ടാബ്‌ലറ്റ് വില്പനക്ക് ഗൂഗിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍

Posted By: Super

ടാബ്‌ലറ്റ് വില്പനക്ക് ഗൂഗിള്‍ ഓണ്‍ലൈന്‍ സ്‌റ്റോര്‍

ഉപയോക്താക്കള്‍ക്ക് ടാബ്‌ലറ്റ് നേരിട്ട് വില്പന നടത്തുന്നതിനായി ഗൂഗിള്‍ ഒരു ഓണ്‍ലൈന്‍ സ്‌റ്റോര്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്, അസുസ്‌ടെക്, സാംസംഗ് ഇലക്ട്രോണിക്‌സ് എന്നിവര്‍ നിര്‍മ്മിക്കുന്ന ടാബ്‌ലറ്റുകളാകും ഈ സ്‌റ്റോറില്‍ വില്പനക്കെത്തുക. ഗൂഗിള്‍ ടാബ്‌ലറ്റ് ഇറക്കുമെന്ന് ഇതിന് മുമ്പേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ ടാബ്‌ലറ്റാകും കമ്പനി ഒരു പക്ഷെ ഓണ്‍ലൈന്‍ സ്‌റ്റോര്‍ വഴി വില്പന നടത്തുക.

ഗൂഗിളിന്റെ സ്വന്തം ടാബ്‌ലറ്റ് മാത്രമാണോ അതോ ആന്‍ഡ്രോയിഡ് ഒഎസിലെ എല്ലാ ടാബ്‌ലറ്റ് പിസികളും കമ്പനി ഈ സ്റ്റോറിലെത്തിക്കുമോ എന്ന് വ്യക്തമല്ല. 2010ല്‍ നെക്്‌സസ് വണ്‍ ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണ്‍ കമ്പനി സ്വന്തമായി ഇറക്കിയപ്പോഴും അത് ഉപഭോക്താക്കളിലേക്ക് നേരിട്ട് എത്തിക്കാന്‍ വേണ്ടി ഒരു സ്‌റ്റോര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ നാല് മാസങ്ങള്‍ക്ക് ശേഷം ഇത് അടച്ചുപൂട്ടുകയായിരുന്നു.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot