വേഗം ഗൂഗിൾ പേയിലേക്ക് വിട്ടോ, ദീപാവലിക്ക് പടക്കം മേടിക്കാനുള്ള കാശ് വെറുതേ കിട്ടും!
ഇന്ത്യയിലെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ദീപാവലി സമ്മാനവുമായി ഗൂഗിൾ. വിവിധ ഫെസ്റ്റിവലുകളോട് അനുബന്ധിച്ച് ആകർഷകമായ ഗെയിമുകൾ ഗൂഗിൾ പേ അവതരിപ്പിക്കാറുണ്ട്. അത്തരത്തിൽ ഈ ദീപാവലിക്ക് ലഡു കളക്ഷൻ ഗെയിം ആണ് ഗൂഗിൾ പേ അവതരിപ്പിച്ചിരിക്കുന്നത്. ആകെ 6 കളറുകളിലുള്ള ലഡു കളക്ട് ചെയ്യുക എന്നതാണ് മത്സരത്തിന്റെ അന്തിമ വിജയലക്ഷ്യം. ഗൂഗിൾ പേ വഴി നടത്തുന്ന വിവിധ ഇടപാടുകളിലൂടെയാണ് ഈ ലഡു ശേഖരിക്കാൻ കഴിയുക. ഇത്തരത്തിൽ നിശ്ചിത 6 ലഡുവും കളക്ട് ചെയ്യുന്നവർക്ക് 1001 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുമെന്ന് ഗൂഗിൾ പേ വാഗ്ദാനം ചെയ്യുന്നു.
ഗൂഗിൾ പേ ഓപ്പൺ ചെയ്യുമ്പോൾ ഏറ്റവും മുകളിലായി സെലിബ്രേറ്റ് ദിസ് ദിവാലി വിത്ത് ലഡൂസ് (Celebrate this Diwali with Ladoos) എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്തുകൊണ്ട് ഗെയിം ലിങ്കിലേക്ക് ഉപയോക്താക്കൾക്ക് കടക്കാനാകും. ആളുകളെ ഗൂഗിൾ പേയിലേക്ക് ആകർഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ ഗെയിം അവതരിപ്പിച്ചിരിക്കുന്നത്.

മറ്റ് കാമ്പെയ്‌നുകൾക്ക് സമാനമായി, ആറ് തരം "ലഡൂകൾ" ശേഖരിക്കുന്നതിന് പ്ലാറ്റ്‌ഫോമിൽ വിവിധ ഇടപാടുകൾ നടത്തേണ്ടതുണ്ട്. ഗൂഗിൾ പേ വഴി ഒരാൾക്ക് എങ്ങനെ ദീപാവലി ഓഫർ ക്യാഷ്ബാക്ക് നേടാം എന്നതിൻ്റെ ഡീറ്റെയിൽസ് നോക്കാം: ഔദ്യോഗിക സൈറ്റിലെ വിവരങ്ങൾ പ്രകാരം, ഉപയോക്താക്കൾക്ക് ലഡൂകൾ ശേഖരിക്കുന്നതിലൂടെ 51 രൂപ മുതൽ 1,001 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകും.
വിവിധ മാർഗങ്ങളിലൂടെ ഉപയോക്താക്കൾക്ക് ലഡു സ്വന്തമാക്കാം. ഒക്ടോബർ 21 മുതൽ നവംബർ 7 വരെയാണ് ഈ ഗെയിം നടക്കുക. അതിനുള്ളിൽ നിശ്ചിത 6 ലഡു സ്വന്തമാക്കുന്നവർക്കാണ് ക്യാഷ്ബാക്ക് ലഭ്യമാകുക. പ്രധാനമായും അഞ്ച് മാർഗങ്ങളിലൂടെ ലഡു സ്വന്തമാക്കാം എന്ന് ഗൂഗിൾ പേ മാർഗനിർദേശത്തിൽ പറയുന്നു.
ഗൂഗിൾ പേ ദീപാവലി ലഡു സ്വന്തമാക്കാനുള്ള മാർഗങ്ങൾ (How to collect Ladoos): സ്കാൻ ആൻഡ് പേ എനി മർച്ചന്റ്: ഏതെങ്കിലും വ്യാപാര സ്ഥാപനങ്ങളിലെ പർച്ചേസുകൾക്ക് ഗൂഗിൾ പേ വഴി പണം നൽകുന്നതിലൂടെ ലഡു സ്വന്തമാക്കാനാകും. മിനിമം 100 രൂപയുടെ പർച്ചേസ് എങ്കിലും (ദിവസം 2 ചാൻസ്) നടത്തണം എന്നുമാത്രം.
മൊബൈൽ റീച്ചാർജ്: ഏതെങ്കിലും ടെലിക്കോം കമ്പനിയുടെ 100 രൂപയ്ക്ക് മുകളിലുള്ള പ്രീപെയ്ഡ് പ്ലാൻ ഗൂഗിൾ പേ വഴി റീച്ചാർജ് ചെയ്താൽ ലഡു ലഭ്യമാകും. (ദിവസം 4 ചാൻസ്). പേ എ ബിൽ: നിശ്ചിത കാറ്റഗറിയിലുള്ള ബില്ലുകൾ ഗൂഗിൾ പേ വഴി റീച്ചാർജ് ചെയ്താലും ലഡു ലഭിക്കും. പരമാവധി രണ്ട് ഇടപാടുകളിലാണ് ഇത്തരത്തിൽ ലഡു ലഭിക്കുക. മിനിമം 100 രൂപയെങ്കിലും ട്രാൻസാക്ഷൻ ചെയ്യുകയും വേണം.
ബൈ എ ഗിഫ്റ്റ് കാർഡ്: ഏതെങ്കിലും കമ്പനികളുടെ ഗിഫ്റ്റ് കാർഡുകൾ (മിനിമം 200 രൂപയുടെ എങ്കിലും) വാങ്ങുന്നതിലൂടെയും ലഡു ലഭിക്കും. ദിവസം ഒരു തവണമാത്രമാണ് ഇത് സാധ്യമാകുക. ഗിഫ്റ്റ് എ ലഡു ടു എ ഫ്രണ്ട്: മത്സരത്തിന്റെ ഭാഗമായി ഏതെങ്കിലും സുഹൃത്തുക്കൾക്ക് നമ്മുടെ കൈവശം അധികമായുള്ള ലഡു സമ്മാനിക്കുന്നതിലൂടെയും ലഡു സ്വന്തമാക്കാനാകും. ദിവസം ആകെ 5 ഇടപാടുകൾ മാത്രമാണ് ഇത്തരത്തിൽ നടത്താനാകുക.
ഒരേ വ്യാപാരിക്ക് തന്നെയോ സുഹൃത്തിനോ ഒരു ദിവസം ഒന്നിലധികം ഇടപാടുകൾ നടത്തിയാൽ അതിനെല്ലാം ലഡു ലഭിക്കും എന്ന് കരുതരുത്, വ്യത്യസ്ത ആളുകളുമായി വേണം ഇടപാടുകൾ നടത്താൻ. മാത്രമല്ല സ്വർണം വാങ്ങുക, ഇൻഷുറൻസ് വാങ്ങുക, ആമസോൺ പേ ഗിഫ്റ്റ് കാർഡുകൾ വാങ്ങുക തുടങ്ങിയ പേയ്‌മെൻ്റ് പ്രവർത്തനങ്ങൾ ലഡൂ റിവാർഡുകൾക്ക് യോഗ്യമല്ല.


Click it and Unblock the Notifications








