ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സല്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാം

Posted By: Archana V

ഗൂഗിള്‍ സെപ്റ്റംബറിലാണ് പിക്‌സല്‍ സ്മാര്‍ട് ഫോണുകളുടെ രണ്ടാം തലമുറ പുറത്തിറക്കിയത്. ഒരു മാസത്തിന് ശേഷം ഇപ്പോഴാണ് പിക്‌സല്‍ 2എക്‌സ്എല്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയിരിക്കുന്നത് . ഫ്‌ളിപ്കാര്‍ട്ടിലൂടെ മാത്രമാണ് വില്‍പ്പന ആരംഭിച്ചിരിക്കുന്നത് . ഈ മാസം തുടക്കം മുതല്‍ പിക്‌സല്‍ 2 രാജ്യത്ത് വില്‍പ്പനയ്‌ക്കെത്തുന്നുണ്ട്. ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സിന്റെ 64 ജിബി പതിപ്പിന്റെ വില 73,000 രൂപയും 128 ജിബി മോഡലിന്റെ വില 82,000 രൂപയുമാണ്.

ഗൂഗിള്‍ പിക്‌സല്‍ 2 എക്‌സല്‍ ഇപ്പോള്‍ ഫ്‌ളിപ്കാര്‍ട്ടിലൂടെ വാങ്ങാം

ഐഫോണ്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ലഭ്യമാകുന്ന ഏറ്റവും വിലപിടിപ്പുള്ള സ്മാര്‍ട് ഫോണ്‍ നിലവില്‍ ഇതാണ്. ബ്ലാക്, ബ്ലാക് ആന്‍ഡ് വൈറ്റ് (പാന്‍ഡ) നിറങ്ങളില്‍ പിക്‌സല്‍ 2 എക്‌സ്എല്‍ ഫോണുകള്‍ പുറത്തിറക്കിയിട്ടുണ്ട് എങ്കിലും ഫ്‌ളിപ്കാര്‍ട്ട് ബ്ലാക് മോഡല്‍ മാത്രമാണ് നിലവില്‍ ലഭ്യമാക്കുന്നത്.

ഫ്‌ളിപ്കാര്‍ട്ട് പിക്‌സല്‍ 2എക്‌സ്എല്‍ വാങ്ങുന്നവര്‍ക്ക് ചില ലോഞ്ച് ഓഫറുള്‍ ലഭ്യമാക്കുന്നുണ്ട്. 64 ജിബി പതിപ്പിന് മാസം 6,084 രൂപ മുതലും 128 ജിബി പതിപ്പിന് മാസം 6,834 രൂപ മുതലുമുള്ള ചെലവ് രഹിത ഇഎംഐ തിരഞ്ഞെടുക്കാം.

പഴയ ഡിവൈസ് മാറ്റി വാങ്ങുന്നതിന് 20,000 രൂപ വരെ ഇളവ് ലഭിക്കും. ഗൂഗിള്‍ പിക്‌സല്‍ 2 അല്ലെങ്കില്‍ പിക്‌സല്‍ എക്‌സല്‍ സ്മാര്‍ട് ഫോണുകള്‍ മാറ്റി വാങ്ങുന്നതിന് 7,100 രൂപയുടെ അധിക ഇളവും ലഭിക്കും.

ഇതിന് പുറമെ എച്ച്ഡിഎഫ്‌സി ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് ഇഎംഐ ഇടപാടില്‍ 8,000 രൂപയുടെ കാഷ് ബാക് ഓഫറും ഉണ്ട്. ആക്‌സിസ് ബാങ്ക് ബസ്സ് ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് അഞ്ച് ശതമാനം അധിക ഇളവും ലഭിക്കും.

3ജിബി റാമുമായി നോക്കിയ 5 ഇപ്പോള്‍ ഷോറൂമിലും!

ഗൂഗിള്‍ പിക്‌സല്‍ 2 എക്എസ്എല്‍, പിക്‌സല്‍ 2 സ്മാര്‍ട്‌ഫോണുകളുടെ വാറന്റി രണ്ട് വര്‍ഷമായി നീട്ടിയിട്ടുണ്ട്.

ഫ്‌ളിപ് കാര്‍ട്ടിന് പുറമെ റിലയന്‍സ് ഡിജിറ്റല്‍ പോലുള്ള മറ്റ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴിയും പിക്‌സല്‍ 2എക്‌സ്എല്‍ ഫോണുുകള്‍ പിന്നീട് ലഭ്യമാക്കി തുടങ്ങും.

പിക്‌സല്‍ 2 എക്‌സ്എലിന്റെ സവിശേഷതകള്‍ 6-ഇഞ്ച് പി-ഒഎല്‍ഇഡി ക്യുഎച്ച്ഡി സ്‌ക്രീന്‍,18: 9 ആസ്‌പെക്ട് റേഷ്യോ , 538പിപിഐയ1ില്‍ 1440x2880 പിക്‌സല്‍ റെസലൂഷന്‍ എന്നിവയാണ്. അധിക സുരക്ഷയ്ക്കായി ഡിസ്‌പ്ലെയ്ക്ക് മുകളിലായി 3ഡി കോര്‍ണിങ് ഗോറില്ല ഗ്ലാസ്സ് 5 നല്‍കിയിട്ടുണ്ട്.

2.35 ജിഗഹെട്‌സ് + 1.9 ജിഗഹെട്‌സ് , ക്വാല്‍ക്കം 64 ബിറ്റ് ഒക്ട-കോര്‍ സ്‌നാപ് ഡ്രാഗണ്‍ 835 പ്രോസസര്‍ ആണ് സ്മാര്‍ട്‌ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്. അഡ്രിനോ 540 ജിപിയു, 4ജിബി എല്‍പിഡിഡിആര്‍xറാമിനോ് കൂടിയതാണ് ചിപ്‌സെറ്റ് .പിക്‌സല്‍ 2 എക്‌സ്എല്‍ 64ജിബി/128 ജിബി ഇന്‍ബില്‍ട്ട് സ്‌റ്റോറേജ് ലഭ്യമാക്കും.

എഫ്/1.8 അപ്പേര്‍ച്ചര്‍ ,ഓട്ടോ ഫോക്കസ്, ഒഐഎസ് , ഇഐഎസ് ടെക്‌നോളജികളോട് കൂടിയ 12.2 എംപി പിന്‍ ക്യാമറ, എഫ്/2.4 അപ്പേര്‍ച്ചറോട് കൂടിയ 8- മെഗപിക്‌സല്‍ മുന്‍ ക്യാമറ എന്നിവയാണ് സ്മാര്‍ട്‌ഫോണിലുള്ളത്.

3,520 എംഎഎച്ച് ബാറ്ററി, 4ജിഎല്‍ടിഇ , വൈ-ഫൈ, 802.11 എ/ബി/ജി/എന്‍/എസി , ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ് -സി, ജിപിഎസ് , ഗ്ലൊനാസ്സ് , എന്‍എഫ്‌സി എന്നിവയാണ് മറ്റ് സവിശേഷതകള്‍. ആന്‍ഡ്രോയ്ഡ് 8.0 ഒറിയോ ആണ് ഗൂഗിള്‍ പിക്‌സെല്‍ 2എക്‌സ്എലിലെ ഓപ്പറേറ്റിങ് സിസ്റ്റം.

Read more about:
English summary
The 64GB variant of the Google Pixel 2 XL is priced at Rs. 73,000 and the 128GB model is priced at Rs. 82,000.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot