മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും കണക്കിന് പരിഹസിച്ച് ഗൂഗിൾ! വീഡിയോ വൈറൽ!

|

ടെക്ക് ലോകത്തെ വമ്പന്മാരായ സാംസങും ആപ്പിളും എന്നും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പരിഹസിച്ചുകൊണ്ട് പരസ്യങ്ങളും വിഡിയോകളും ഇറക്കുന്നത് നമ്മൾ കാണാറുള്ളതാണ്. ഐഫോണുകളെ പരിഹസിച്ച് കൊണ്ട് സാംസങ് തങ്ങളുടെ ഫോൺ പരസ്യങ്ങളും യുട്യൂബ് വിഡിയോകളും ഇറക്കുമ്പോൾ അതെ നാണയത്തിൽ തിരിച്ച് ആപ്പിളും സാംസങിനിട്ട് പണി കൊടുക്കാറുണ്ട്. എന്നാൽ ഇന്നിവിടെ പറയാൻ പോകുന്നത് മറ്റൊരു കമ്പനിയെ കുറിച്ചാണ്.

മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും കണക്കിന് പരിഹസിച്ച് ഗൂഗിൾ! വീഡിയോ വൈറ

ടെക് ഭീമൻ ഗൂഗിൾ ആണ് ഇന്ന് ഈ രീതിയിലുള്ള ഒരു സംഭവത്തിൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നത്. തങ്ങളുടെ ഗൂഗിൾ Chromebook പരസ്യത്തിലാണ് ഗൂഗിൾ നിലവിലെ കമ്പ്യൂട്ടർ ഒഎസുകളിലെ വമ്പന്മാരായ മൈക്രോസോഫ്ടിനെയും ആപ്പിളിനെയും പരസ്യമായി വിശദമായിത്തന്നെ കളിയാക്കിയിരിക്കുന്നത്.

ഈ പരസ്യത്തിന്റെ യുട്യൂബ് വിഡിയോ കാണുന്ന ഏതൊരാൾക്കും കൃത്യമായി മനസ്സിലാക്കാൻ പറ്റും എന്തുമാത്രം ഗൂഗിൾ ഈ രണ്ടു കമ്പനികളെയും പരിഹസിച്ചിരുന്നു എന്നത്. മൈക്രോസോഫ്റ്റ് വിൻഡോസ് കംപ്യൂട്ടറുകളുടെയും ആപ്പിൾ മാക്ക് ഒഎസിൻറെയും വേഗതക്കുറവും പ്രശ്നങ്ങളും പോരായ്മകളും എല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് അതിനെയെല്ലാം വിമർശിച്ചുകൊണ്ടുള്ള വീഡിയോ ഇതിനോടകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

പക്ഷെ ഇവിടെ ഗൂഗിൾ പറയുന്നതിലും അല്പം കാര്യമില്ലാതില്ല. കാരണം ഗൂഗിൾ Chromebookകൾ കാഴ്ചവെക്കുന്നത് ഈ ഒഎസുകളെയെല്ലാം തന്നെ കവച്ചുവെക്കുന്ന വേഗതയും സൗകര്യങ്ങളുമാണ്. നിലവിലെ കംപ്യൂട്ടർ ഒഎസ് രാജാവായ മൈക്രോസോഫ്റ്റ് വിൻഡോസ് ആണ് ബഹുഭൂരിപക്ഷം ആളുകളും ഉപയോഗിക്കുന്നത് എങ്കിലും ആപ്പിൾ മാക്ക് ഒഎസിനും ചെറുതല്ലാത്ത ആരാധകരുണ്ട്.

എന്നാൽ ഈ രംഗത്തേക്ക് ശക്തമായ ചുവടുവെപ്പ് നടത്താൻ ഉദ്ദേശിക്കുന്ന ഗൂഗിളിനെ സംബന്ധിച്ചെടുത്തോളം ഇനിയും കാര്യക്ഷമമായ സൗകര്യങ്ങൾ കൊണ്ടുവന്നാൽ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളു എന്നതും ഇവിടെ ഓർക്കേണ്ട കാര്യമാണ്. വീഡിയോ കണ്ടുനോക്കൂ..

സോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക; വിഷാദരോഗമടക്കം പലതും നിങ്ങളെസോഷ്യൽ മീഡിയ അമിതമായി ഉപയോഗിക്കുന്ന സ്ത്രീകൾ ശ്രദ്ധിക്കുക; വിഷാദരോഗമടക്കം പലതും നിങ്ങളെ

Best Mobiles in India

Read more about:
English summary
Google Mocks Apple and Microsoft in a New Ad

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X