ഗൂഗിള്‍ പ്ലേ മ്യൂസിക്ക് ഒക്ടോബറോടെ പ്രവർത്തനം അവസാനിപ്പിക്കും

|

ഗൂഗിള്‍ പ്ലേ മ്യൂസിക്ക് ഒക്ടോബറിൽ അവസാനിപ്പിക്കുന്നതായി കമ്പനി റിപ്പോർട്ട് ചെയ്യ്തു. ഇതിന്റെ ഭാഗമായി ഗൂഗിള്‍ പ്ലേ മ്യൂസിക്ക് സെപ്റ്റംബര്‍ മുതല്‍ ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും അതിന്റെ പ്രവർത്തനം അവസാനിപ്പിക്കും. അതുപോലെ ഒക്ടോബർ മുതൽ മറ്റുള്ള രാജ്യങ്ങളിലേക്കും ഇതിന്റെ സേവനം നിർത്തും. ഓഗസ്റ്റ് അവസാനം മുതല്‍, ഉപയോക്താക്കള്‍ക്ക് ഇതില്‍ മ്യൂസിക്ക് വാങ്ങാനും മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്യാനും അല്ലെങ്കില്‍ മ്യൂസിക് മാനേജര്‍ വഴി ഗൂഗിള്‍ പ്ലേ മ്യൂസിക്കില്‍ നിന്ന് മ്യൂസിക് അപ്‌ലോഡ് ചെയ്യാനും ഡൗൺലോഡ് ചെയ്യാനും സാധിക്കില്ല.

ഗൂഗിള്‍ പ്ലേ മ്യൂസിക്ക്

ഗൂഗിള്‍ പ്ലേ മ്യൂസിക്കിന്റെ ഉപയോക്താക്കൾക്കായി കൈമാറ്റം ചെയ്യുന്നതിനുള്ള ഒരു പ്രത്യേക ഓപ്ഷൻ ഇതിനകം സജ്ജമാക്കി. ഗൂഗിൾ പ്ലേ സ്റ്റോറിലും മ്യൂസിക് മാനേജറിലും മാറ്റങ്ങൾ വരുത്തുകയാണെന്നും ഗൂഗിൾ പറഞ്ഞു. ഗൂഗിൾ പ്ലേ മ്യൂസിക് സേവനത്തിന് പകരം യൂട്യൂബ് മ്യൂസിക്ക് നൽകുമെന്ന് ഒരു ബ്ലോഗ് പോസ്റ്റിൽ വ്യക്തമാക്കി. ഗൂഗിൾ പ്ലേ മ്യൂസിക്കിന്റെ വരിക്കാർക്ക് പ്ലേലിസ്റ്റുകൾ, മ്യൂസിക് ലൈബ്രറികൾ, വ്യക്തിഗത അഭിരുചികൾ എന്നിവ പോലുള്ള കണ്ടന്റ് യൂട്യൂബ് മ്യൂസിക്കിലേക്ക് കൈമാറാൻ കഴിയുന്ന ഒരു സമയപരിധി വാഗ്ദാനം ചെയ്തിട്ടുണ്ട്.

യൂട്യൂബ് മ്യൂസിക്ക്

2020 ഡിസംബറിന് ശേഷം ഗൂഗിൾ പ്ലേ മ്യൂസിക് ഉപയോക്താക്കളുടെ ലൈബ്രറികൾ ലഭ്യമാകില്ല. മ്യൂസിക് കണ്ടന്റ് കൈമാറുന്നതിനുള്ള ഓപ്ഷൻ ഇപ്പോൾ യൂട്യൂബ് മ്യൂസിക്കിൽ ഉപയോക്താക്കൾക്കായി ലഭ്യമായിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് സൗകര്യപ്രദമാക്കുന്നതിനായി മെയ് മാസം മുതല്‍ തന്നെ ഗൂഗിള്‍ പ്ലേ മ്യൂസിക് അപ്ലിക്കേഷനില്‍ ഒരു ട്രാന്‍സ്ഫര്‍ ബട്ടണ്‍ ഉൾപ്പെടുത്തി. ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ പ്രയാസമില്ലാതെ അവരുടെ എല്ലാ ഡാറ്റയും കൈമാറാന്‍ സാധിക്കുന്നതാണ്. 2020 ഡിസംബറിന് ശേഷം, ഉപയോക്താക്കളുടെ എല്ലാ ഡാറ്റയും ഡിലീറ്റ് ചെയ്യും.

ഗൂഗിൾ പ്ലേ മ്യൂസിക്കിൽ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് കണ്ടന്റ് എങ്ങനെ മാറ്റം?

ഗൂഗിൾ പ്ലേ മ്യൂസിക്കിൽ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് കണ്ടന്റ് എങ്ങനെ മാറ്റം?

ഗൂഗിൾ പ്ലേ മ്യൂസിക്കിൽ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് നിങ്ങളുടെ ഡാറ്റ കൈമാരുന്നതിനായി ഉപയോക്താക്കൾ രണ്ട് ഓപ്ഷനുകളിൽ ഏതെങ്കിലും പിന്തുടരാനാകും. ആദ്യത്തേത് music.youtube.com/transfer സന്ദർശിച്ച് ട്രാൻസ്ഫെർ ക്ലിക്കുചെയ്യുക. രണ്ടാമത്തെ രീതി അപ്ലിക്കേഷനിലെ ഒരു ട്രാൻസ്ഫെർ ഉപകരണം വഴിയാണ്. നിങ്ങളുടെ പ്രൊഫൈൽ ചിത്രം> സെറ്റിംഗ്സ് > ട്രാൻസ്ഫെർ ക്ലിക്ക് ചെയ്യുക, തുടർന്ന് ഗൂഗിൾ പ്ലേ മ്യൂസിക്കിൽ നിന്ന് ഡാറ്റ കൈമാറുക.

യൂട്യൂബ് മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷൻ

അപ്‌ലോഡ് ചെയ്തതും വാങ്ങിയതുമായ പാട്ടുകൾ, പ്ലേലിസ്റ്റുകൾ, സ്റ്റേഷനുകൾ, ആൽബങ്ങൾ, ലൈബ്രറിയിലെ പാട്ടുകൾ, ഇഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതുമായ ഗാനങ്ങൾ, കൂടാതെ സബ്സ്ക്രിപ്ഷന്റെ ബില്ലിംഗ് വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന മുഴുവൻ ഗൂഗിൾ പ്ലേ മ്യൂസിക് ലൈബ്രറിയും കൈമാറ്റം ചെയ്യുമെന്ന് ഗൂഗിൾ പറയുന്നു. ഗൂഗിൾ പ്ലേ മ്യൂസിക് സബ്‌സ്‌ക്രിപ്‌ഷനെ യൂട്യൂബ് മ്യൂസിക് പ്രീമിയം അല്ലെങ്കിൽ യൂട്യൂബ് പ്രീമിയത്തിന് തുല്യമായ നിരയിലേക്ക് കമ്പനി പരിവർത്തനം ചെയ്യും.

Best Mobiles in India

English summary
Google Play Music will stop operating for Indian users and many other markets around the world starting in October, the company has announced. Users of Google Play Music will still get to transfer their content to YouTube Music until December.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X