ഇന്ത്യന്‍ ഭൂപടം ഗൂഗിളില്‍ നിന്ന് അപ്രത്യക്ഷമാകുമോ? പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി

|

ഗൂഗിള്‍ വിവിധ സേവനങ്ങളില്‍ ഇന്ത്യയുടെ ഭൂപടം അപ്ലോഡ് ചെയ്യുന്നത് തടയണോയെന്ന് പരിശോധിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. ഇത് സുരക്ഷാഭീഷണിയുണ്ടാക്കുന്നതായി ആരോപിച്ച് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്.

ഇന്ത്യന്‍ ഭൂപടം ഗൂഗിളില്‍ നിന്ന് അപ്രത്യക്ഷമാകുമോ? പരിശോധിക്കാന്‍ കേന്

 

അഭിഭാഷകനായ കിസലയ ശുക്ലയാണ് ഹര്‍ജിക്കാരന്‍. ഗൂഗിള്‍ എര്‍ത്ത് പോലുള്ളവയില്‍ രാജ്യത്തിന്റെ ഭൂപടവും ഉപഗ്രഹചിത്രങ്ങളും ലഭിക്കുമ്പോള്‍ പ്രതിരോധ സ്ഥാപനങ്ങളില്‍ പൗരന്മാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നത് നിരര്‍ത്ഥകമാണെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. രാജ്യത്തിന്റെ ഭൂപടം ഉള്‍പ്പെടെയുള്ളവ നല്‍കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് മാത്രമായിരിക്കണമെന്നും അദ്ദേഹം വാദിച്ചു.

ഇന്ത്യന്‍ ഭൂപടം ഗൂഗിളില്‍ നിന്ന് അപ്രത്യക്ഷമാകുമോ? പരിശോധിക്കാന്‍ കേന്

പുതിയ NavIC നാവിഗേഷന്‍ സംവിധാനം എത്രയും വേഗം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിക്കാരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഇത് യാഥാര്‍ത്ഥ്യമായാല്‍ ഇത്തരം ആവശ്യങ്ങള്‍ക്കായി സ്വകാര്യ കമ്പനികളെ ആശ്രയിക്കേണ്ടിവരില്ലെന്നായിരുന്നു ഹര്‍ജിയിലെ മറ്റൊരു വാദം.

ഇന്ത്യന്‍ ഭൂപടം ഗൂഗിളില്‍ നിന്ന് അപ്രത്യക്ഷമാകുമോ? പരിശോധിക്കാന്‍ കേന്

തുടര്‍ന്ന് ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്, ജസ്റ്റിസ് സി ഹരിശങ്കര്‍ എന്നിവരടങ്ങിയ ബെഞ്ച് കേന്ദ്രസര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Most Read Articles
Best Mobiles in India

English summary
The directive was issued by a bench comprised of Chief Justice DN Patel and Justice C Hari Shankar, while hearing a plea a lawyer Kisalaya Shukla. Shukla moved the court saying that it's pointless restricting civilian access to defence establishments when people can easily check them out through Maps and satellite images on Google Earth.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X