സൗജന്യ ഗ്രൂപ്പ് വീഡിയോ കോളുകൾക്ക് 60 മിനിറ്റ് സമയപരിധി ഏർപ്പെടുത്തി ഗൂഗിൾ മീറ്റ്

|

പ്രൊഫഷണൽ, വിദ്യാഭ്യാസ ഉപയോഗങ്ങൾക്കായി വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾ ജനപ്രീതി വർദ്ധിപ്പിച്ചു. സ്മാർട്ട്‌ഫോണുകൾക്കും പിസികൾക്കുമായി ഇത്തരത്തിലുള്ള നിരവധി വീഡിയോ കോൺഫറൻസിംഗ് സേവനങ്ങൾ ഇപ്പോൾ നിലവിലുണ്ടെങ്കിലും നിരവധി ഉപയോക്താക്കൾ ഈ സേവനം ഇഷ്ടപ്പെടുന്നതിനാൽ ഗൂഗിൾ മീറ്റ് സ്ഥിരമായി ഉപയോഗിക്കപ്പെടുന്ന ഒന്നായി മാറികഴിഞ്ഞു. ഗൂഗിളിൻറെ സേവനമായ മീറ്റ് ശ്രദ്ധ നേടിയത് സമയപരിധിയില്ലാത്ത സൗജന്യ സേവനം കൊണ്ടുമാത്രമാണ്. പക്ഷെ, ഈ മീറ്റിനും ചില നീയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുകയാണ് ഗൂഗിൾ.

ഗൂഗിൾ മീറ്റ് ഇനി പൂർണമായും സൗജന്യമായിരിക്കില്ല

ഏറ്റവും പ്രധാനപ്പെട്ട കാര്യം എന്നത് ഗൂഗിൾ മീറ്റ് ഇനി പൂർണമായും സൗജന്യമായിരിക്കില്ല. 60 മിനിറ്റ് സമയം വരെയാണ് ഗൂഗിൾ മീറ്റ് ഇനി സൗജന്യമായി ഉപയോഗപ്പെടുത്തുവാൻ സാധിക്കുക. 55 മിനിറ്റിനുശേഷം കോളിൽ‌ പങ്കെടുക്കുന്ന എല്ലാവർക്കും മീറ്റിംഗ് അവസാനിക്കാൻ പോകുകയാണ് എന്ന നോട്ടിഫിക്കേഷൻ ലഭിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. അതേസമയം, വീഡിയോ കോളുകൾക്ക് ഈ 60 മിനിറ്റ് പരിധി ഉൾപ്പെടുത്തിയിട്ടില്ല. ഗ്രൂപ്പ് കോളുകൾക്ക് മാത്രമാണ് പുതിയ നിയന്ത്രണം. യു‌എസ്, കാനഡ, മെക്സിക്കോ, ബ്രസീൽ, ജപ്പാൻ എന്നിവയുൾപ്പെടെ അഞ്ച് രാജ്യങ്ങളിൽ നിലവിൽ ഗൂഗിൾ പേർസണൽ അക്കൗണ്ട് ഉപയോഗിക്കുന്നവർക്കാണ് ഈ നിയന്ത്രണം വിധേയമാകുന്നത്.

ഗൂഗിൾ മീറ്റ് ഫ്രീ യൂസേജ് ലിമിറ്റ് 60 മിനിറ്റ്

60 മിനിറ്റിൽ കൂടുതൽ തുടർച്ചയായി ഗ്രൂപ്പ് വീഡിയോ കോൾ ചെയ്യണമെങ്കിൽ പ്രതിമാസം 7.99 ഡോളർ (ഏകദേശം 740 രൂപ) വിലയുള്ള വർക്സ്പേസ് ഇന്റിവീജ്വലിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്നാണ് പുതിയ നിയമം. പണമടച്ചുള്ള പ്ലാനിലേക്ക് അപ്‌ഗ്രേഡ് ചെയ്‌തതിനുശേഷം ഒരാൾക്ക് 24 മണിക്കൂർ വരെ കോളുകൾ ചെയ്യാനാകും. കഴിഞ്ഞ വർഷം ഏപ്രിലിൽ തന്നെ ഗൂഗിൾ മീറ്റ് ഫ്രീ യൂസേജ് ലിമിറ്റ് 60 മിനിറ്റ് ആണെന്ന് ഗൂഗിൾ വ്യക്തമാക്കിയിരുന്നു. ഫ്രീ വീഡിയോ കോൾ നിയന്ത്രണം നിലവിൽ വരുത്തുന്നത് ഈ വർഷം മാർച്ച് 31 വരെയും പിന്നീട് ജൂൺ 30 വരെയും ഗൂഗിൾ നീട്ടിയിരുന്നു.

ഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ലഭിക്കാൻ ഇനിയും വൈകുമോ? 5ജിയെ കുറിച്ച് അറിയേണ്ടതെല്ലാംഇന്ത്യയിൽ 5ജി നെറ്റ്വർക്ക് ലഭിക്കാൻ ഇനിയും വൈകുമോ? 5ജിയെ കുറിച്ച് അറിയേണ്ടതെല്ലാം

ഗൂഗിൾ മീറ്റ് ഫ്രീ അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

ഗൂഗിൾ മീറ്റ് ഫ്രീ അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ പിസിയിലോ ലാപ്‌ടോപ്പിലോ ഗൂഗിൾ മീറ്റ് ആക്‌സസ് ചെയ്യ്ത് എങ്ങനെ ഉപയോഗിക്കാമെന്ന് നമുക്ക് ഇവിടെ വിശദമായി നോക്കാം.

  • ഘട്ടം 1: നിങ്ങളുടെ ലാപ്‌ടോപ്പിൽ നിന്നോ പിസിയിൽ നിന്നോ ക്രോം അല്ലെങ്കിൽ മറ്റേതെങ്കിലും ബ്രൗസർ തുറക്കുക. എന്നിട്ട്, ജി-മെയിൽ തുറന്ന് നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
  • ഘട്ടം 2: അടുത്തതായി, ചുവടെ ഇടത് കോണിൽ നിങ്ങൾക്ക് ഗൂഗിൾ മീറ്റ് തുറക്കാൻ കഴിയും. നിങ്ങൾക്ക് ഇവിടെ ഒരു മീറ്റിംഗ് ആരംഭിച്ച് നിങ്ങളുടെ സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും ചേരാൻ ക്ഷണിക്കാം.
  • ഘട്ടം 3: ഗൂഗിൾ മീറ്റിൽ ഇതിനകം ഷെഡ്യൂൾ ചെയ്തിട്ടുള്ള ഒരു മീറ്റിംഗിൽ നിങ്ങൾക്ക് ജോയിൻ ചെയ്യണമെന്ന് കരുതുക. ഇതിനായി, നിങ്ങളുടെ ജി-മെയിലിൽ മീറ്റിംഗ് ജോയിൻ ചെയ്യുന്നതിനായുള്ള ഒരു ലിങ്ക് ഉണ്ടെന്ന് ഉറപ്പാക്കി അതിൽ ക്ലിക്ക് ചെയ്യുക. ഗൂഗിൾ മീറ്റിലേക്ക് നയിക്കുന്ന ഒരു വിൻഡോ തുറക്കുന്നത് നിങ്ങൾക്ക് കാണുവാൻ സാധിക്കും.
  • സൗജന്യ ഗ്രൂപ്പ് വീഡിയോ കോളുകൾക്ക് 60 മിനിറ്റ് സമയപരിധി ഏർപ്പെടുത്തി ഗൂഗിൾ മീറ്റ്

    വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഈ സാഹചര്യത്തിൽ ഗൂഗിൾ മീറ്റ് പോലെയുള്ള സേവനങ്ങൾ സുപ്രധാന പങ്ക് വഹിക്കുന്നു. വീഡിയോ കോൺഫറൻസിംഗ് ഒരു പുതിയ മാനദണ്ഡമായി ഓൺലൈൻ ജോലികൾക്കിടയിൽ തുടരുന്നു, ഒപ്പം ഗൂഗിൾ മീറ്റ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ അവയുടെ സവിശേഷതകൾക്കും മെച്ചപ്പെട്ട സ്വകാര്യതയ്ക്കും വഴി മാറിക്കൊണ്ടിരിക്കുന്നു. നിങ്ങളുടെ പി‌സിയിൽ‌ ഇപ്പോൾ‌ ഗൂഗിൾ മീറ്റിലേക്ക് ആക്‌സസ് ഉള്ളതിനാൽ‌ ഇനി മുതൽ‌ ഈ സേവനം ഉപയോഗിക്കുന്നത് നിങ്ങൾക്കും ഉപയോഗപ്പെടുത്താവുന്നതാണ്.

    ബഹിരാകാശ ടൂറിസത്തിൽ പുതിയ ചുവടുവെപ്പ്, സ്വന്തം കമ്പനിയുടെ സ്പൈസ് ഷിപ്പിൽ പറന്ന് ബ്രാൻസൺബഹിരാകാശ ടൂറിസത്തിൽ പുതിയ ചുവടുവെപ്പ്, സ്വന്തം കമ്പനിയുടെ സ്പൈസ് ഷിപ്പിൽ പറന്ന് ബ്രാൻസൺ

Best Mobiles in India

English summary
Google had stated that group video conversations would be limited to 60 minutes, however, the deadline was repeatedly extended due to the coronavirus outbreak. The time limit is still only in effect for calls with three or more participants, and one-on-one video chats are still unaffected.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X