ഗൂഗിൾ മെസ്സേജസ് പണി കൊടുത്തു! ആർസിഎസ് തകരാർ പരിഹരിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ
ആഗസ്റ്റ് 21 വെള്ളിയാഴ്ച മുതൽ ഇന്ത്യയിലെ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഗൂഗിൾ മെസ്സേജസ് വഴി സന്ദേശങ്ങൾ അയക്കുന്നതിൽ തടസ്സം നേരിടുന്നു. സന്ദേശങ്ങൾ അയക്കുമ്പോൾ 'കണക്റ്റിംഗ്' (Connecting) എന്ന് കാണിക്കുകയോ സന്ദേശം പോകാതിരിക്കുകയോ ചെയ്യുകയാണ്. തുടര്‍ന്ന് ഇവ സാധാരണ SMS ആയി അയക്കേണ്ടി വരുന്നു. ഏതെങ്കിലും ഒരു മൊബൈൽ ഓപ്പറേറ്ററുടെ മാത്രം പ്രശ്നമല്ലിത്, രാജ്യവ്യാപകമായി ആർസിഎസ് (RCS) സേവനത്തിലുണ്ടായ സാങ്കേതിക തകരാറാണ് ഇതിന് കാരണം.
പ്രശ്നം സംഭവിച്ചതായി ഗൂഗിൾ സ്ഥിരീകരിച്ചിട്ടുണ്ട്. ടെലികോം കമ്പനികളുടെ നെറ്റ്‌വർക്ക് ക്രമീകരണങ്ങളിലെ തകരാറാണ് ഇതിന് കാരണമെന്നാണ് ഗൂഗിൾ വ്യക്തമാക്കുന്നത്. മൊബൈൽ ഓപ്പറേറ്റർമാരുമായി ചേർന്ന് പ്രശ്നം ഉടൻ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും കമ്പനി അറിയിച്ചു. ഫോൺ മാറുകയോ നമ്പർ പോർട്ട് ചെയ്യുകയോ ചെയ്തവർക്കാണ് 'എറർ കോഡ് 3100' കൂടുതലായി കാണിക്കുന്നത്. സാംസങ് ഗാലക്സി ഫോൺ ഉപയോക്താക്കളെയാണ് ഇത് കൂടുതൽ ബാധിച്ചിരിക്കുന്നത്.

ഗൂഗിൾ മെസ്സേജസ് ആർസിഎസ് തകരാർ: പരിഹരിക്കാൻ ചില എളുപ്പവഴികൾ
സന്ദേശം അയക്കാൻ കഴിഞ്ഞില്ലെങ്കിൽ, ആ സന്ദേശത്തിൽ അൽപ്പസമയം അമർത്തിപ്പിടിച്ച ശേഷം 'Send as SMS' എന്ന് നൽകുക. അതല്ലെങ്കിൽ, മെസ്സേജസ് ആപ്പിന്റെ സെറ്റിങ്സിലെടുത്ത് 'RCS chats' ഓഫ് ചെയ്യുക. ഒരു മിനിറ്റിന് ശേഷം ഇത് വീണ്ടും ഓൺ ആക്കാം. എന്നിട്ടും പ്രശ്നം തുടരുകയാണെങ്കിൽ, ഫോണിലെ 'Carrier Services' ആപ്പിന്റെ കാഷെ (Cache) ക്ലിയർ ചെയ്യുക. ശേഷം ഫോൺ റീസ്റ്റാർട്ട് ചെയ്ത് മെസ്സേജസ് ആപ്പ് തുറന്ന് നമ്പർ വീണ്ടും വെരിഫൈ ചെയ്യാവുന്നതാണ്.
ടെലികോം കമ്പനികളുടെ തകരാറെന്ന് ഗൂഗിൾ; സേവനം എപ്പോൾ പുനഃസ്ഥാപിക്കും?
കണക്ഷൻ ശരിയായെന്ന് അറിയാൻ Messages സെറ്റിങ്സിലെ 'RCS chats' ഓപ്പൺ ചെയ്ത് 'Connected' എന്ന് കാണിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. '3000' അല്ലെങ്കിൽ '3100' എന്നീ എറർ കോഡുകളാണ് കാണിക്കുന്നതെങ്കിൽ ആക്ടിവേഷനിലോ കണക്ഷനിലോ പ്രശ്നമുണ്ടെന്നാണ് അർത്ഥം. മൊബൈൽ ഡാറ്റ ഓൺ ചെയ്തുുവെക്കുക, വെരിഫിക്കേഷൻ എസ്എംഎസ് വരുന്നത് ശ്രദ്ധിക്കുക. ഓരോ ടെലികോം സർക്കിളുകൾ അനുസരിച്ച് തകരാറിന്റെ തോതിൽ വ്യത്യാസമുള്ളതിനാൽ ഒരേ നഗരത്തിലുള്ളവർക്ക് പോലും വ്യത്യസ്ത അനുഭവമായിരിക്കാം.
| എളുപ്പവഴികൾ | ചെയ്യേണ്ട രീതി |
|---|---|
| RCS ഓഫ് ചെയ്ത് വീണ്ടും ഓൺ ചെയ്യുക | Messages > Settings > RCS chats |
| അയക്കാൻ കഴിഞ്ഞില്ലെങ്കിൽ SMS ആയി അയക്കുക | Long‑press message > Send as SMS |
| Carrier Services കാഷെ ക്ലിയർ ചെയ്യുക | Settings > Apps > Carrier Services > Clear cache |
സേവനം എപ്പോൾ സാധാരണ നിലയിലാകുമെന്ന കാര്യത്തിൽ ഗൂഗിൾ കൃത്യമായ സമയം വ്യക്തമാക്കിയിട്ടില്ല. ഘട്ടം ഘട്ടമായി പ്രശ്നം പരിഹരിക്കപ്പെടാനാണ് സാധ്യത. 24 മണിക്കൂർ കഴിഞ്ഞിട്ടും പ്രശ്നം തുടരുകയാണെങ്കിൽ ചാറ്റ് ഫീച്ചറുകൾ ഓഫാക്കി വെച്ച് സാധാരണ എസ്‌എംഎസോ വാട്ട്‌സ്ആപ്പോ ഉപയോഗിക്കുന്നതാവും നല്ലത്. പിന്നീട് നമ്പർ വീണ്ടും വെരിഫൈ ചെയ്തുനോക്കാം. ഇത് സംബന്ധിച്ച് ഗൂഗിളിൽ നിന്നോ കമ്പനികളിൽ നിന്നോ പുതിയ വിവരങ്ങൾ ലഭിച്ചാൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.


Click it and Unblock the Notifications