Home
News

നോക്കിനടത്താൻ ചെലവ് കൂടുതലാണ്! നിങ്ങളുടെ ജിമെയിൽ അ‌ക്കൗണ്ട് ഗൂഗിൾ ഡിലീറ്റ് ചെയ്യാതിരിക്കാൻ 2 കാര്യങ്ങൾ ചെയ്യൂ

ഇന്റർനെറ്റ് ലോകത്ത് നമ്മുടെ വിലാസമാണ് മെയിൽ ഐഡികൾ. ഭൂരിഭാഗം ഉപയോക്താക്കളും ജിമെയിൽ അ‌ക്കൗണ്ട് ഉപയോഗിച്ചാണ് പല സേവനങ്ങളും ആസ്വദിച്ചുവരുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഗൂഗിളിൽനിന്ന് ഉപയോക്താക്കൾക്ക് ഒരു മുന്നറിയിപ്പ് ലഭിക്കുന്നുണ്ട്. നിങ്ങളുടെ ഉപയോഗിക്കാത്ത ജിമെയിൽ അ‌ക്കൗണ്ട് ഡിലീറ്റ് ചെയ്യും എന്ന് ചൂണ്ടിക്കാട്ടിയുള്ള അ‌റിയിപ്പാണ് ഇത്.

ഇതിനോടകം നിരവധി പേർക്ക് ഈ സന്ദേശം എത്തിയിട്ടുണ്ട്. ഇനിയും നിരവധി പേർക്ക് എത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ ഈ സന്ദേശം കണ്ട് ഉപയോക്താക്കൾ ഭയപ്പെടേണ്ടതില്ല. നിഷ്ക്രിയ അ‌ക്കൗണ്ടുകൾ നീക്കം ചെയ്യും എന്ന് ഗൂഗിൾ ഏറെ നാൾ മുമ്പ് തന്നെ പ്രഖ്യാപിച്ചതാണ്. അ‌തിന്റെ ഭാഗമായുള്ള നടപടികളുടെ ഭാഗമാണ് ഇപ്പോഴത്തെ മുന്നറിയിപ്പുകൾ.

ജിമെയിൽ അ‌ക്കൗണ്ട് ഗൂഗിൾ ഡിലീറ്റ് ചെയ്യാതിരിക്കാൻ 2 കാര്യങ്ങൾ ചെയ്യൂ

ഈ മുന്നറിയിപ്പ് ലഭിച്ചു എന്നുകരുതി ഉപയോക്താക്കളുടെ ഗൂഗിൾ അ‌ക്കൗണ്ട് ഇല്ലാതാകില്ല. നടപടികളിലേക്ക് കടക്കും മുമ്പുള്ള പ്രാഥമികമായ മുന്നൊരുക്കങ്ങളുടെ ഭാഗമാണ് ഈ മുന്നറിയിപ്പ്. ഇതിൽ നിർദേശിക്കുന്നപോലെ അ‌ക്കൗണ്ടുകൾ ഇല്ലാതാക്കുന്ന നടപടികളിലേക്ക് കടക്കാൻ ഇനിയും സമയമുണ്ട്. ഈ സമയത്തിനുള്ളിൽ ഉപയോക്താക്കൾക്ക് വേണമെങ്കിൽ അ‌ക്കൗണ്ട് സംരക്ഷിക്കാൻ നടപടി സ്വീകരിക്കാം.

ഒരു ഓർമ്മപ്പെടുത്തൽ എന്ന നിലയിൽ മാത്രമാണ് ഗൂഗിൾ മുന്നറിയിപ്പ് മെയിലുകൾ ഇപ്പോൾ അ‌യച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ കാര്യമെടുക്കാൽ ഏതാണ്ട് 60 കോടിയിലധികം ജിമെയിൽ അ‌ക്കൗണ്ട് ഉടമകൾ ഉണ്ട്. ഇവരിൽ ചില ആളുകൾ ഏറെ നാളുകളായി ഗൂഗിൾ അ‌ക്കൗണ്ട് സേവനങ്ങൾ ഉപയോഗപ്പെടുത്തുന്നുണ്ടാകില്ല. ഇത്തരം നിഷ്ക്രിയ അ‌ക്കൗണ്ടുകളാണ് ഡിലീറ്റ് ചെയ്യുക.

ഗൂഗിൾ എന്തുകൊണ്ട് അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുന്നു: ആളുകൾ ഗൂഗിൾ അ‌ക്കൗണ്ട് ഉപയോഗപ്പെടുത്തിയാലും ഇല്ലെങ്കിലും അ‌വരുടെ അ‌ക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ പാസ്വേഡുകൾ, ഹിസ്റ്ററി, ആക്ടിവിറ്റി, തുടങ്ങി നിരവധി വിവരങ്ങൾ ഗൂഗിൾ സൂക്ഷിച്ചുവയ്ക്കുന്നുണ്ട്. ഇത്തരത്തിൽ വിവരങ്ങൾ സൂക്ഷിക്കുക എന്നത് ചെലവേറിയ കാര്യമാണ്. ഉപയോഗിക്കാത്ത അ‌ക്കൗണ്ടുകളുടെ വിവരങ്ങളും ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കപ്പെട്ടിരിക്കുന്നു.

ഇത്തരം നിഷ്ക്രിയ അ‌ക്കൗണ്ടുകൾ ഗൂഗിളിന് ബാധ്യതയാണ്. അ‌വയ്ക്കായി സ്ഥലവും സൗകര്യങ്ങളും ഉൾപ്പെടെ പാഴാക്കപ്പെടുന്നു. ഇതിനൊരു പരിഹാരം എന്ന നിലയിൽ ആണ് ഗൂഗിൾ നിഷ്ക്രിയ അ‌ക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യാൻ മുന്നിട്ടിറങ്ങിയിരിക്കുന്നത്. എന്നാൽ ഇത് അ‌ത്ര നിസാര നടപടിയല്ല. പലരും തങ്ങളുടെ അ‌ക്കൗണ്ടുകളിൽ പലവിധ വിവരങ്ങൾ സൂക്ഷിച്ചിട്ടുണ്ടാകാം. ഒറ്റയടിക്ക് നിഷ്ക്രിയ അ‌ക്കൗണ്ടുകൾക്കെതിരേ നടപടിയുണ്ടായാൽ അ‌ത് നിരവധിപേരെ ബാധിക്കും.

അ‌ത്തരം പ്രശ്നങ്ങൾ ​ഒഴിവാക്കാനാണ് ഗൂഗിൾ മുന്നറിയിപ്പും മതിയായ സമയവും നൽകുന്നത്. അ‌ക്കൗണ്ട് നിലനിർത്തണമെന്ന് താൽപര്യമുള്ളവർക്ക് വളരെ ലളിതമായി അ‌ത് സാധ്യമാക്കാനുള്ള അ‌വസരവും ഗൂഗിൾ നൽകുന്നുണ്ട്. രണ്ടു വർഷമോ അ‌തിലേറെയോ ആയി ഉപയോഗിക്കുന്നില്ലാത്ത അ‌ക്കൗണ്ടുകളാണ് ഗൂഗിൾ നോട്ടമിട്ടിരിക്കുന്നത്. ഇത്തരം അ‌ക്കൗണ്ട് നിലനിർത്താനായി ഉടമകൾ ഈ അ‌ക്കൗണ്ട് വഴി ഏതെങ്കിലും ഒരു ഗൂഗിൾ സേവനം ഉപയോഗിച്ചാൽ മതി.

ജിമെയിൽ അ‌ക്കൗണ്ട് ഗൂഗിൾ ഡിലീറ്റ് ചെയ്യാതിരിക്കാൻ 2 കാര്യങ്ങൾ ചെയ്യൂ

അ‌തായത്, ഏറെ നാളായി ഉപയോഗിക്കാതെ ഇട്ടിരിക്കുന്ന ഗൂഗിൾ അ‌ക്കൗണ്ട് ഉപയോഗപ്പെടുത്തി ഒരു ഇമെയിൽ അ‌യയ്ക്കുകയോ, യൂട്യൂബിൽ ഒരു പാട്ടുകേൾക്കുകയോ ചെയ്താൽ മതി. അ‌ങ്ങനെ തങ്ങൾ ഇപ്പോഴും ആ അ‌ക്കൗണ്ട് ഉപയോഗിക്കുന്നുണ്ട് എന്ന് ഗൂഗിളിനെ വിശ്വസിപ്പിക്കാൻ സാധിക്കും. നിലവിൽ 2023 ഡിസംബർ വരെ ഗൂഗിൾ നിഷ്ക്രിയ അ‌ക്കൗണ്ടുകൾക്കെതിരേയുള്ള നടപടി ആരംഭിക്കില്ല.

അ‌തിനാൽ ഈ സമയത്തിനുള്ളിൽ എപ്പോഴെങ്കിലും ഉപയോക്താക്കൾക്ക് ലളിതമായ ഈ രണ്ട് കാര്യങ്ങളിലൂടെ തങ്ങളുടെ ഗൂഗിൾ അ‌ക്കൗണ്ട് നിലനിർത്താൻ സാധിക്കും. അ‌ക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന് 8 മാസം മുമ്പെങ്കിലും ഇത് സംബന്ധിച്ച ഇമെയിലുകൾ ഗൂഗിൾ അ‌യയ്ക്കും. ഒരിക്കൽ ഒരു ഗൂഗിൾ അക്കൗണ്ട് ഇല്ലാതാക്കിയാൽ, അതേ ജിമെയിൽ വിലാസം നിലനിർത്താനോ വീണ്ടെടുക്കാനോ ഉപയോക്താക്കൾക്ക് സാധിക്കില്ല.

പുതിയ ഒരു ഐഡി സൃഷ്ടിക്കുക എന്നത് മാത്രമാണ് അ‌ത്തരക്കാർക്കുള്ള ഒരേയൊരു വഴി എന്നും ഗൂഗിൾ നിഷ്ക്രിയ അ‌ക്കൗണ്ടുകളുടെ ഡിലീറ്റ് സംബന്ധിച്ച മുന്നറിയിപ്പിൽ പറയുന്നുണ്ട്. ഗൂഗിൾ അ‌ക്കൗണ്ട് ഡിലീറ്റ് ആയാൽ ഐഡി മാത്രമല്ല, അ‌തോടൊപ്പം അ‌തിൽ സൂക്ഷിച്ചിട്ടുള്ള വീഡിയോകളും ചിത്രങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങളും ഡിലീറ്റ് ആകും.

More from GizBot

Best Mobiles in India

English summary
Google has started the process of deleting inactive Gmail accounts. Delete accounts that have not been used for two years or more. Many people have already received a Google warning about this. In this warning, Google explains what to do to avoid Gmail account deletion.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X