ഗൂഗിള്‍ പ്ലേ ബുക്‌സില്‍ അപ്‌ഗ്രേഡ് ചെയ്ത ഓഡിയോബുക്ക് പിന്തുണയോടെ

Posted By: Samuel P Mohan

ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആപ്ലിക്കേഷനുകളുടേയും ഗെയിമുകളുടേയും പ്രധാന ഉറവിടമാണ് ഗൂഗിള്‍ പ്ലേ. ഇതില്‍ ഒട്ടേറെ ഉളളടക്കങ്ങളും ഉണ്ട്.

ഗൂഗിള്‍ പ്ലേ ബുക്‌സില്‍ അപ്‌ഗ്രേഡ് ചെയ്ത ഓഡിയോബുക്ക് പിന്തുണയോടെ

ഗൂഗിള്‍ പ്ലേ ഇപ്പോള്‍ പുതിയ സവിശേഷതയുമായി എത്തിയിരിക്കുന്നു. പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്കായി, ഗൂഗിള്‍ ഉടന്‍ കൊണ്ടു വരുന്ന ഫീച്ചറാണിത്. പ്രാരംഭത്തില്‍ ഓഡിയോ ബുക്ക് വാങ്ങുന്നവര്‍ക്ക് ഗൂഗിള്‍ മികച്ച ഡിസ്‌ക്കൗണ്ടുകളും നല്‍കുന്നുണ്ട്.

ഇ-ബുക്ക്, മൂവികള്‍, മ്യൂസിക്കുകള്‍ എന്നിവ പോലെ ഗൂഗിള്‍ പ്ലേയില്‍ ഈ പുതിയ വിഭാഗം തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു.

9to5Google റിപ്പോര്‍ട്ടു പ്രകാരം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഓഡിയോ ബുക്കുകള്‍ക്കു വേണ്ടി ഒരു ബാനര്‍ പരസ്യം ചെയ്തു കഴിഞ്ഞു എന്നാണ്. വെബ്, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകളിലുളള എല്ലാ ഉപഭോക്താക്കള്‍ക്കും ബാനര്‍ കാണാവുന്നതാണ്. ആദ്യ ഓഡിയോ ബുക്ക് വാങ്ങുന്നവര്‍ക്ക് 50 ശതമാനം ഇളവും പ്രഖ്യാപിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

വിവോ X20 യുഡി പ്ലസ് അണ്ടര്‍-ഡിസ്‌പ്ലേ ഫിങ്കര്‍പ്രിന്റ് സെന്‍സറുമായി ഉടന്‍ എത്തുന്നു

മറ്റൊരു റിപ്പോര്‍ട്ട് ഇതാണ്, ഓഡിയോബുക്ക് പിന്തുണയോടെ ഗൂഗിള്‍ ബുക്ക് അപ്‌ഡ്രേഡ് ചെയ്യപ്പെടുമെന്നുമുണ്ട്. ആന്‍ഡ്രോയിഡ് പോലസ് ഗൂഗിള്‍ പ്ലേ ബുക്ക് ആപ്ലിക്കേഷന്റെ എപികെ ടെറഡോണിലെ ഓഡിയോബുക്കിനെ കുറിച്ചുളള റെഫറന്‍സുകളും കണ്ടെത്തിയിട്ടുണ്ട്.

കൂടാതെ ഓഡിയോ ബുക്കുകള്‍ ഉള്‍പ്പെടെ നിരവധി പുതിയ സവിശേഷകള്‍ക്കായുളള കോഡും കണ്ടെത്തി. ഓഡിയോബുക്കുകളും ഈബുക്കുകളും പ്രത്യേക ടാബുകളായി വേര്‍തിരിക്കുമെന്നും പറഞ്ഞു.

English summary
Audiobooks may be making their way onto Google Play. For Android smartphones, Google Play is the primary source to download of apps and games, but it also features a lot of other content.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot