ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായവരെ തിരയാന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍

Posted By: Arathy

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായവരെ തിരയാന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരുന്നു. ഗൂഗിളിന്റെ പേഴ്‌സണ്‍ ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ചാണ് പ്രളയക്കെടുതില്‍ കാണാതായവരെ കണ്ടെത്തുക. ദുരന്തത്തില്‍ പെട്ടവരുടെ ബന്ധുകളുടേയും സുഹൃത്തുകളുടേയും പോസ്റ്ററുകളുടെ അടിസ്ഥാനത്തിവാണ് ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ഉപയോഗിച്ച് തിരച്ചില്‍ നടത്തുക.

കാണാതായവരുടേയും കണ്ടെതിയവരുടെ വിവരങ്ങളും google.org/personfinder/2013-uttrakhand-floods ഈ പറയുന്ന ലിങ്കില്‍ നല്‍ക്കാവുന്നതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാവും ഗൂഗിള്‍ തിരച്ചില്‍ നടത്തുക. ഹിന്ദിയിലും, ഇംഗ്ലീഷിലും പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍ ലഭ്യമാണ്. ഇതില്‍ സമാനമായ ആപ്ലിക്കേഷനില്‍ നിന്ന് വിവരങ്ങളും പേഴ്‌സണല്‍ ഫൈന്‍ഡര്‍ പരിശോധിക്കുന്നതാണ്.

ജപ്പാനില്‍ 2011 ല്‍ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സുനാമിയില്‍ കാണാതായവരെ തിരയാന്‍ ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ പോലൊരു ആപ്ലിക്കേഷന്‍ ഉപയോഗിച്ചിരുന്നു. അന്ന് ഈ ആപ്ലിക്കേഷന്‍ ഇംഗ്ലീഷിലും, ജപ്പനീസ് ഭാഷയിലുമായിരുന്നു ലഭ്യമായിരുന്നത്.

2010ലായിരുന്നു ഗൂഗിള്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആദ്യമായി അവതരിപ്പിച്ചത്. ഹെയ്തിയില്‍ ഉണ്ടായ ഭുകമ്പത്തിലാണ് ഈ ആപ്ലിക്കേഷന്‍ ആദ്യമായി ഉപയോഗിച്ചതും. അന്ന് കാണാതായ പല ആളുകളെ കണ്ടെതാന്‍ ഈ ആപ്ലിക്കേഷന്‍ സഹായകരമായിരുന്നു. ഉത്തരാഖണ്ഡത്തില്‍ പ്രളയത്തില്‍ കാണാതായവര്‍ക്കുള്ള തിരച്ചില്‍ തുടരുകയാണ്. ഈ തിരച്ചിലില്‍ ഗൂഗിളിന്റെ പേഴ്‌സണ്‍ ഫൈന്‍ഡര്‍ ആപ്ലിക്കേഷന്‍ സഹായകരമാക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍ .

മൊബൈല്‍ ഫോണുകളുടെ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഉത്തരാഖണ്ഡ് പ്രളയം

ഉത്തരാഖണ്ഡത്തിലെ പ്രളയത്തിന്റെ ദൃശ്യങ്ങള്‍

ഉത്തരാഖണ്ഡ് പ്രളയം

ഉത്തരാഖണ്ഡത്തിലെ പ്രളയത്തിന്റെ ദൃശ്യങ്ങള്‍

ഗൂഗിളിന്റെ പേഴ്‌സണ്‍ ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായവരെ തിരയാന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍

പേഴ്‌സണ്‍ ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായവരെ തിരയാന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍

പേഴ്‌സണ്‍ ഫൈന്‍ഡര്‍ എന്ന ആപ്ലിക്കേഷന്‍

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായവരെ തിരയാന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍ പേഴ്‌സണ്‍ ഫൈന്‍ഡര്‍

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot