Home
News

ഓൺലൈൻ മീറ്റിംഗുകൾ ഇനി കൂടുതൽ സുഗമം! കിടിലൻ ഫീച്ചറുമായി ഗൂഗിൾ മീറ്റ്

ഗൂഗിളിൻ്റെ വീഡിയോ കോൺഫറൻസിംഗ് ടൂളായ ഗൂഗിൾ മീറ്റിൽ നിരവധി ഫീച്ചറുകൾ ഈ ഇടയായി കൊണ്ടവരുന്നുണ്ട്. ചില ഫീച്ചറുകൾ ഏറ്റവും കൂടുതൽ ഉപയോക്താക്കൾ നിർദ്ദേശിച്ച ഫീച്ചറുകളാണ്. ഗുണനിലവാരവും ഈസി ഉപയോഗവുമാണ് ഗൂഗിൾ മീറ്റിന്റെ വിജയം. ഒഫീഷ്യലും അൺഒഫീഷ്യലുമായ മീറ്റിംഗുകളും നിരവധി നടക്കുന്ന ഒരു ഗൂഗിൾ ടൂൾ ആണ് ഗൂഗിൾ മീറ്റ്.

മീറ്റിംഗുകൾ കൂടുതൽ രസകരവും പ്രയോജനപ്രതവുമാക്കാൻ ഗൂഗിൾ മീറ്റിൽ ഒരു ടൺ സവിശേഷതകൾ ഈ ഇടയായി കൊണ്ടുവന്നിരുന്നു. വൈറ്റ്‌ബോർഡ്,കാൾ ഡ്യൂറേഷൻ, പോൾ, ബാഗ്രൗണ്ട് ബ്ലർ പോലുള്ള ഫീച്ചറുകൾക്ക് നല്ല സ്വീകാര്യതയും കിട്ടിയിരുന്നു. ഗൂഗിൾ മീറ്റ് അത്തരത്തിൽ ഉള്ള പുതിയ ഫീച്ചറുമായി വീണ്ടും എത്തിയിരിക്കുന്നു.

ഓൺലൈൻ മീറ്റിംഗുകൾ ഇനി കൂടുതൽ സുഗമം! കിടിലൻ ഫീച്ചറുമായി ഗൂഗിൾ മീറ്റ്

നിങ്ങൾ ഏത് തരത്തിലുള്ള ഡിവൈസുകളിൽ നിന്ന് ജോയിൻ ചെയ്താലും പ്രശ്‌നമല്ല,കോളിനിടയിൽ ഒരൊറ്റ ടാപ്പിലൂടെ മറ്റൊരു ഡിവൈസിലേക്ക് എളുപ്പത്തിൽ മാറാനാകും. ഗൂഗിൾ പറയുന്നതനുസരിച്ച്, ഈ അപ്‌ഡേറ്റ് ഉപയോക്താക്കൾക്ക് ആശയവിനിമയം കൂടുതൽ സുഗമവും ഫ്ലെക്സിബിളും ആക്കുന്നു. ഗൂഗിൾ വർക്സ്പേസ് അവരുടെ ബ്ലോഗിലൂടെയാണ് ഈ പുതിയ ഫീച്ചറായ സ്വിച്ച് ഡിവൈസ് അനൗൺസ് ചെയ്തത്.

പുതിയ ഫീച്ചർ എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അറിയേണ്ടേ? ലാപ്ടോപ്പ് - മൊബൈൽ ഡിവൈസുകളിൽ ഒരേ സമയം മീറ്റിംഗുകൾ അറ്റൻഡ് ചെയ്യാൻ ഈ ഫീച്ചർ സഹായകരമാകും. നിങ്ങൾ ഒരു കോളിലായിരിക്കുമ്പോൾ, മറ്റൊരു ഡിവൈസിൽ നിന്ന് കണക്‌റ്റു ചെയ്യുമ്പോൾ സംഭാഷണം പെട്ടെന്ന് അവസാനിപ്പിക്കാതെ സ്വിച്ച് ചെയ്യാനായി "Switch here" എന്ന ഐക്കണിൽ ക്ലിക്ക് ചെയ്യുക.

ഓൺലൈൻ മീറ്റിംഗുകൾ ഇനി കൂടുതൽ സുഗമം! കിടിലൻ ഫീച്ചറുമായി ഗൂഗിൾ മീറ്റ്

പിസി, ഐഒഎസ്, ആൻഡ്രോയിഡ് തുടങ്ങിയ വിവിധ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലുടനീളം കോളുകളുടെ കൈമാറ്റം സുഗമമാക്കുന്ന ക്രോസ്-പ്ലാറ്ഫോം ആണ് ഇവിടെ നടക്കുന്നത്. ഡിവൈസ് സ്വിച്ച് ചെയ്യുമ്പോൾ നിങ്ങൾക്ക് വേണ്ട ഡിവൈസിലേക്ക് മീറ്റിംഗ് ഷിഫ്റ്റ് ആകുകയും അതിനു ഷേധം ആദ്യം ജോയിൻ ചെയ്ത ഡിവൈസിൽ നിന്നും മീറ്റിംഗ് കട്ട് ആകുകയും ചെയ്യുന്നു.

രണ്ട് ഉപകരണങ്ങളിലും ഒരേ സമയം മീറ്റിംഗ് അറ്റൻഡ് ചെയ്യണമെങ്കിൽ, ഗൂഗിൾ മീറ്റ് "Other joining options" എന്ന ഓപ്‌ഷൻ നൽകുന്നുണ്ട്. ഒരു മീറ്റിംഗ്, ഒരേ സമയം 2 ഡിവൈസുകളിൽ അറ്റൻഡ് ചെയ്യാവുന്നതാണ്. റാപ്പിഡ് റിലീസ് ട്രാക്കിലുള്ള ഉപയോക്താക്കൾക്കായി ഈ ഫീച്ചർ ഇന്ന് മുതൽ ലഭ്യമാകും. വരും ആഴ്ചകളിൽ ഇത് എല്ലാവർക്കും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ പുതിയ ഫീച്ചർ പ്രയോജനപ്പെടുത്തുന്നതിന്, ഉപയോക്താക്കൾക്ക് അവരുടെ ഗൂഗിൾ മീറ്റ് ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതാണ്.

ഓൺലൈൻ മീറ്റിംഗുകൾ ഇനി കൂടുതൽ സുഗമം! കിടിലൻ ഫീച്ചറുമായി ഗൂഗിൾ മീറ്റ്

നേരത്തെ അപ്ഡേറ്റ് ചെയ്ത പോൾ ഫീച്ചർ നിങ്ങൾ എപ്പോഴെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ? മീറ്റിലെ പോൾ ഫീച്ചർ മീറ്റിംഗ് കണ്ടക്ട് ചെയ്യുന്നവർക്ക് ആവശ്യമായ ഫീഡ്‌ബാക്ക് ലഭിക്കാനും എല്ലാവർക്കും അവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ഏറെ സഹായകരമാണ്. ഇത് മീറ്റിംഗിലുള്ളവരെ കൂടുതൽ എൻഗേജ്ഡ് ആകുകയും ചെയ്യുന്നു. Activities സെക്ഷനിൽ പോയി polls ഓപ്‌ഷൻ സെലക്ട് ചെയ്ത് നിങ്ങൾക്ക് ചോദിക്കേണ്ട ചോദ്യങ്ങൾ ടൈപ്പ് ചെയ്ത് സേവ് ആക്കിയാൽ മീറ്റിംഗിലുള്ള മറ്റ് അംഗങ്ങൾക്ക് വോട്ട് ചെയ്യാൻ സാധിക്കും.

പോൾ ഓപ്‌ഷൻ Business Standard, Business Plus & Enterprise പ്ലാനുകൾ ഉള്ളവർക്ക് മാത്രമേ ലഭിക്കു. എന്നാൽ വൈറ്റ്ബോർഡ് ഫീച്ചർ എല്ലാവർക്കും ലഭിക്കുന്നതാണ്. Activities സെക്ഷനിൽ പോയി വൈറ്റ്ബോർഡ് ക്ലിക്ക് ചെയ്താൽ To create a new Jamboard എന്ന ഓപ്‌ഷൻ കാണാം.അവിടെ ടാപ്പ് ചെയ്ത് Start a new whiteboard എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്താൽ നിങ്ങൾക്ക് വൈറ്റ്ബോർഡ് ഫീച്ചർ ഉപയോഗിക്കാവുന്നതാണ്.

More from GizBot

Best Mobiles in India

English summary
Google Meet has introduced a new feature which allows users to seamlessly transfer calls between devices. Switching devices is the news feature installed by google meet. Google Workspace made this announcement in a blog where it said that the feature enables transitions from one device to another during Meet calls.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X