'ജീവനുളള' പാവകളുടെ പേറ്റന്റും ഗൂഗിളിന്...!

Written By:

ഗൂഗിള്‍ തങ്ങളുടെ മേഖലകള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പുതുതായി കൈ വച്ചിരിക്കുന്നത് പാവ നിര്‍മാണത്തിലാണ്. എന്നാല്‍ ഇവ 'ജീവനുള്ള' പാവകളായിരിക്കും എന്നാണ് സിഎന്‍എന്‍ അടക്കമുളള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

'ജീവനുളള' പാവകളുടെ പേറ്റന്റും ഗൂഗിളിന്...!

ഇതിനായുള്ള പേറ്റന്റ് ഗൂഗിള്‍ ഫയല്‍ ചെയ്തു. വീട്ടിലെ കുട്ടികളോട് ഒരു ജീവനുള്ള വസ്തുവിനെ പോലെ പെരുമാറുവാനും, വീട്ടിലെ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ നിയന്ത്രിക്കാനും ഈ പാവകള്‍ക്ക് സാധിക്കുമെന്നാണ് ഗൂഗിള്‍ അവകാശപ്പെടുന്നത്.

മൈക്രോ ചിപ്പുകള്‍, ക്യാമറകള്‍ തുടങ്ങിയവ ഉള്‍കൊള്ളുന്നതായിരിക്കും ഈ പാവകള്‍. എന്നാല്‍ ഇവയുടെ നിര്‍മ്മാണം വ്യാവസായിക അടിസ്ഥാനത്തില്‍ നടത്തുമോ എന്ന കാര്യം ഗൂഗിള്‍ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ലോകത്തിലെ ഏറ്റവും മെലിഞ്ഞ 7 ഫോണുകള്‍ ഇതാ...!

'ജീവനുളള' പാവകളുടെ പേറ്റന്റും ഗൂഗിളിന്...!

ഇത് ഒരു ആശയമാണ്, മികച്ചതായി തോന്നിയതിനാല്‍ അതിന്റെ അവകാശം ഗൂഗിള്‍ എടുത്തുവയ്ക്കുന്നു. അതിനാല്‍ തന്നെ ഇതിന്റെ നിര്‍മ്മാണം ആരംഭിക്കണമെന്നില്ലെന്നാണ് ഗൂഗിളിന്റെ ഒരു വക്താവ് സിഎന്‍എന്‍ ടെലിവിഷനോട് പറഞ്ഞത്.

അടുത്തിടെ ഗൂഗിള്‍ ഇന്റര്‍നെറ്റ് അധിഷ്ഠിത ഹോം അപ്ലേയ്ന്‍സിനായി പുതിയ സോഫ്റ്റ്‌വെയര്‍ ഇറക്കാനുള്ള പദ്ധതി വെളിപ്പെടുത്തിയിരുന്നു. അതുമായി പാവ പദ്ധതിയെ ചിലപ്പോള്‍ കൂട്ടിയിണക്കിയേക്കും എന്നും റിപ്പോര്‍ട്ടുണ്ട്.

സ്മാര്‍ട്ട്‌ഫോണുകള്‍ അസൂയപ്പെടുന്ന ഫീച്ചര്‍ ഫോണ്‍ സവിശേഷതകള്‍...!

'ജീവനുളള' പാവകളുടെ പേറ്റന്റും ഗൂഗിളിന്...!

ഇത്തരം പദ്ധതികള്‍ക്കായി നെസ്റ്റ് എന്ന വിഭാഗം തന്നെ ഗൂഗിളിനുണ്ട്. എന്നാല്‍ 'ജീവനുള്ള പാവ' പദ്ധതി ഗൂഗിള്‍ അടുത്തവാരം നടക്കുന്ന ഗൂഗിള്‍ കോണ്‍ഫ്രന്‍സില്‍ പ്രഖ്യാപിക്കാന്‍ ഇടയില്ലെന്നാണ് കരുതപ്പെടുന്നത്.

Read more about:
English summary
Google patents 'creepy' internet toys to run the home.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot