ഗൂഗിൾ ഇത് നിർത്തുന്നു! ഇനി യൂട്യൂബിലേക്ക്
ഗൂഗിളിന് ഒരുപാട് സേവനങ്ങള്‍ നിലവിലുണ്ട്. അവരുടെ എല്ലാ ഉത്പന്നങ്ങൾക്കും കൃത്യമായി അപ്‌ഡേഷൻസും ഉണ്ടാകാറുണ്ട്.എന്നിരുന്നാലും അവരുടെ പല സേവനങ്ങളും ഒരു സുപ്രഭാതത്തിൽ നിർത്തിവെക്കേണ്ടതായി വന്നിട്ടുണ്ട്. Google Assistant Snapshot, G Suite, Google Chrome Apps, Google Surveys, Google OnHub, YouTube Originals എന്നീവ 2022ൽ നിർത്തിവെച്ച ഗൂഗിൾ സേവനങ്ങളുടെ പട്ടികയിൽ പെടുന്നതാണ്.
ഈ അടച്ച് പൂട്ടിയ സേവന പട്ടികയില്‍ ഇടംപിടിക്കുകയാണ് ഗൂഗിള്‍ പോഡ്കാസ്റ്റ്. പോഡ്കാസ്റ്റ് ആപ്പില്‍ ജൂണ്‍ 23 മുതല്‍ സേവനം ലഭിക്കില്ല. ഗൂഗിള്‍ കിഴിഞ്ഞ വര്‍ഷം പോഡ്കാസ്റ്റ് സേവനം നിര്‍ത്തലാക്കുകയാണെന്ന് അറിയിച്ചിരുന്നു. എന്നാൽ സബ്സ്ക്രൈബ് ചെയ്ത ഉപഭോക്താക്കള്‍ക്ക് ഗൂഗിള്‍ പോഡ്കാസ്റ്റിലെ സബ്‌സ്‌ക്രിപ്ഷനുകള്‍ യൂട്യൂബ് മ്യൂസിക്കിലേക്ക് മാറ്റുവാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതുമല്ലെങ്കിൽ പോഡ്കാസ്റ്റ് സബ്‌സ്‌ക്രിപ്ഷന്‍ ലിസ്റ്റ് OPML ഫയല്‍ ആയി ഡൗണ്‍ലോഡ് ചെയ്യാനും അവ മറ്റ് പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാനും സാധിക്കും. മൈഗ്രേഷന്‍ ടൂള്‍ ജൂലായ് 29 വരെ ലഭ്യമാകും. പക്ഷെ ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് എങ്ങനെ മാറാം എന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്തവം.
ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് സബ്‌സ്‌ക്രിപ്ഷൻ മാറ്റാൻ വളരെ എളുപ്പമാണ്. മാറ്റുന്നതെങ്ങനെ എന്ന് അറിയുന്നതിന് മുന്നേ എന്താണ് യൂട്യൂബ് മ്യൂസിക്ക് എന്ന് ആദ്യം അറിഞ്ഞിരിക്കുക. ഇന്ത്യയിൽ ഇപ്പോൾ നിരവധി മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങൾ ഉണ്ടെങ്കിലും യൂട്യൂബ് മ്യൂസിക്കിൻ്റെ വരവ് ഉപയോക്താക്കൾക്ക് രണ്ട് കൈയും നീട്ടി സ്വീകരിച്ചിരുന്നു. YouTube Music, സംഗീത വീഡിയോകൾ, തത്സമയ കച്ചേരികൾ, കവർ ഗാനങ്ങൾ എന്നിവ യൂട്യൂബ് മ്യൂസിക്കിൽ ലഭ്യമാണ്.

ആപ്പിൾ മ്യൂസിക്, ആമസോൺ പ്രൈം മ്യൂസിക്, ഗാന, സ്‌പോട്ടിഫൈ, ജിയോ സാവൻ എന്നീ മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങൾ ആണ് യൂട്യൂബ് മ്യൂസിക്കിൻറെ പ്രധാന എതിരാളികൾ. ഈ മ്യൂസിക്-സ്ട്രീമിംഗ് സേവനങ്ങളെ പോലെ, YouTube മ്യൂസിക് പ്രീമിയം എന്ന പരസ്യ രഹിത വേർഷനും ഇതിലുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഡാറ്റയുടെയോ വൈ-ഫൈയുടെയോ ലഭ്യതയ്ക്ക് അനുസൃതമായി ആപ്പ് ഒപ്റ്റിമൈസ് ചെയ്യാൻ ഉപയോഗിക്കാവുന്ന ഒരു ഡാറ്റ സേവർ ഫീച്ചർ യൂട്യൂബ് മ്യൂസിക്കിൽ ഉണ്ട്.
ഗൂഗിള്‍ പോഡ്കാസ്റ്റില്‍ നിന്ന് യൂട്യൂബ് മ്യൂസിക്കിലേക്ക് എങ്ങനെ മാറാം എന്ന് അറിയണ്ടേ? ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പ് തുറന്നതിന് ശേഷം സ്‌ക്രീനിൻറെ മുകളില്‍ കാണുന്ന Export subscriptions ബട്ടന്‍ അമർത്തുക. Export to music എന്ന സെക്ഷന് താഴെയുള്ള Export ബട്ടന്‍ ടാപ്പ് ചെയ്യുക. അപ്പോള്‍ യൂട്യൂബ് മ്യൂസിക് ഓപ്പൺ ആകുന്നതാണ്. ശേഷം സബ്‌സ്‌ക്രിപ്ഷന്‍ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ തയ്യാറാണോ എന്ന് ചോദിക്കും. ട്രാന്‍സ്ഫര്‍ ക്ലിക്ക് ചെയ്ത് continue ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

തേഡ് പാര്‍ട്ടി പോഡ്കാസ്റ്റ് ആയാണ് ഇവ യൂട്യൂബ് മ്യൂസിക് ലൈബ്രറിയില്‍ ഉള്‍പ്പെടുത്തുക. ഇതിന് പകരമായി നേരെത്തെ സൂചിപ്പിച്ചത് പോലെ ഗൂഗിള്‍ പോഡ്കാസ്റ്റ് ആപ്പില്‍ നിന്ന് OPML ഫയലായി സബ്‌സ്‌ക്രിപ്ഷന്‍ ഡൗണ്‍ലോഡ് ചെയ്തതിന് ശേഷം ഇഷ്ടമുള്ള മറ്റൊരു പോഡ്കാസ്റ്റ് ആപ്പിലേക്ക് എക്‌സ്‌പോര്‍ട്ട് ചെയ്യാവുന്നതും ആണ്.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ അറിയാനും ടെക്ക് ടിപ്‌സുകൾ അറിയാനും gizbot മലയാളം പേജ് നിരന്തരം ഫോളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








