Home
News

പൊരിവെയിലത്തും തെളിയുന്ന ഡിസ്പ്ലേ, ഏഴ് വർഷത്തെ സോഫ്റ്റുവെയർ പിന്തുണ; പിക്സൽ 8 ഒക്ടോബർ 12ന് വിപണിയിലെത്തും

ഗൂ​ഗിളിന്റെ ഏറ്റവും പുതിയ സ്മാർട്ട് ഫോണായ പിക്സൽ 8 ഒക്ടോബർ 12ന് ഇന്ത്യയിൽ വിൽപനയ്ക്ക് എത്തും. ഒക്ടോബർ 4ന് ആണ് ​ഗൂ​ഗിൾ ഈ ഫോൺ അവതരിപ്പിച്ചത്. ആൻഡ്രോയിഡ് ഫോണുകളുടെ കൂട്ടത്തിൽ മികച്ച ഫീച്ചറുകളുമായിട്ടാണ് പുതിയ പിക്സൽ 8 അവതരിച്ചിരിക്കുന്നത്. പിക്സൽ‌ 7ന്റെ പിൻ​ഗാമി എന്ന തരത്തിലാണ് പുതിയ ഫോണിനെ ​ഗൂ​ഗിൾ അവതരിപ്പിച്ചിരിക്കുന്നത്.

പിക്സൽ 8, പിക്സൽ 8 പ്രോ എന്നിങ്ങനെ രണ്ട് ഫോണുകളാണ് പുതിയ ​ഗൂ​ഗിൾ സീരിസിൽ പുറത്തിറങ്ങിയിരിക്കുന്നത്. സാധാരണ പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിൽ ലഭിക്കുന്ന പല ഫീച്ചറുകളും ​ഗൂ​ഗിൾ പിക്സൽ 8ൽ ലഭിക്കുന്നതാണ്. എന്നാൽ മറ്റ് ഫോണുകൾക്ക് ഇല്ലാത്ത മൂന്നോളം സവിശേഷതകൾ ​ഗൂ​ഗിൾ പിക്സൽ 8ന് മാത്രം അവകാശപ്പെടാൻ ഉണ്ട്. ഇവ എന്തെല്ലാമാണെന്ന് വിശദമായി പരിശോധിക്കാം. ഏഴ് വർഷത്തെ സോഫ്റ്റുവെയർ അപ്ഡേറ്റ് പിന്തുണയാണ് ഇതിൽ ഏറ്റവും പ്രധാനം.

ഏഴ് വർഷത്തെ സോഫ്റ്റുവെയർ പിന്തുണ; പിക്സൽ 8 ഒക്ടോബർ 12ന് വിപണിയിലെത്തും

മറ്റൊരു ഫോണുകൾക്കും ഇത്തരത്തിൽ ഒരു സേവനം ഉപഭോക്താക്കൾക്ക് നൽകാൻ സാധിച്ചിട്ടില്ല. ആദ്യമായി ​ഗൂ​ഗിൾ പിക്സൽ 8 ആണ് ഇത്രയും വർഷം നീളുന്ന സോഫ്റ്റുവെയർ അപ്ഡേറ്റിന്റെ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ഫോണിൽ ആൻഡ്രോയിഡ് 21 ഒഎസ് പതിപ്പുകൾ വരെ ഗൂഗിൾ പുറത്തിറക്കും. ഏഴ് വർഷത്തെ സോഫ്റ്റുവെയർ പിന്തുണയിൽ സുരക്ഷാ പാച്ചുകളും പുതിയ എക്‌സ്‌ക്ലൂസീവ് ഫീച്ചറുകളും ലഭ്യമാകുന്നതായിരിക്കും. മറ്റ് സ്മാർട്ട് ഫോൺ നിർമ്മാതാക്കൾക്ക് വലിയ വെല്ലുവിളിയാണ് ഇതിലൂടെ ​ഗൂ​ഗിൾ ഉയർത്തിയിരിക്കുന്നത്.

ഏറ്റവും തിളക്കമുള്ള ഡിസ്പ്ലേ എന്നതാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. പിക്‌സൽ 8 പ്രോയിൽ ആയിരിക്കും ഈ സവിശേഷത ഉണ്ടായിരിക്കുക. ഈ ഫീച്ചറിന്റെ സഹായത്തിലാ‍ൽ വളരെ തെളിച്ചമുള്ള സൂര്യപ്രകാശത്ത് പോലും സു​ഗമമായി ഫോൺ ഉപയോ​ഗിക്കാൻ സാധിക്കുന്നതായിരിക്കും. 2000 നിറ്റ് പീക്ക് തെളിച്ചം ഡിസ്പ്ലേയ്ക്ക് ഉണ്ടായിരിക്കും എന്നാണ് ​ഗൂ​ഗിൾ അറിയിച്ചിരിക്കുന്നത്. ഇത് ആദ്യമായാണ് ഇത്രയും തെളിച്ചമുള്ള ഡിസ്പ്ലേയുമായി ഒരു ഫോൺ വിപണിയിൽ എത്തുന്നത്.

ഏഴ് വർഷത്തെ സോഫ്റ്റുവെയർ പിന്തുണ; പിക്സൽ 8 ഒക്ടോബർ 12ന് വിപണിയിലെത്തും

മുമ്പ് പുറത്തിറങ്ങിയ സാംസങ് ​ഗാലക്സി എസ്23 അൾട്രയ്ക്ക് 1750 നിറ്റ് പീക്ക് തെളിച്ചം ഉണ്ടായിരുന്നു. ഇതിനേയും കടത്തി വെട്ടിക്കൊണ്ടാണ് പിക്‌സൽ 8 രം​ഗത്ത് വന്നിരിക്കുന്നത്. ഗൂഗിൾ ഒരു പുതിയ ഓഡിയോ മാജിക് ഇറേസർ ടൂൾ ആണ് ഫോണിന്റെ മറ്റൊരു സവിശേഷത. മറ്റൊരു ഫോണിനും നിലവിൽ ഈ സവിശേഷത അവകാശപ്പെടാൻ സാധിക്കുന്നതല്ല. ​ഗൂ​ഗിളിൽ പികിസൽ 8ൽ മാത്രമാണ് ഈ ടൂൾ ​ഗൂ​ഗിൾ നൽകിയിരിക്കുന്നത്.

റെക്കോർഡ് ചെയ്‌ത വീഡിയോകളിലെ ശബ്‌ദം വേഗത്തിൽ കുറയ്ക്കാൻ ഈ ടൂൾ ഉപഭോക്താക്കളെ സഹായിക്കുന്നതായിരിക്കും. മറ്റ് ഫോണുകളിൽ ഇതിനായി മൂന്നാം കക്ഷി ആപ്പുകളെ ആശ്രയിക്കേണ്ടി വരുമ്പോഴാണ് ഫോണിനുള്ളിലെ ഒരു ടൂൾ ആയി ഇത് ​ഗൂ​ഗിൾ നിർമ്മിച്ചിരിക്കുന്നത്. ഏറ്റവും പുതിയ പിക്സൽ ഫോൺ ബെസ്റ്റ് ടേക്ക് എന്നറിയപ്പെടുന്ന ഒരു പുതിയ AI-ഡ്രൈവ് ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. ഗ്രൂപ്പ് ഫോട്ടോകൾ ലയിപ്പിക്കാൻ ആയിരിക്കും ഈ ഫീച്ചർ ഉപകാരപ്പെടുക.

ഗൂഗിളിന്റെ സ്വന്തം ടെൻസർ ജി 3 ചിപ്പ് ആണ് ഫോണിനായി കമ്പനി നൽകിയിരിക്കുന്നത്. 6.7ഇഞ്ച് QHD+ 120Hz LTPO OLED ഡിസ്‌പ്ലേ ആണ് പിക്സൽ 8 പ്രോയ്ക്ക് ലഭിച്ചിരിക്കുന്നത്. പിക്സൽ 8ന് ആകട്ടെ 6.2 ഇഞ്ച് 120 ഹെർട്സ് OLED ഡിസ്പ്ലേയാണ് ഉള്ളത്. പിക്സൽ 8-ൽ 50-മെഗാപിക്സൽ GN2 പ്രൈമറി സെൻസർ, 12-മെഗാപിക്സൽ IMX386 അൾട്രാ-വൈഡ് സെൻസർ, ടൈം-ഓഫ്-ഫ്ലൈറ്റ് (ToF) സെൻസർ എന്നിവ ഉൾപ്പെടുന്നു.

10.5 എംപിയാണ് സെൽഫി ക്യാമറ. പിക്സൽ 8 പ്രോയുടെ ക്യാമറ പരിശോധിക്കുമ്പോൾ ഒഐഎസ് പിന്തുണയുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 64 മെഗാപിക്സൽ അൾട്രാ വൈഡ് സെൻസർ, 49 മെഗാപിക്സൽ ടെലിഫോട്ടോ സെൻസർ എന്നിവയടങ്ങുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് കമ്പനി നൽകിയിരിക്കുന്നത്. സെൽഫി ക്യാമറ 10.5 എംപി ആയിരിക്കും. പിക്സൽ 8 പ്രോയുടെ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 1,06,999 രൂപയാണ് വില.

More from GizBot

Best Mobiles in India

English summary
The Pixel 8 and Pixel 8 Pro are two phones released in the new Google series. Google Pixel 8 has many features that are available in regular premium Android smartphones. But only the Google Pixel 8 can claim three features that other phones do not have. Let's check out what these are in detail.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X