Home
News

പേടിക്കേണ്ട, ഇനി ചതിക്കില്ല! യുപിഐ ​ലൈറ്റ് ഫീച്ചർ സംവിധാനം ഗൂഗിൾപേയിലും എത്തി

ഇന്ത്യയിൽ ഏറ്റവുമധികം പേർ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) പ്ലാറ്റ്‌ഫോമായ ഗൂഗിൾ പേയും ​യുപിഐ ​ലൈറ്റ് ഫീച്ചർ അ‌വതരിപ്പിച്ചു. പാസ്വേഡ് ഉപയോഗിക്കാതെ തന്നെ ചെറിയ തുകയുടെ ഇടപാടുകൾ വളരെ വേഗം നടത്താം എന്നതാണ് ​ലൈറ്റ് യുപിഐ ഫീച്ചറിന്റെ പ്രത്യേകത.

പഴയ രീതിയിലുള്ള യുപിഐ ഇടപാടുകളെ അ‌പേക്ഷിച്ച്, എത്ര തിരക്കുള്ള സമയമായാലും ഇടപാടുകൾ പരാജയപ്പെടാനുള്ള സാധ്യത തീരെ കുറവാണ് എന്നതാണ് യുപിഐ ​ലൈറ്റ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത. ഉപയോക്താക്കൾക്ക് 200 രൂപ വരെയുള്ള ഇടപാടുകളാണ് പിൻ ഇല്ലാതെ യുപിഐ ​ലൈറ്റ് ഫീച്ചർ ഉപയോഗിച്ച് നടത്താൻ സാധിക്കുക.

ഇനി ചതിക്കില്ല! യുപിഐ ​ലൈറ്റ് ഫീച്ചർ സംവിധാനം ഗൂഗിൾപേയിലും എത്തി

ഒരു ദിവസം പരമാവധി 2000 രൂപ വരെയാണ് ​ലൈറ്റ് യുപിഐ വാലറ്റിൽ ലോഡ് ചെയ്യാൻ സാധിക്കുക. കൂടാതെ ഒരു ദിവസം പരമാവധി 4000 രൂപയുടെ ഇടപാടുകൾ മാത്രമേ ​ഗൂഗിൾ പേ ​ലൈറ്റ് യുപിഐ ഉപയോഗിച്ച് നടത്താനാകൂ. പുതിയ ഫീച്ചർ ഉപയോഗിച്ച് ഡിജിറ്റൽ പേയ്‌മെന്റുകൾ ലളിതവും വേഗതയേറിയതും വിശ്വസനീയവുമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഗൂഗിൾ പേ പറയുന്നു.

യുപിഐ ​ലൈറ്റ് അ‌ക്കൗണ്ട് ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യപ്പെടുമെങ്കിലും തത്സമയം പണം നൽകുന്ന, ബാങ്കിന്റെ കോർ ബാങ്കിംഗ് സംവിധാനത്തെ ആശ്രയിക്കില്ല. ഉപയോക്താക്കളുടെ ഉപകരണത്തിന്റെ യുപിഐ ലൈറ്റ് അക്കൗണ്ടിൽ സംഭരിച്ചിരിക്കുന്ന ബാലൻസ് ഉപയോഗിച്ചാണ് ഗൂഗിൾ പേ ​ലൈറ്റ് പാസ്വേഡില്ലാതെ പണം ​കൈമാറുക.

അ‌തിനാൽത്തന്നെ പണമിടപാടുകൾ വേഗത്തിൽ നടക്കുകയും പരാജയപ്പെടാനുള്ള സാധ്യത ഒഴിവാകുകയും ചെയ്യുന്നു. ഗൂഗിൾ ​പേ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ ഫീച്ചർ ഏറ്റവുമധികം പ്രയോജനപ്രദമാണ്. കാരണം പലപ്പോഴും പണം അ‌ടയ്ക്കേണ്ട ഘട്ടമെത്തുമ്പോൾ ഗൂഗിൾ പേ പണിമുടക്കുന്നത് ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇത്തരം പ്രശ്നങ്ങൾ ഗൂഗിൾ പേ ​ലൈറ്റിൽ ഉണ്ടാകില്ല.

ഗൂഗിൾ പേ യുപിഐ ​ലൈറ്റിലൂടെ പാസ്വേഡ് ഉപയോഗിക്കാതെ നടത്തുന്ന ചെറിയ ഇടപാടുകൾ ബാങ്ക് പാസ്ബുക്കിൽ കാണില്ല. അ‌ക്കൗണ്ടുകളിൽ നിന്ന് ഓരോ തവണയും ചെറിയ ഇടപാടുകൾ നടത്തുന്നത് ബാങ്കുകൾക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഈ പ്രശ്നവും പരിഹരിക്കാൻ ​ലൈറ്റ് യുപിഐ ഫീച്ചർ സഹായിക്കുന്നു.

പാസ്വേഡ് ഉപയോഗിക്കാതെ പണമിടപാടുകൾ എളുപ്പത്തിൽ നടത്താനുള്ള സംവിധാനം എന്ന നിലയിൽ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI)യാണ് യുപിഐ ​ലൈറ്റ് രൂപകൽപ്പന ചെയ്‌തത്. തുടർന്ന് രാജ്യത്തെ പ്രമുഖ യുപിഐ പേയ്മെന്റ് പ്ലാറ്റ്ഫോം ആയ പേടിഎം ആണ് ഈ ഫീച്ചർ ആദ്യമായി ഉപയോക്താക്കൾക്കായി അ‌വതരിപ്പിച്ചത്. പിന്നാലെ ഫോൺ പേയിലും ​​ലൈറ്റ് യുപിഐ ഫീച്ചറെത്തി.

ഇനി ചതിക്കില്ല! യുപിഐ ​ലൈറ്റ് ഫീച്ചർ സംവിധാനം ഗൂഗിൾപേയിലും എത്തി

ഇന്ത്യയിലെ മൊത്തം റീട്ടെയിൽ ഇടപാടുകളുടെ 75 ശതമാനവും 100 രൂപയ്ക്ക് താഴെയുള്ളവയാണ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അ‌തിനാൽ പാസ്വേഡ് പയോഗിക്കാതെ പണം അ‌യയ്ക്കാൻ സാധിക്കുന്ന യുപിഐ ​ലൈറ്റ് ഫീച്ചർ ചെറിയ തുകയുടെ ഇടപാടുകൾ ലളിതമാക്കുകയും കോടിക്കണക്കിന് പേർക്ക് വളരെ ഉപകാരപ്പെടുകയും ചെയ്യുന്നു.

ഗൂഗിൾ പേയിൽ യുപിഐ ​ലൈറ്റ് സജ്ജീകരിക്കുന്ന വിധം: പ്ലേ സ്റ്റോറിൽനിന്ന് ഗൂഗിൾ പേ ആപ്പ് ഡൗൺലോഡ് ചെയ്യുക/ അ‌പ്ഡേറ്റ് ചെയ്യുക. തുടർന്ന് ആപ്പിലെ പ്രൊ​ഫൈൽ പേജിലേക്ക് പോകുക. സെറ്റപ്പ് പേയ്‌മെന്റ് രീതികളിൽ ക്ലിക്ക് ചെയ്ത് യുപിഐ ലൈറ്റ് എന്നത് തിരഞ്ഞെടുക്കുക. continue എന്നതിൽ ക്ലിക്ക് ചെയ്ത് പണം കൂട്ടിച്ചേർക്കുക(2,000 രൂപ വരെ).

യുപിഐ ലൈറ്റ് ഉപയോഗിച്ച് പേയ്‌മെന്റ് നടത്താൻ, പണമടയ്‌ക്കാനുള്ള അക്കൗണ്ടായി യുപിഐ ലൈറ്റ് തിരഞ്ഞെടുത്ത ശേഷം പേ പിൻ ഫ്രീ എന്നതിൽ ക്ലിക്ക് ചെയ്യുക. അ‌തോടെ പണം സ്വീകരിക്കുന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തുക വേഗത്തിൽ ട്രാൻസ്ഫർ ചെയ്യും. 200 രൂപയ്ക്ക് തുല്യമോ അതിൽ താഴെയോ മൂല്യമുള്ള ഇടപാടുകൾക്ക്, യുപിഐ ​ലൈറ്റ് അക്കൗണ്ട് ഡിഫോൾട്ടായി തിരഞ്ഞെടുക്കപ്പെടും.

More from GizBot

Best Mobiles in India

English summary
Google Pay, India's second largest Unified Payment Interface (UPI) platform, has also introduced UPI Lite feature. The special feature of Lite UPI is that small amount transactions can be done very quickly without using a password. Transactions up to Rs 200 can be done without PIN using UPI Lite feature.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X