പിക് സല് zwj; 4-ന് വേണ്ടി ഗൂഗിള് zwj; ഫെയ് സ് അത്യന്താധുനിക റെക്കഗ്നിഷന് zwj; സാങ്കേതികവിദ്യ തയ്യാറാക്കുന്നതായി സൂചന. ഗവേഷണങ്ങള് zwj;ക്ക് ആവശ്യമായ ഫെയ് സ് ഡാറ്റ ശേഖരിക്കുന്നതിന് ഗൂഗിള് zwj; ജീവനക്കാര് zwj; തെരുവില് zwj; ഇറങ്ങിയതോടെയാണ് ഇത്തരമൊരു സംശയം ബലപ്പെട്ടിരിക്കുന്നത്. ആളുകളെ സമീപിച്ച് അവരുടെ സമ്മതത്തോടെ അവരുടെ മുഖം പല വീക്ഷണകോണുകളില് zwj; പകര് zwj;ത്തും. പാരിതോഷികമായി 5 ഡോളറിന്റെ ഗിഫ്റ്റ് കാര് zwj;ഡ് ലഭിക്കും.പിക് സല് zwj; 4 അധികം വൈകാതെ വിപണിയിലെത്തും. ഫോണിലെ ഫെയ് സ് റെക്കഗ്നിഷന് zwj; സാങ്കേതികവിദ്യ കുറ്റമറ്റതാക്കാന് zwj; ഗൂഗിള് zwj; ശ്രമം നടത്തുന്നതായി നേരത്തേ സൂചനകളുണ്ടായിരുന്നു. വലിയൊരു പെട്ടിയില്‍ ഒളിപ്പിച്ചിരിക്കുന്ന ഫോണിലാണ് വ്യക്തികളുടെ മുഖങ്ങള്‍ പകര്‍ത്തുന്നത്. ഇത് പിക് സല്‍ 4 ആണെന്ന് പറയപ്പെടുന്നു. മുഖത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതില്‍ തടസ്സമില്ലെങ്കില്‍ ആദ്യം സമ്മതപത്രം ഒപ്പിട്ട് നല്‍കണം. ഇതിന് ശേഷം ഫോണ്‍ കൈയില്‍ തരും. സെല്‍ഫി മോഡില്‍ പല വീക്ഷണകോണുകളില്‍ ചിത്രങ്ങള്‍ പകര്‍ത്തി ഫോണ്‍ തിരികെ നല്‍കുമ്പോള്‍ 5 ഡോളറിന്റെ ഗിഫ്റ്റ് കാര്‍ഡ് ലഭിക്കും. ഇത് ആമസോണ്‍, സ്റ്റാര്‍ബക്ക് സ് എന്നിവിടങ്ങളില്‍ ഉപയോഗിക്കാം. സമ്മതപത്രം വാങ്ങുന്നത് കൊണ്ട് തന്നെ ശേഖരിക്കുന്ന ഫെയ് സ് ഡാറ്റ ഗൂഗിളിന്റെ സ്വത്തായി മാറും. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ ഗൂഗിള്‍ ജീവനക്കാര്‍ ഈ രീതിയില്‍ ഫെയ് സ് ഡാറ്റ ശേഖരിക്കുന്നുണ്ട്. സമ്മതപത്രം നല്‍കി ഫോട്ടോയ്ക്ക് പോസ് ചെയ്തവരില്‍ അധികവും സ്വകാര്യതയെ കുറിച്ച് ഒരുവിധ ആശങ്കയും പ്രകടിപ്പിച്ചില്ലെന്നാണ് അവിടുന്നുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍. ഗൂഗിളിന്റെ ശ്രമങ്ങൾ ഈ വർഷത്തെ പിക് സൽ സീരീസിലേക്ക് കൂടുതൽ കൃത്യവും വേഗതയേറിയതുമായ സാങ്കേതികവിദ്യ കൊണ്ടുവരാൻ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നുവെന്ന് സൂചന നൽകുന്നു, ഒരുപക്ഷേ ആപ്പിളിന്റെ ഫെയ് സ് ഐഡിയേക്കാൾ മികച്ചത്.