ഗൂഗിള്‍ ക്രോം ഹാക്ക് ചെയ്താല്‍ 4.9 കോടി രൂപ!

Posted By: Staff

ഗൂഗിള്‍ ക്രോം ഹാക്ക് ചെയ്താല്‍ 4.9 കോടി രൂപ!
പണക്കാരനാവാന്‍ ഗൂഗിളില്‍ നിന്നൊരു അവസരം. ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ഹാക്ക് ചെയ്യുന്നവര്‍ക്ക് 4.9 കോടി രൂപയാണ് കമ്പനി പ്രതിഫലം നല്‍കുന്നത്. പൗണിയം (Pwnium) എന്ന ഹാക്കിംഗ് മത്സരത്തിലാണ് ഹാക്കര്‍മാര്‍ ക്രോം ബ്രൗസര്‍ ഹാക്ക് ചെയ്ത് കഴിവുതെളിയിക്കേണ്ടത്. വാര്‍ഷിക ഹാക്കിംഗ് മത്സരമായ പൗണ്‍2ഓണ്‍ (Pwn2Own) നടക്കുന്ന അതേ സമയത്താണ് പൗണിയം മത്സരവും നടക്കുക.

2007ല്‍ ആരംഭിച്ച ഹാക്കിംഗ് മത്സരമാണ് പൗണ്‍2ഓണ്‍. പൗണ്‍ എന്നാല്‍ ഹാക്ക് എന്നും റ്റും ഓണ്‍ എന്നാല്‍ വീട്ടിലേക്ക് പണവും കൊണ്ട് തിരിച്ച് പോകാം എന്നുമാണ് അര്‍ത്ഥമാക്കുന്നത്. ഇതിന് മുമ്പത്തെ വര്‍ഷങ്ങളിലും ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഹാക്ക് ചെയ്യുന്നവര്‍ക്കായി മത്സരങ്ങള്‍ ഉണ്ടായിരുന്നു. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍, മോസില്ല ഫയര്‍ഫോക്‌സ്, സഫാരി ബ്രൗസറുകള്‍ക്കായും മത്സരങ്ങള്‍ നടക്കാറുണ്ട്.

കാനഡയിലെ വാന്‍കോവറില്‍ ഈ മാസം 7 മുതല്‍ 9 വരെ നടക്കുന്ന കാന്‍സെക്‌വെസ്റ്റ് സെക്യൂരിറ്റി കോണ്‍ഫറന്‍സിലാണ് ൗണ്‍2ഓണ്‍ മത്സരം. സമ്മാനത്തുക

നേടാന്‍ ക്രോം ബ്രൗസര്‍ തന്നെ ഹാക്ക് ചെയ്യണമെന്നില്ല. വിന്‍ഡോസ്, ഫഌഷ് അല്ലെങ്കില്‍ ഒരു ഡ്രൈവ്, ബ്രൗസറുകള്‍ എന്നിവയിലെ ബഗ്‌സിനെ ചൂഷണം ചെയ്യാന്‍ സാധിക്കുന്ന ഏത് മത്സരാര്‍ത്ഥിക്കും 20,000 ഡോളര്‍  സമ്മാനം നല്‍കും.

ക്രോമിനെ ഹാക്ക് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് 40,000 ഡോളര്‍ വീതം കമ്പനി നല്‍കും. ക്രോമിലെ ബഗുകളെ ചൂഷണം ചെയ്യാന്‍ സാധിക്കുന്നവര്‍ക്കാണ് 60,000 ഡോളര്‍ മുതല്‍ 10 ലക്ഷം ഡോളര്‍ വരെ ലഭിക്കുക.എച്ച്പി ഉള്‍പ്പടെയുള്ള മറ്റ് ചില ടെക് പ്രമുഖരും സമാനമായ മത്സരങ്ങള്‍ നടത്തുന്നുണ്ട്.

ഈ പ്രത്യേക മത്സരത്തിലൂടെ ഗൂഗിള്‍ ഉദ്ദേശിക്കുന്നത് ക്രോം ബ്രൗസര്‍ ഹാക്കിംഗിന് വിധേയമാകാനുള്ള എല്ലാ സാധ്യതകളും ഇല്ലാതാക്കുക എന്നാണ്. ഈ മത്സരത്തില്‍ ഹാക്ക് ചെയ്യപ്പെട്ടാല്‍ അതിന് കാരണമായതെന്താണ്, ഇത്തരം സംഭവം ഭാവിയില്‍ ഉണ്ടാകാതിരിക്കാന്‍ എന്ത് ചെയ്യണം തുടങ്ങി ഇത് സംബന്ധിച്ച എല്ലാ ഘടകങ്ങളും പരിശോധിച്ച ശേഷമാകും കമ്പനി പുതിയ ക്രോം വേര്‍ഷന്‍ ഉപയോക്താക്കള്‍ക്കായി എത്തിക്കുക.

കഴിഞ്ഞ വര്‍ഷത്തെ മത്സരത്തില്‍ ക്രോം, ഫയര്‍ഫോക്‌സ് ബ്രൗസറുകള്‍ ഹാക്കിംഗിന് വിധേയമാക്കാന്‍ സാധിച്ചിരുന്നില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot