ലൈംഗിക അതിക്രമ കേസിൽ ഇന്ത്യകാരനെ ഗൂഗിൾ പുറത്താക്കിയത് 45 മില്യൺ ഡോളർ ചിലവിൽ

|

ഗൂഗിൾ കമ്പനിയിൽ നടന്ന ഒരു ലൈംഗിക കുറ്റകൃത്യം നടത്തിയ കുറ്റവാളിയെ പിരിച്ചുവിടാൻ ചിലവാക്കിയ തുക ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഒരുപക്ഷെ, ആദ്യമായിട്ടായിരിക്കും ഒരു കുറ്റവാളിക്ക് ഇത്രേയും തുക നൽകി കമ്പനിയിൽ നിന്നും പുറത്താക്കുന്നത്.

2016-ലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക രേഖകൾ ഗൂഗിൾ തന്നെ പുറത്തുവിടുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഒരാൾ ആൻഡി റൂബിനും മറ്റൊരാൾ ഇന്ത്യൻ വംശനായ സിംഗാലുമാണ് സംഭവത്തിൽ ഉൾപ്പെട്ടിരിക്കുന്നത് തെളിയിക്കുന്നു.

ലൈംഗിക അതിക്രമ കേസിൽ ഇന്ത്യകാരനെ ഗൂഗിൾ പുറത്താക്കിയത് 45 മില്യൺ ഡോളർ

 

2016-ൽ ഗൂഗിളിലെ സെർച്ച് ഓപ്പറേഷനുകൾ കൈകാര്യം ചെയ്തിരുന്ന സീനിയര്‍ വൈസ് പ്രസിഡന്റായിരുന്ന സിംഗാലിനെ 45 ദശലക്ഷം ഡോളർ ( ഏകദേശം 313.39 കോടി രൂപ) പാരിതോഷികം നല്‍കിയാണ് കമ്പനിയിൽ നിന്നും പിരിച്ചുവിട്ടത്. കഴിഞ്ഞ ദിവസമാണ് ഇതിനെ തെളിയിക്കുന്ന രേഖകൾ ഗൂഗിൾ പുറത്തുവിട്ടത്.

പുറത്താക്കൽ നടപടിക്രമ പ്രകാരം ആദ്യത്തെ രണ്ടുവർഷം 15 ദശലക്ഷം ഡോളറും ഗൂഗിൾ എതിരാളികളായ ടെക് കമ്പനികളിൽ ജോലി ചെയ്യാതിരിക്കാൻ മൂന്നാം വർഷം അഞ്ചു മുതൽ 15 ദശലക്ഷം ഡോളറും വരെയാണ് നൽകിയത്.

റെഡ്മി 6എ, 6പ്രോ മോഡലുകള്‍ ഡിസ്‌കൗണ്ട് ഒാഫറില്‍ വാങ്ങാന്‍ അവസരം

അമിത് സിംഗാൾ

അമിത് സിംഗാൾ

ഉത്തർപ്രദേശിലെ ഝാൻസിയിൽ ജനിച്ച സിംഗാൾ ഐ.ഐ.ടിയിൽ നിന്നാണ് എൻജിനീയറങ് പഠിച്ചത്. പതിനഞ്ച് വർഷത്തോളം ഗൂഗിൾ സെർച്ച് ടീമിന്റെ പ്രവർത്തകനായിരുന്നു സിംഗാൾ.

90 ദശലക്ഷം ഡോളർ (ഏകദേശം 660.20 കോടി രൂപ) നൽകിയാണ് 2014-ൽ റൂബിനെ ഗൂഗിൾ യാത്രയയച്ചത്. തൊട്ടുപിന്നാലെ 2016-ൽ സിംഗാളിനെ 45 ദശലക്ഷം ഡോളർ നൽകിയും ജോലിയിൽ നിന്നും പിരിച്ചുവിട്ടു.

ലൈംഗിക കുറ്റകൃത്യം

ലൈംഗിക കുറ്റകൃത്യം

ഗുരുതരമായ ലൈംഗികാരോപണത്തെ തുടർന്ന് സേവനം നിർത്താൻ നിർബന്ധിതനായ ഇയാൾക്ക് നല്ലൊരു സംഖ്യ നൽകിയാണ് ഗൂഗിള്‍ ജോലിയിൽ നിന്നും പുറത്താക്കിയത്.

നാലു വർഷങ്ങൾക്കുള്ളിൽ പ്രതിമാസം രണ്ടു ദശലക്ഷം ഡോളറെന്ന നിലയിലാണ് ഈ പാക്കേജ് നടപ്പിലാക്കിയത്. അടുത്ത മാസത്തോടെ കരാർ പ്രകാരമുള്ള പണം കൈമാറ്റം അവസാനിക്കുമെന്നാണ് ഗൂഗിളിനോട് മാധ്യമങ്ങൾ നൽകുന്ന വിവരം.

 ആൻഡി റൂബിൻ
 

ആൻഡി റൂബിൻ

2013-ല്‍, ഗൂഗിളിൾ ജീവനക്കാരികളില്‍ ഒരാളോട് ഹോട്ടലില്‍ വച്ച് 'ഓറല്‍ സെക്‌സ്' നടത്തിയതിനാണ് റൂബിനോട് പുറത്തു പോകാൻ കമ്പനി ആവശ്യപ്പെട്ടത്.

സിംഗാളിന്റെ കേസ് എന്താണെന്ന കാര്യം ഇതുവരെ വ്യക്തമല്ല. ആരോപണ വിധേയരായ മറ്റു സീനിയർ ഉദ്യോഗസ്ഥർക്കും ഗൂഗിൾ ചുവപ്പു കാർഡ് കാണിച്ചെങ്കിലും നല്ലൊരു തുക വിരമിക്കലിനോടു അനുബന്ധിച്ച് ഇവർക്കു കൈമാറിയതായി ന്യൂയോർക്ക് ടൈംസ് അറിയിച്ചിരുന്നു.

റിച്ചാർഡ് ഡിവോൾ

റിച്ചാർഡ് ഡിവോൾ

2013-ൽ ഗൂഗിളിന്‍റെ ഗവേഷണ വിഭാഗമായ ഗൂഗിൾ എക്സിൽ ജോലി തേടിയെത്തിയ യുവതിക്കെതിരെ ഡയറക്ടറായ റിച്ചാർഡ് ഡിവോൾ നടത്തിയ ലൈംഗിക ആക്രമണമാണ് എടുത്തുപറയേണ്ട മറ്റൊരു ഉദാഹരണം.

ഇന്റർവ്യൂവിനെത്തിയ തന്നെ ഡിവോൾ വാർഷിക ആഘോഷമായ ബേർണിങ് മാനിലേക്ക് ക്ഷണിച്ചതായും അവിടെ വച്ച് താൻ അക്രമിക്കപ്പെടുകയുമാണ് ചെയ്തതെന്നാണ് മിസ് സിംപ്സണിന്‍റെ വെളിപ്പെടുത്തൽ. രണ്ടു വർഷങ്ങൾക്കു ശേഷം ഗൂഗിളിന് ഔദ്യോഗികമായി പരാതി നൽകിയെങ്കിലും ഇതുസംബന്ധിച്ച് പരസ്യ വെളിപ്പെടുത്തല്‍ നടത്തുവാൻ പാടില്ല എന്നാണ് ഉപദേശം ലഭിച്ചത്.

Most Read Articles
Best Mobiles in India

Read more about:
English summary
The amount was revealed on Monday in a shareholder lawsuit accusing the board of directors of Alphabet, the parent company of Google, of shirking their responsibilities by agreeing to pay executives accused of misconduct instead of firing them for cause, the New York Times reported.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X