1 ക്ലിക്കുമായി ഗൂഗിള്‍ ഓണ്‍ലൈന്‍ ഷോപിങിലേക്ക്...!

സെര്‍ച്ച് പേജില്‍ ഒറ്റക്ലിക്കിന് സാധനങ്ങള്‍ വാങ്ങാനുള്ള ഓപ്ഷനുമായി ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്ക് ഗൂഗിളും. ഗൂഗിള്‍ സെര്‍ച്ചിന് ഇടയിലോ, അല്ലെങ്കില്‍ നിലവിലുള്ള ഷോപ്പിങ് സെര്‍ച്ച് പേജില്‍ തന്നെയോ വണ്‍ക്ലിക്ക് ബട്ടനുമായാകും ഗൂഗിളെത്തുക. ഇതേക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഗൂഗിള്‍ വ്യക്തമാക്കിയിട്ടില്ല.

ആമസോണ്‍ ഈയിടെ പരീക്ഷിച്ച് വിജയിച്ച വണ്‍ ക്ലിക്ക് പദ്ധതിക്ക് സമാനമായ സംവിധാനമായിരിക്കും ഇത്. ആമസോണില്‍ സെറ്റിങ്‌സില്‍ ചെന്ന് വണ്‍ക്ലിക്ക് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സെര്‍ച്ചിനിടെ 'ബൈ നൗ' ബട്ടണ്‍ ഒറ്റത്തവണ ക്ലിക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങാം. അതിന് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം, അഡ്രസ് എന്നിവയെല്ലാം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം.

1 ക്ലിക്കുമായി ഗൂഗിള്‍ ഓണ്‍ലൈന്‍ ഷോപിങിലേക്ക്...!

ഇതേ സംവിധാനം ഗൂഗിള്‍ നടപ്പാക്കുമ്പോള്‍ ആമസോണിലേതുപോലെ പെയ്‌മെന്റ്, അഡ്രസ് രജിസ്‌ട്രേഷനുകളും ഇവിടെ വേണ്ടിവരും. ഗൂഗിള്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടിവരും. എന്നാല്‍ ഷോപിംഗിന്റെ ഉത്തരവാദിത്തം ഗൂഗിളിനായിരിക്കില്ല, ഓണ്‍ലൈന്‍ റീട്ടെയില്‍ സൈറ്റുകള്‍ക്കായിരിക്കും.

Read more about:
English summary
Google may team up with retailers on 1-click "Buy Now" button, two-day shipping.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot