പാതിവിലയ്ക്ക് വാങ്ങാം! ഇതുവരെ ലഭ്യമായ ഏറ്റവും വിലക്കുറവിൽ പിക്സൽ 8 വിൽക്കുന്നു
ഗൂഗിളിന്റെ കരുത്തൻ സ്മാർട്ട്ഫോണുകൾ പിക്സൽ സീരീസിൽ എല്ലാക്കൊല്ലവും അവതരിപ്പിക്കപ്പെടുന്നു. അത്തരത്തിൽ 2023ൽ അവതരിപ്പിക്കപ്പെട്ട പിക്സൽ 8 സീരീസിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് പിക്സൽ 8 (Pixel 8). ഐഫോൺ സീരീസിലെ സ്റ്റാന്റേർഡ് മോഡലിനും ഗാലക്സി എസ് സീരീസിലെ സ്റ്റാന്റേർഡ് മോഡലിനും ബദലാണ് പിക്സൽ സീരീസിലെ ഈ സ്റ്റാന്റേർഡ് മോഡൽ. പ്രീമിയം സ്മാർട്ട്ഫോൺ ഫീച്ചറുകൾ ആസ്വദിക്കാൻ താൽപര്യപ്പെടുന്നവർക്ക് പരിഗണിക്കാവുന്ന മികച്ച ഓപ്ഷനായി പിക്സൽ 8 വിപണിയിൽ നിറഞ്ഞ് നിൽക്കുന്നു. ഇപ്പോൾ പ്രമുഖ ഇ-കൊമേഴസ് സ്ഥാപനമായ ഫ്ലിപ്പ്കാർട്ട് ഇതുവരെ ലഭ്യമായതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിൽ പിക്സൽ 8 വാങ്ങാൻ ഉപയോക്താക്കൾക്ക് അവസരമൊരുക്കിയിരിക്കുന്നു.
ഡയറക്ട് ഡിസ്കൗണ്ടിന്റെയും ബാങ്ക് ഡിസ്കൗണ്ടിന്റെയും സഹായത്താൽ ലോഞ്ച് വിലയുടെ പാതിയോട് അടുത്ത വിലയിലും എക്സ്ചേഞ്ച് ഡിസ്കൗണ്ട് കൂടി പ്രയോജനപ്പെടുത്തിയാൽ ലോഞ്ച് വിലയുടെ പാതിയിലും താഴെ വിലയിലും പിക്സൽ 8 വാങ്ങാൻ ഇപ്പോൾ അവസരം ഉണ്ട്. ഇതുവരെ ലഭ്യമായതിൽ ഏറ്റവും കുറവ് വിലയിലാണ് ഫ്ലിപ്പ്കാർട്ട് ഈ ഫോൺ ഇപ്പോൾ ലിസ്റ്റ് ചെയ്തിരിക്കുന്നത്.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഗൂഗിൾ പിക്സൽ 8ന്റെ 128ജിബി സ്റ്റോറേജ് മോഡലിന് 75,999 രൂപയും 256ജിബി മോഡലിന് 82,999 രൂപയും ആയിരുന്നു വില. പിന്നീട് പിക്സൽ 8 സീരീസിന്റെ പിൻഗാമിയായി പിക്സൽ 9 സീരീസ് എത്തിയതോടെ പിക്സൽ 8ന് ഉൾപ്പെടെ വില കുറഞ്ഞു. എങ്കിലും കഴിഞ്ഞ വർഷം അവസാനം നടന്ന ഓഫർ സെയിലുകളിൽ പോലും ഈ ഫോൺ വാങ്ങണമെങ്കിൽ ഡിസ്കൗണ്ട് സഹിതം കുറഞ്ഞത് 55000 രൂപയെങ്കിലും നൽകണമായിരുന്നു.
എന്നാലിപ്പോൾ വെറും 49999 രൂപ വിലയിൽ ആണ് ഫ്ലിപ്പ്കാർട്ടിൽ പിക്സൽ 8ന്റെ അടിസ്ഥാന മോഡൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് കൂടാതെ 3000 രൂപ ബാങ്ക് ഡിസ്കൗണ്ടും ഉണ്ട്. അതിനാൽ 46999 രൂപ വിലയിൽ ഫ്ലിപ്പ്കാർട്ടിൽ ഈ പ്രീമയം ഗൂഗിൾ ഫോൺ വാങ്ങാൻ ലഭ്യമാണ്.

ഡയറക്ട് ഡിസ്കൗണ്ടിനും ബാങ്ക് ഡിസ്കൗണ്ടിനും പുറമേ ആകർഷകമായ എക്സ്ചേഞ്ച് ഡിസ്കൗണ്ടും പിക്സൽ 8ന് ഫ്ലിപ്പ്കാർട്ട് വാഗ്ദാനം ചെയ്യുന്നുണ്ട്. പരമാവധി 28200 രൂപ വരെയാണ് പിക്സൽ 8 വാങ്ങാൻ എക്സ്ചേഞ്ച് ഡിസ്കൗണ്ട് ആയി ലഭ്യമാകുക. എന്നാൽ എക്സ്ചേഞ്ച് നൽകുന്ന ഫോണിന്റെ മോഡൽ, പ്രവർത്തനക്ഷമത, കാലപ്പഴക്കം എന്നിവയൊക്കെ വിലയിരുത്തിയാകും അന്തിമ മൂല്യം നിശ്ചയിക്കുക.
ലഭ്യമായിട്ടുള്ള എക്സ്ചേഞ്ച് ഓഫർ ഫലപ്രദമായി പ്രയോജനപ്പെടുത്താൽ കഴിഞ്ഞാൽ ഉപയോക്താക്കൾക്ക് പിക്സൽ 8 യഥാർഥ വിലയെക്കാൾ പാതിയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ കഴിയും. ഗൂഗിൾ പിക്സൽ 8ന്റെ പ്രധാന ഫീച്ചറുകൾ: ഗൂഗിളിന്റെ പ്രീമിയം ടെൻസർ G3 ചിപ്‌സെറ്റാണ് പിക്‌സൽ 8-ന് കരുത്ത് പകരുന്നത്. 6.2 ഇഞ്ച് 120 ഹെർട്സ് OLED ഡിസ്പ്ലേ, 2000nits പീക്ക് തെളിച്ചം, ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷൻ എന്നിവ ഇതിലുണ്ട്.
പിക്സൽ 8ന്റെ ക്യാമറകളുടെ കാര്യത്തിലേക്ക് വന്നാൽ, 50-മെഗാപിക്സൽ GN2 പ്രൈമറി സെൻസർ, 12-മെഗാപിക്സൽ IMX386 അൾട്രാ-വൈഡ് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസർ എന്നിവ ഇതിലുണ്ട്. 10.5എംപിയുടേതാണ് സെൽഫി ക്യാമറ. 27W ഫാസ്റ്റ് വയർഡ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന 4,575mAh ബാറ്ററിയാണ് പിക്സൽ 8 പായ്ക്ക് ചെയ്യുന്നത്.

ഒരു പ്രീമിയം സ്മാർട്ട്ഫോൺ കുറഞ്ഞ വിലയിൽ വാങ്ങാനുള്ള സുവർണാവസരമാണ് പിക്സൽ 8 ഡിസ്കൗണ്ടിലൂടെ ലഭ്യമായിരിക്കുന്നത്. അതേസമയം ഏറ്റവും പുതിയ പിക്സൽ 9 തന്നെ വേണം എന്നുള്ളവർക്ക് ഫ്ലിപ്പ്കാർട്ടിൽ ലഭ്യമായിട്ടുള്ള ഡീൽ പരിഗണിക്കാവുന്നതാണ്. ഇത്രയും വലിയ ഡിസ്കൗണ്ട് ലഭ്യമാകില്ല എങ്കിലും പിക്സൽ 9 മോഡലിനും ഏതാണ്ട് 10000 രൂപയ്ക്കടുത്ത് ഡിസ്കൗണ്ട് കിട്ടും.


Click it and Unblock the Notifications








