ്കുവെച്ചിട്ടുണ്ട്. നിലവിൽ പരീക്ഷണഘട്ടത്തിലാണ്. ഈ സംവിധാനം എങ്കിലും വൈകാതെ തന്നെ പബ്ലിക്ക് വേർഷനായി ലഭ്യമാകുമെന്ന് പ്രതീക്ഷിക്കാം.

ഗൂഗിൾ മാപ്‌സിൽ പൊതു ടോയ്‍ലെറ്റുകൾ കാണിക്കുന്ന സംവിധാനമാണ് ഇത്തരത്തിൽ എത്താൻ പോകുന്ന പുതിയ സംവിധാനം. ഇപ്പോൾ പൊതു ടോയ്ലെറ്റ് സൗകര്യം ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ലഭ്യമാണ്. വൈകാതെ തന്നെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ഈ പുതിയ സവിശേഷത വ്യാപിപ്പിക്കാൻ ഗൂഗിൾ ആലോചിക്കുന്നുമുണ്ട്. ഇതിനായി ഗവൺമെന്റ് അധികാരികളുടെ സഹായവും ഗൂഗിൾ തേടുന്നുണ്ട്.

ഇന്ത്യക്കാർക്ക്മാ വേണ്ടി ഗൂഗിൾ മാപ്സിനായി ഇപ്പോൾ പരീക്ഷിക്കപ്പെടുന്ന മറ്റൊരു ഫീച്ചർ തത്സമയ ബസ് ട്രാൻസിറ്റ് ഇൻഫർമേഷൻ ടൂൾ ആണ്. കൊൽക്കത്ത, സൂറത്ത് എന്നിവിടങ്ങളിലാണ് യഥാ സമയം ബസ് സമയങ്ങൾ കാണിക്കുന്ന സൗകര്യം മാപ്‌സിൽ ആദ്യം തുടങ്ങുന്നത്. വൈകാതെ തന്നെ മറ്റു നഗരങ്ങളിലേക്കും ഇത് എത്തും. ഇവ രണ്ടും പൂർണ്ണമായി ഉപയോഗിക്കാവുന്ന രീതിയിൽ ഇപ്പോൾ ലഭ്യമല്ല എങ്കിലും വൈകാതെ തന്നെ ഈ രണ്ടു സൗകര്യങ്ങളും മുഴുവൻ ഗൂഗിൾ മാപ്‌സ് ഉപഭോക്താക്കൾക്കും ലഭ്യമാകും എന്ന് പ്രതീക്ഷിക്കാം.

Fortnite ഗെയിം കളിക്കുന്നത് പഠിക്കാൻ പത്തുവയസുകാരനെ ട്യൂഷന് വിട്ട് അമ്മ!!Fortnite ഗെയിം കളിക്കുന്നത് പഠിക്കാൻ പത്തുവയസുകാരനെ ട്യൂഷന് വിട്ട് അമ്മ!!

Best Mobiles in India

Read more about:
English summary
Google Maps will display Public toilets along with real-time bus transit information soon

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X