ഗൂഗിള്‍ മുന്നിട്ടിറങ്ങി; ഇനി വരുന്നത് സ്മാര്‍ട്ട് വസ്ത്രങ്ങളുടെ കാലമോ...!

Written By:

പ്രമുഖ അമേരിക്കന്‍ വസ്ത്ര നിര്‍മാതാക്കളുമായി ചേര്‍ന്ന് ഗൂഗിള്‍ സ്മാര്‍ട്ട് ഡ്രസ്സ് ഇറക്കും. പ്രൊജക്ട് ജാക്ക്വാര്‍ഡ്‌സ് എന്ന ഈ പദ്ധതിയില്‍ ഗൂഗിള്‍ സഹകരിക്കുന്നത് ലെവിയുമായാണ്.

ഗൂഗിള്‍ മുന്നിട്ടിറങ്ങി; ഇനി വരുന്നത് സ്മാര്‍ട്ട് വസ്ത്രങ്ങളുടെ കാലമോ

ഗൂഗിളിന്റെ പ്രത്യേക വിഭാഗമായ അഡ്വാന്‍സ് ടെക്‌നോളജി ആന്‍ഡ് പ്രൊജക്ട് (എടിഎപി) ആണ് ഈ പദ്ധതിക്ക് പുറകില്‍. തങ്ങള്‍ നിര്‍മിക്കാന്‍ പോകുന്നത് ഇന്ററാക്ടീവ് തുണിത്തരങ്ങളാണെന്ന് എടിഎപി മേധാവി എമിരി കാര്‍ഗ്ലോസര്‍ പറയുന്നു.

ആഢംബരത്തിന്റെ "പളപളപ്പില്‍" തീര്‍ത്തിരിക്കുന്ന 10 ഗാഡ്ജറ്റുകള്‍...!

ഗൂഗിള്‍ മുന്നിട്ടിറങ്ങി; ഇനി വരുന്നത് സ്മാര്‍ട്ട് വസ്ത്രങ്ങളുടെ കാലമോ

ടച്ച് സെന്‍സിറ്റീവ് വസ്ത്രങ്ങളാണ് ഗൂഗിള്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. വസ്ത്രങ്ങളില്‍ കണ്ടക്റ്ററുകള്‍ ഉള്‍പ്പെടുത്തിയാണ് ഇത്തരത്തില്‍ വസ്ത്രങ്ങള്‍ പുറത്തിറങ്ങുക.

ഐഫോണ്‍ 6 പതിപ്പുകളെക്കുറിച്ചും, ആപ്പിള്‍ വാച്ചിനെക്കുറിച്ചും അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍...!

ഗൂഗിള്‍ മുന്നിട്ടിറങ്ങി; ഇനി വരുന്നത് സ്മാര്‍ട്ട് വസ്ത്രങ്ങളുടെ കാലമോ

ഇതിന്റെ സാങ്കേതിക വശങ്ങള്‍ ഗൂഗിള്‍ കൂടുതല്‍ വ്യക്തമാക്കിയിട്ടില്ല. പക്ഷെ, വസ്ത്രത്തില്‍ നാം നടത്തുന്ന ചലനങ്ങള്‍ക്ക് അനുസരിച്ച് സ്മാര്‍ട്ട്‌ഫോണ്‍ അടക്കമുളള ഗാഡ്ജറ്റുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തിലായിരിക്കും ഇതിന്റെ പ്രവര്‍ത്തനം എന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Read more about:
English summary
Google Partners With Levi Strauss To Make Smart Clothes.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot