Home
News

ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്

ഗൂഗിൾ മാപ് അപ്ഡേറ്റ് ഉപയോഗിച്ച് വഴി തെറ്റിപോയവർ ഉണ്ടെങ്കിലും മാപ് ഉപയോഗിക്കാത്തവർ ചുരുക്കം ആണ്. ഇപ്പോഴിതാ മാപ്പിലും സെര്‍ച്ചിലും പുതിയ ഫീച്ചറുമായി എത്തിയിരിക്കുകയാണ് ഗൂഗിൾ. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയത് കൊണ്ടാവണം, അത്തരം വാഹനമുടമകള്‍ക്ക് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പുതിയ സൗകര്യങ്ങൾ ഗൂഗിള്‍ മാപ്പില്‍ അവതരിപ്പിച്ചിരിക്കുന്നു.

അടുത്തുള്ള ചാർജിങ് സ്റ്റേഷന്റെ കൃത്യമായ ലൊക്കേഷനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ മാപ്പിൽ കാണാം എന്നതാണ് പ്രധാനപ്പെട്ട അപ്ഡേറ്റഡ് ഫീച്ചർ. ചാർജിങ് സ്റ്റേഷൻ എവിടെയാണ്, ഏത് തരം ചാർജറാണ് അവിടെയുള്ളത്, എത്രനേരം കാത്തിരിക്കേണ്ടിവരും എന്നീ വിവരങ്ങൾ എഐയുടെ സഹായത്തോടെ നൽകുന്ന ഫീച്ചറുകളും ഉടൻ നിലവിൽ വരും.

ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം

ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി ജനറേറ്റീവ് എഐയുടെ സഹായത്തോടെയാണ് ഈ ഫീച്ചറുകൾ പ്രവർത്തിക്കുന്നത്. കൂടാതെ, ഗൂഗിൾ മാപ്‌സും സെർച്ചും ഇപ്പോൾ ലൊക്കേഷനോടൊപ്പം കാർബൺ എമിഷൻ കുറഞ്ഞ റൂട്ടുകളും കാണിച്ച് തരും. യാത്രകൾ കൂടുതൽ എളുപ്പമുള്ളതാക്കാൻ സഹായിക്കുന്ന ഈ പുതിയ ഫീച്ചറുകൾ വരും മാസങ്ങളില്‍ ആഗോള തലത്തില്‍ അവതരിപ്പിക്കും.

EV വാഹനങ്ങളുടെ ഉപയോഗം കൂട്ടാൻ സഹായിക്കുന്ന പല ഫീച്ചറുകളും ബ്ലോഗ് പോസ്റ്റിലൂടെ ഗൂഗിൾ പങ്കുവെച്ചിട്ടുണ്ട്. വരും മാസങ്ങളിൽ ഇലക്ട്രിക് വാഹനങ്ങളിലെ ബാറ്ററി ചാര്‍ജ് നിരക്കിന്റെ അടിസ്ഥാനത്തില്‍ അടുത്തുള്ള ചാര്‍ജിങ് സ്റ്റേഷനുകള്‍ നിര്‍ദേശിക്കുന്ന ഫീച്ചറും ഗൂഗിൾ മാപ്‌സ് അവതരിപ്പിക്കും. റിയൽ ടൈം പോർട്ട് ലഭ്യതയും ചാർജിംഗ് വേഗതയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ഇൻ-കാർ മാപ്പിൽ പ്രദർശിപ്പിക്കാൻ ഗൂഗിൾ മാപ്പിന് സാധിക്കും.

ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം

ഇതിനെല്ലാം പുറമെ ഇവി ചാര്‍ജിങ് സൗകര്യം ഉള്ള ഹോട്ടലുകള്‍ കണ്ടെത്താനുള്ള ഫില്‍റ്ററും ഗൂഗിള്‍ സെര്‍ച്ചില്‍ അവതരിപ്പിക്കും. അത് കൂടാതെ, ഡ്രൈവിംഗ് റൂട്ടുകൾക്ക് അടുത്തായിയുള്ള പൊതുഗതാഗത സൗകര്യങ്ങളും നടക്കാൻ സൗകര്യമുള്ള റൂട്ടുകളും നിർദ്ദേശിക്കുന്ന പുതിയ ഫീച്ചർ ഉടൻ ഗൂഗിൾ മാപ്‌സ് കൊണ്ടുരും. ആംസ്റ്റർഡാം, ബാഴ്‌സലോണ, ലണ്ടൻ, മോൺട്രിയൽ, പാരീസ്, റോം, സിഡ്‌നി എന്നിവയുൾപ്പെടെ ലോകത്തെ പതിനഞ്ചിലധികം നഗരങ്ങളിൽ ഇത് വരും ആഴ്ചകളിൽ ലഭ്യമാകും.

ലൈവ് ട്രാഫിക് അപ്‌ഡേറ്റുകളും റോഡ് അവസ്ഥകളും വിശകലനം ചെയ്തുകൊണ്ട് കൂടുതൽ ഇന്ധനക്ഷമത ലഭിക്കുന്ന റൂട്ടുകൾ ലഭിക്കുന്ന ഫീച്ചർ ഗൂഗിൾ മാപ്പ് നേരത്തെ അവതരിപ്പിച്ചിരുന്നു. നേരിട്ട് ചെല്ലാതെ തന്നെ സ്ഥലങ്ങൾ കാണാൻ സാധിക്കുന്ന ഗൂഗിൾ സ്ട്രീറ്റ് വ്യൂവും വലിയ ജനപ്രീതി നേടിയിരുന്നു. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഇന്‍ഡൊനീഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്ക് മാത്രമുള്ള ടോൾ നിരക്ക് അറിയുന്ന ഫീച്ചറും ഗൂഗിൾ കഴിഞ്ഞ വർഷം അവതരിപ്പിച്ചിരുന്നു.

യാത്രകൾ ബുക്ക് ചെയ്യുന്നതിനുള്ള ലിങ്കുകൾക്കും ടിക്കറ്റ് നിരക്കുകൾക്കുമൊപ്പം ട്രെയിൻ, ബസ് ഷെഡ്യൂളുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുതിയതായി ഗൂഗിൾ മാപ്പിൽ ചേർക്കുന്നുണ്ട്. ട്രെയിനുമായി ബന്ധപ്പെട്ട പുതിയ ഗൂഗിൾ മാപ് ഫീച്ചറുകൾ 38 രാജ്യങ്ങളിലും ദീർഘദൂര ബസുമായി ബന്ധപ്പെട്ട ഫീച്ചറുകൾ 15 രാജ്യങ്ങളിലും ഇപ്പോൾ ലഭ്യമാണ്.

ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം

അ‌ടുത്ത മാസം മുതൽ ഗൂഗിൾ ​​ഫ്ലൈറ്റ് സെർച്ച് റിസൾട്ടിൽ ട്രെയിൻ റൂട്ടും കാണിക്കാൻ തുടങ്ങുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഗൂഗിൾ മാപ്പിൽ പുതിയ ഫീച്ചറുകൾ എത്തുന്നത് ലോകത്തെ നിരവധി ​ആളുകൾക്ക്, പ്രത്യേകിച്ച് ​ഡ്രൈവർമാർക്ക് ഏറെ ഗുണംചെയ്യും. അ‌തേസമയം നമ്മുടെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഗൂഗിൾ സൂക്ഷിക്കാതിരിക്കാനും മറ്റ് രീതിയിൽ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനും ലൊക്കേഷൻ ഹിസ്റ്ററി ക്ലിയർ ചെയ്യുന്നത് നന്നായിരിക്കും.

ലോകമെമ്പാടും ഓരോ ദിവസവും 20 ബില്ല്യണ്‍ കിലോമീറ്ററില്‍ അധികം ദൂരം സഞ്ചരിക്കാന്‍ ആളുകളെ സഹായിക്കുന്ന ആപ്പ് ആണ് ഗൂഗിള്‍ മാപ്പ്‌. ഇന്ത്യയിലെ തിരക്കേറിയ റോഡുകളിലൂടെ സഞ്ചരിക്കുന്ന കോടികണക്കിന് ആളുകള്‍ക്ക് ഗൂഗിള്‍ മാപ്പ് വലിയൊരു സഹായം തന്നെയാണ്. അതേസമയം, പെട്ടെന്നുണ്ടാകുന്ന ട്രാഫിക്, റോഡ് അടയ്ക്കുന്ന സംഭവങ്ങള്‍, നാവിഗേഷനിലെ മാറ്റങ്ങള്‍ എന്നിവയെക്കുറിച്ച് യാത്രക്കാരെ അറിയിക്കാനുള്ള ഗൂഗിള്‍ മാപ്പിന്റെ കഴിവ് മിക്കപ്പോഴും കുറവായിരിക്കുമെങ്കിലും പുതിയതായി കൊണ്ടുവന്ന ഫീച്ചറുകൾക്ക് ഇവ മറികടക്കാൻ സാധിച്ചേക്കും.

More from GizBot

Best Mobiles in India

English summary
Google announced latest update for electric vehicles. That helps in finding specific information about the location of EV chargers, plan charging stops for road trips and more.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X