പുതുക്കിയ ഗൂഗിള്‍ ഡ്രൈവ് ഓണ്‍ലൈന്‍ സ്‌റ്റോറേജ് പ്ലാനുകള്‍

|

ഗൂഗിള്‍ നിര്‍മ്മിച്ച ഒരു ഓണ്‍ലൈന്‍ ബാക്ക് അപ്പ്, സിങ്കിംഗ് സേവനമാണ് ഗൂഗിള്‍ ഡ്രൈവ്. 2012 ഏപ്രിലിലാണ് ഈ സേവനം ഗൂഗിള്‍ പുറത്തിറക്കിയത്. ഉപയോക്താക്കള്‍ക്ക് എല്ലാ വിധത്തിലുമുളള ഫയലുകള്‍ ശേഖരിക്കുവാന്‍ ഗൂഗിള്‍ ഡ്രൈവിലൂടെ സാധിക്കുന്നു.

പുതുക്കിയ ഗൂഗിള്‍ ഡ്രൈവ് ഓണ്‍ലൈന്‍ സ്‌റ്റോറേജ് പ്ലാനുകള്‍

ഏവര്‍ക്കും അറിയാം ഫയലുകള്‍ പങ്കിടാന്‍ ഗൂഗിള്‍ ഡ്രൈവാണ് ഏറ്റവും മികച്ചതെന്ന്. നിരന്തരം ഗൂഗിള്‍ ഡ്രൈവ് തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുകയാണ്. ഇത് ഗൂഗിള്‍ ഉപയോക്താക്കള്‍ക്ക് നല്ലൊരു സന്തോഷ വാര്‍ത്ത കൂടിയായിരിക്കും. ആന്‍ഡ്രോയിഡ് പി അപ്‌ഡേറ്റ്, ജിമെയില്‍ അപ്‌ഡേറ്റ് അതിനു ശേഷം ഇപ്പോള്‍ ഗൂഗിള്‍ ഡ്രൈവിലേക്കും അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ്.

അതായത് ഗൂഗിള്‍ വണ്‍ എന്ന പുതിയ പ്ലാനിലൂടെ എല്ലാ ഓണ്‍ലൈന്‍ ഡ്രൈവ് സ്‌റ്റോറേജ് പ്ലാനുകളിലും മാറ്റം വരുത്തിയിരിക്കുകയാണ്. ഇതില്‍ കുറച്ച് അപ്‌ഡ്രേഡുകളും അധിക ഫീച്ചറുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഗൂഗിള്‍ പ്ലാനുകള്‍ നിങ്ങളുടെ കുടുംബങ്ങളുമായി ഷെയര്‍ ചെയ്യാം. ഇതില്‍ നിങ്ങളുടെ കുടുംബത്തിലെ അഞ്ചു പേരെ വരെ ചേര്‍ക്കാം. പണമടച്ച് ഉപയോഗിക്കുന്ന എല്ലാ ഗൂഗിള്‍ െൈഡ്രവ് സ്‌റ്റോറേജ് ഉപയോക്താക്കളും ഗൂഗിള്‍ വണ്ണിലേക്ക് അപ്‌ഡ്രേഡ് ചെയ്യപ്പെടുന്നതാണ്. 'G Suite' ബിസിനസ് ഉപയോക്താക്കളെ ഈ മാറ്റം ബാധിക്കില്ല. യുഎസില്‍ നിന്നും തുടങ്ങി വരും മാസങ്ങളില്‍ ഇത് മറ്റുളള രാജ്യങ്ങളിലും എത്തുന്നതാണ്.

പുതുക്കിയ ഗൂഗിള്‍ വണ്‍ ഓണ്‍ലൈന്‍ സ്‌റ്റോറേജ് പ്ലാന്‍ 100ജിബി മുതല്‍ 30 TB വരെയാണ്. പഴയ പ്ലാനുകളും പുതുക്കിയ പ്ലാനുകളും ഇവിടെ താരതമ്യം ചെയ്യുന്നു.

1. സ്റ്റോറേജ്- 15 ജിബി

നിലവിലെ പ്ലാന്‍- സൗജന്യം

പുതുക്കിയ പ്ലാന്‍- സൗജന്യം


2. സ്‌റ്റോറേജ്- 100 ജിബി

നിലവിലെ പ്ലാന്‍- $1.99/ പ്രതിമാസം

പുതുക്കിയ പ്ലാന്‍- $ 2.99/ പ്രതിമാസം


3. സ്‌റ്റോറേജ്- 200 ജിബി

നിലവിലെ പ്ലാന്‍- ലഭ്യമല്ല

പുതുക്കിയ പ്ലാന്‍- $ 2.99/ പ്രതിമാസം


4. സ്‌റ്റോറേജ്- 1 TB

നിലവിലെ പ്ലാന്‍- $ 9.99/പ്രതിമാസം

പുതുക്കിയ പ്ലാന്‍- ലഭ്യമല്ല


5. സ്റ്റോറേജ്- 2TB

നിലവിലെ പ്ലാന്‍- $19.99/ പ്രതിമാസം

പുതുക്കിയ പ്ലാന്‍- $ 9.99/ പ്രതിമാസം

ലാപ്ടോപ്പിൽ ചാർജ്ജ് നിറഞ്ഞിട്ടും പിന്നെയും പ്ലഗ് ഒഴിവാക്കിയില്ലെങ്കിൽ അത് ബാറ്ററി കേടാക്കുമോ?ലാപ്ടോപ്പിൽ ചാർജ്ജ് നിറഞ്ഞിട്ടും പിന്നെയും പ്ലഗ് ഒഴിവാക്കിയില്ലെങ്കിൽ അത് ബാറ്ററി കേടാക്കുമോ?

Best Mobiles in India

Read more about:
English summary
Google One Is A New Plan That Will Replace All Online Storage Plans

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X