ഹമ്പട ജിഞ്ചിനാക്കിടി! പുതിയ വീഡിയോ എഡിറ്റിംഗ് ടൂളുകളുമായി ഗൂഗിൾ ഫോട്ടോസ്
പുതിയ വീഡിയോ എഡിറ്റിംഗ് ടൂളുകൾക്കുള്ള സപ്പോർട്ടുമായി ഗൂഗിൾ ഫോട്ടോസ് അപ്‌ഡേറ്റ് ചെയ്‌തു. മൗണ്ടൻ വ്യൂ അടിസ്ഥാനമാക്കി ഉള്ള ഈ ടെക് ഭീമൻ തിങ്കളാഴ്ച പുതിയ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) എഡിറ്റിംഗ് ഫീച്ചറും മൂന്ന് പുതിയ എഡിറ്റിംഗ് ടൂളുകളും പ്രഖ്യാപിച്ചു. ഈ എഐ പവർ ഫംഗ്‌ഷണാലിറ്റി ആൻഡ്രോയിഡിലും ഐഒഎസ്സിലും ലഭ്യമാകും. എന്നിരുന്നാലും, എഡിറ്റിംഗ് ടൂളുകൾ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമാക്കുന്നത്. കമ്പനി ഡിസ്ക്രിപ്റ്റീവ് ക്വയറികളും എഐ പവർഡ് ആസ്ക് ഫോട്ടോസ് ഫീച്ചറുകളും പുറത്തിറക്കി ആഴ്ചകൾക്ക് ശേഷമാണ് ഈ ഫീച്ചറുകൾ എത്തുന്നത്.
ഗൂഗിൾ ഫോട്ടോസിന്റെ പുതിയ എഡിറ്റിംഗ് ടൂളുകളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പരിശോധിക്കാം. ഗൂഗിൾ ഫോട്ടോസ് ഒരു സപ്പോർട്ട് ഡോക്യൂമെന്റിൽ പുതിയ സവിശേഷതകൾ വിശദമാക്കി. അപ്‌ഡേറ്റ് നിലവിൽ പുറത്ത് ഇറക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത കുറച്ച് ദിവസങ്ങൾക്ക് ഉള്ളിൽ എല്ലാ ഉപയോക്താക്കൾക്കും ഈ ഫീച്ചർ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് ഉപകരണങ്ങളിൽ വീഡിയോ എഡിറ്റിംഗ് ടൂളുകൾ എളുപ്പത്തിൽ ആക്‌സസ് ചെയ്യാൻ കമ്പനി ചില പുനഃക്രമീകരണങ്ങൾ നടത്തി വരികയാണ്.

ഇനി പറയുന്ന പുതിയ എഡിറ്റിംഗ് ടൂളുകൾ നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് മാത്രമുള്ളതാണ് എന്നത് ഓർക്കുക. ആദ്യത്തേത് അപ്‌ഡേറ്റ് ചെയ്‌ത ട്രിം ടൂളാണ്. ഇത് വീഡിയോയുടെ ചില ഭാഗങ്ങൾ കട്ട് ചെയ്യാൻ ഉപയോഗിക്കുന്ന ടൂൾ ആണ്. വീഡിയോയുടെ ഒരു പ്രത്യേക ഭാഗം മാത്രം സുഹൃത്തുക്കൾക്ക് കാണിക്കാൻ ഇത് ഉപയോഗപ്രദമാണ്. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് അവർ ഇഷ്ടപ്പെടുന്ന പ്രത്യേക ഫ്രെയിമിലേക്ക് കൃത്യമായി ഫൂട്ടേജ് കട്ട് ആക്കാൻ കഴിയും.
മറ്റൊരു പുതിയ ടൂൾ ആണ് ഓട്ടോ എൻഹാൻസ് ബട്ടൺ. ഫോട്ടോകളിലെ ഓട്ടോ എൻഹാൻസ് ഒബ്‌ജക്‌റ്റുകൾ കൂടുതൽ ഷാർപ്പ് ആക്കുവാനും ബ്രൈറ്റ്നസ്സും കോൺട്രാസ്റ്റും മൊത്തത്തിലുള്ള ലൈറ്റിംഗും മെച്ചപ്പെടുത്താനും സഹായിക്കും. ഈ അപ്‌ഡേറ്റ് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് വീഡിയോകളുടെ കളർ കറക്ഷൻ നടത്താനും ഒറ്റ ടാപ്പിലൂടെ അവയെ സ്റ്റെബിലൈസ് ചെയ്യാനും കഴിയും.
ഗൂഗിൾ ഫോട്ടോസിലേക്ക് ഒരു പുതിയ സ്പീഡ് ടൂളും കമ്പനി ചേർത്തിട്ടുണ്ട്. പേര് സൂചിപ്പിക്കുന്നത് പോലെ, ഉപയോക്താക്കൾക്ക് ഒരു വീഡിയോയുടെ വേഗത കൂട്ടുവാനോ കുറയ്ക്കാനോ എളുപ്പത്തിൽ കഴിയും. തിരഞ്ഞെടുത്ത ഫ്രെയിമുകളിലേക്ക് രസകരമായ ഇഫക്റ്റുകൾ ചേർക്കാനും അവരെ അനുവദിക്കുന്നു. ഇത് ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഷോട്ടിലേക്ക് സ്ലോ-മോ ഇഫക്റ്റ് ചേർക്കാനും അതിൻ്റെ ദൈർഘ്യം വർദ്ധിപ്പിക്കാനും കാഴ്ചക്കാരെ കുറച്ച് കൂടുതൽ നേരം പിടിച്ച് ഇരുത്തുവാനും കഴിയും.
ആൻഡ്രോയിഡിലും ഐഒഎസിലും എഐ പവർ വീഡിയോ പ്രീസെറ്റുകൾ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മാസം ആദ്യം റിപ്പോർട്ട് ചെയ്‌തത്, വീഡിയോ ട്രിമ്മിംഗ്, ലൈറ്റിംഗ് ക്രമീകരിക്കൽ, വേഗത നിയന്ത്രിക്കൽ എന്നിവയും അതിലേറെയും പോലുള്ള നിർദ്ദിഷ്‌ട പ്രവർത്തനങ്ങൾക്കായി ഈ സവിശേഷത നിരവധി പ്രീസെറ്റുകൾ വാഗ്ദാനം ചെയ്യും എന്നാണ്.
അങ്ങനെ എങ്കിൽ, ഉപയോക്താക്കൾക്ക് ഒരു പ്രീസെറ്റ് ആഡ് ആക്കിയാൽ സന്ദർഭോചിതമായ അവബോധത്തോടെ എഐ ഫഇക്ടുകളും മറ്റും ചേർക്കും. കൂടാതെ, ഉപയോക്താക്കൾക്ക് ഒബ്ജെക്ടിന്റെ ഡൈനാമിക്ക് മോഷൻ ട്രാക്കിംഗ്, ഒരു പ്രധാന മോമെന്റിൽ സൂം ഇൻ ചെയ്യുക, അല്ലെങ്കിൽ സ്ലോ മോഷൻ പ്രയോഗിക്കുക തുടങ്ങിയ ഇഫക്റ്റുകളും പ്രയോഗിക്കാൻ കഴിയും.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications








