ഗൂഗിൾ പേ ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് ഇപ്പോൾ 24 കാരാട്ട് സ്വർണം വാങ്ങാം

|

ഇനി മുതൽ ഇന്ത്യയിലെ ഗൂഗിൾ പേ ഉപയോക്താക്കൾക്ക് ആപ്പ് ഉപയോഗിച്ച് സ്വർണവും വാങ്ങാം. ഗൂഗിൾ പേ ഉപയോക്താക്കൾക്ക് 99.99 ശതമാനം 24 കാരാട്ട് സ്വർണമാണ് പുതിയ സേവനം വഴി വാങ്ങുവാൻ കഴിയുന്നത്. എംഎംടിസി -പിഎഎംപി ഇന്ത്യയുമായി സഹകരിച്ചാണ് കമ്പനി ഉപയോക്താക്കൾക്കായി പുതിയ സൗകര്യം അവതരിപ്പിച്ചത്.

 
ഗൂഗിൾ പേ ആപ്ലിക്കേഷൻ വഴി ഉപയോക്താക്കൾക്ക് ഇപ്പോൾ 24 കാരാട്ട് സ്വർണം വാ

സ്വർണം വാങ്ങാനും ഗൂഗിൾ പേ

സ്വർണം വാങ്ങാനും ഗൂഗിൾ പേ

ആപ്പിലൂടെ ഇഷ്ടമുളള സമയത്ത് സ്വർണം വാങ്ങാനും വിൽക്കാനും കഴിയും എന്ന പുതിയ ഓൺലൈൻ സാങ്കേതികതയാണ് ഉപയോക്താക്കൾക്കായി ഗൂഗിൾ പേ കൊണ്ടു വന്നിരിക്കുന്നത്. ആപ്ലിക്കേഷനിൽ നിന്ന് നിങ്ങൾ വാങ്ങുന്ന സ്വർണത്തെ എംഎംടിസി -പിഎഎംപി ശേഖരിക്കും സുരക്ഷിതമായി സംരക്ഷിക്കുകയും ചെയ്യുന്നു, ഉപയോക്താക്കൾക്ക് ഗൂഗിൾ പേ ആപ്ലിക്കേഷനിൽ പ്രദർശിപ്പിക്കുന്ന വിലയിൽ ഏത് സമയത്തും വേണമെങ്കിലും ഈ സ്വർണം വാങ്ങാനോ വിൽക്കാനോ കഴിയും.

24 കാരാട്ട് സ്വർണം

24 കാരാട്ട് സ്വർണം

"അക്ഷയ തൃതീയ, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളിൽ നിരവധി പേർ സ്വർണം വാങ്ങാറുണ്ട്. ഇനി മുതൽ നിങ്ങളുടെ മൊബൈലിലൂടെ ലോകത്തിന്റെ ഏത് ഭാഗത്തിരുന്നും സ്വർണം വാങ്ങാം. ആഘോഷസമയങ്ങളിൽ ജൂവലറികളിൽ നേരിട്ട് പോയി സ്വർണം വാങ്ങേണ്ടതില്ല," ഗൂഗിൾ പേയുടെ പ്രൊഡക്ട് മാനേജ്മെന്റ് ഡയറക്ടർ അംബരീഷ് പറഞ്ഞു.

ഗൂഗിൾ
 

ഗൂഗിൾ

ഇന്ത്യയിലെ ഉപയോക്താക്കൾക്കായി നിരവധി സേവനങ്ങൾ ഗൂഗിൾ പേ ആപ്പ് നൽകുന്നുണ്ട്. അടുത്തിടെ ഐആർസിടിസിയുമായി സഹകരിച്ച് ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുളള സൗകര്യവും ആപ്പിൽ കൊണ്ടു വന്നിരുന്നു. ഇതിലൂടെ യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും കാൻസൽ ചെയ്യുന്നതിനും കഴിയും.

ഗൂഗിൾ പേ

ഗൂഗിൾ പേ

സ്വർണം വാങ്ങുന്നതിനും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും പുറമേ മൊബൈൽ റീചാർജ് ചെയ്യുന്നതിനും ബസ് ടിക്കറ്റുകൾ വാങ്ങുന്നതിനും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിനും ബില്ലുകൾ അടയ്ക്കുന്നതിനുമുളള സൗകര്യവും ഗൂഗിൾ പേ ഏർപ്പെടുത്തിയിട്ടുണ്ട്.

Best Mobiles in India

English summary
Google Pay users in India can now buy 99.99 per cent 24 karat gold through the app. The search giant has partnered with MMTC-PAMP India, which is LBMA accredited gold refinery, to make available this feature.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X