ഗൂഗിള്‍ നെക്‌സസ് 7 2013 എഡിഷന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു

By Bijesh
|

അസൂസ് നിര്‍മിച്ച ഗൂഗിള്‍ നെക്‌സസ് 7 2003 എഡിഷന്‍ ഇന്ത്യയില്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. കഴിഞ്ഞ മാസം ഗൂഗിള്‍ സ്‌റ്റോറില്‍ നെക്‌സസ് 5 സ്മാര്‍ട്‌ഫോണിനൊപ്പം പുതിയ നെക്‌സസ് 7-നും ലഭ്യമായിരുന്നു. എന്നാല്‍ അന്ന് വൈ-ഫൈ ഓണ്‍ലി വേരിയന്റ് മാത്രമാണ് ലഭ്യമായിരുന്നത്. ഇപ്പോള്‍ LTE വേരിയന്റും ലഭ്യമാണ്.

 
ഗൂഗിള്‍ നെക്‌സസ് 7 2013 എഡിഷന്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു

ഗൂഗിള്‍ നെക്‌സസ് 7 ടാബ്ലറ്റ് ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

16 ജി.ബി. വൈ-ഫൈ ഓണ്‍ലി വേരിയന്റിന് 20,999 രൂപയും 32 ജി.ബി. വൈ-ഫൈ ഓണ്‍ലി വേരിയന്റിന് 23,999 രുപയുമാണ് വില. 32 ജി.ബി. LTE വേരിയന്റിന് 27,999 രൂപ വിലവരും. കണക്റ്റിവിറ്റി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റെല്ലാ കാര്യങ്ങളിലും ടാബ്ലറ്റുകള്‍ ഒരു പോലെയാണ്.

1920-1200 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 7 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, 1.5 GHz ക്വാഡ് കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ S4 പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്. എന്നിവയുള്ള ഫോണില്‍ 5 എം.പി. പ്രൈമറി ക്യാമറയും 1.2 എം.പി. സെക്കന്‍ഡറി ക്യാമറയുമുണ്ട്.

ഗാഡ്ജറ്റ് ഫൈന്‍ഡറിനായി ഇവിടെ ക്ലിക് ചെയ്യുക

ബ്ലുടൂത്ത്, 3 ജി, NFC, വയര്‍ലെസ് ചാര്‍ജിംഗ്, ജി.പി.എസ്, മൈക്രോ യു.എസ്.ബി. തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. 3950 mAh ബാറ്ററി 9 മണിക്കൂര്‍ വീഡിയോ പ്ലേബാക്കും 10 മണിക്കൂര്‍ വെബ് ബ്രൗസിംഗും വാഗ്ദാനം ചെയ്യുന്നു.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X