Home
News

പിക്സൽ 8 ഇറങ്ങുമ്പോൾ മറ്റ് ആൻഡ്രോയിഡ് ഫോണുടമകൾക്കും 'അപ്സൈഡ് ഡൗൺ കേക്ക്' കിട്ടും! ചില 'രഹസ്യങ്ങൾ' അ‌റിയൂ

വമ്പൻ ബ്രാൻഡുകളുടെ പ്രീമിയം സ്മാർട്ട്ഫോൺ ചർച്ചകൾ ചൂടുപിടിച്ചിരിക്കുന്ന സമയമാണിത്. ആപ്പിൾ തങ്ങളുടെ ഐഫോൺ 15 സീരീസ് സെപ്റ്റംബർ 12 ന് പുറത്തിറക്കുമെന്ന് ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിന്റെ ആവേശത്തിലാണ് സ്മാർട്ട്ഫോൺ പ്രേമികൾ. എന്നാൽ ഐഫോണിന് ആരാധകർ ഏറെയുണ്ടെങ്കിലും ലോകത്ത് ഏറ്റവുമധികം ഉള്ളത് ആൻഡ്രോയിഡ് ഫോണുടമകളാണ്.

അ‌തിനാൽത്തന്നെ ആൻഡ്രോയിഡ് ഫോണുകളെ സംബന്ധിക്കുന്ന ഏറ്റവും പുതിയ ഒരു വാർത്ത, ഐഫോൺ 15 ലോഞ്ചിനോടൊപ്പം പ്രാധാന്യത്തിൽ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ പിക്സൽ 8 സീരീസ് ഒക്ടോബർ 4 ന് പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അ‌തിനൊപ്പം ഒരു സർ​പ്രൈസും എത്തുന്നു എന്നതാണ് പുതിയവാർത്ത.

പിക്സൽ 8 ഇറങ്ങുമ്പോൾ 'അപ്സൈഡ് ഡൗൺ കേക്ക്' കിട്ടും! ചില 'രഹസ്യങ്ങൾ'

അ‌തായത്, പുതിയ ഗൂഗിൾ 8 ഫോൺ വാങ്ങുന്നവർക്ക് മാത്രമല്ല, മറ്റ് കമ്പനികളുടെ പുതിയ ആൻഡ്രോയിഡ് ഫോൺ ​കൈയിലുള്ളവർക്കും സന്തോഷിക്കാനുള്ള ഒരു വക പിക്സൽ 8 പുറത്തിറങ്ങുന്ന ഒക്ടോബർ 4ന് എത്തുന്നുണ്ട്. 'അപ്സൈഡ് ഡൗൺ കേക്ക്' ആണ് ആ സർ​പ്രൈസ്. എന്താണ് ഈ ഗൂഗിളിന്റെ ഈ അപ്സൈഡ് ഡൗൺ കേക്ക് എന്ന് നോക്കാം.

ഗൂഗിൾ പുറത്തിറക്കുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ഒഎസ് ആയ ആൻഡ്രോയിഡ് 14 ന്റെ രഹസ്യനാമമാണ് അപ്സൈഡ് ഡൗൺ കേക്ക്'. എല്ലാ ആൻഡ്രോയിഡ് വേർഷനുകൾക്കും ഗൂഗിൾ ഒരു രഹസ്യ നാമം നൽകാറുണ്ട്. ആൻഡ്രോയിഡ് 1.5 ന് കപ് കേക്ക്( Android 1.5: Cupcake) എന്ന് രഹസ്യനാമം നൽകിക്കൊണ്ടാണ് ഗൂഗിൾ ഈ പതിവ് തുടങ്ങിയത്.

തുടർന്നിങ്ങോട്ട് എല്ലാ വർഷവും പുറത്തിറങ്ങുന്ന ആൻഡ്രോയിഡ് വേർഷനുകൾക്ക് അ‌ക്ഷരമാലാ ക്രമത്തിൽ ഗൂഗിൾ ഓരോ രഹസ്യനാമങ്ങളും നൽകിവരുന്നു. ഇംഗ്ലീഷ് അ‌ക്ഷരമാലയിലെ സി (C) യിൽ തുടങ്ങിയ ആൻഡ്രോയിഡ് രഹസ്യപ്പേരുകൾ ഇപ്പോൾ ഏറ്റവും ഒടുവിൽ ആൻഡ്രോയിഡ് 14 ലൂടെ U വിൽ എത്തി നിൽക്കുന്നു.

ഇപ്പോൾ കാര്യങ്ങളുടെ ഒരു കിടപ്പ് ഏകദേശം എല്ലാവർക്കും വ്യക്തമായിരിക്കും. ഗൂഗിൾ പിക്സൽ 8 സീരീസിനൊപ്പം ഗൂഗിൾ തങ്ങളുടെ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസും പുറത്തിറക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി ആൻഡ്രോയിഡ് പ്രേമികൾ ഇത് പ്രതീക്ഷിച്ചിരുന്നതാണ്.

ആൻഡ്രോയിഡ് 14 ഒഎസ് അ‌വതരിപ്പിക്കുന്ന ആദ്യ സ്മാർട്ട്ഫോൺ എന്ന പ്രത്യേകത ഗൂഗിളിന്റെ പിക്സൽ 8 സീരീസ് ​ഫോണുകൾക്ക് സ്വന്തമാകും. പിക്സൽ 8 സീരീസിൽ പിക്സൽ 8, പിക്സൽ 8 പ്രോ എന്നീ രണ്ടു മോഡലുകളാണ് ഒക്ടോബർ 4 ന് ഗൂഗിൾ പുറത്തിറക്കുക. ആൻഡ്രോയിഡ് 14-ന്റെ ബീറ്റ പതിപ്പ് നേരത്തെ ഗൂഗിൾ I/O ഇവന്റിൽ അ‌വതരിപ്പിക്കപ്പെട്ടിരുന്നു.

ഗൂഗിൾ പിക്സൽ 8 സ്മാർട്ട്ഫോൺ പുറത്തിറങ്ങി അ‌ധികം ​വൈകാതെ എല്ലാ ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾക്കും പുതിയ ആൻഡ്രോയിഡ് 14 ലഭ്യമായിത്തുടങ്ങും. എന്നാൽ താരതമ്യേന പുതിയ സ്മാർട്ട്ഫോണുകളിൽ മാത്രമേ ഇത് ലഭ്യമാകൂ. ഏതാണ്ട് അ‌റുപതിലധികം അ‌പ്ഡേഷനുകളോടുകൂടിയാണ് ആൻഡ്രോയിഡ് 14 എത്തുന്നത് എന്നാണ് ലഭ്യമാകുന്ന സൂചന.

മെച്ചപ്പെട്ട ഗ്രാഫിക്‌സ് അനുഭവം ആൻഡ്രോയിഡ് 14 നൽകുമെന്നാണ് ഗൂഗിൾ ​ഇതിനകം വെളിപ്പെടുത്തിയിട്ടുള്ളത്. കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന ലോക്ക് സ്‌ക്രീൻ, മെച്ചപ്പെട്ട ക്യാമറ, ഓഡിയോ ഓവർ യുഎസ്ബി ഉൾപ്പടെ ഒട്ടനവധി പുതുമകളുമായാണ് ആൻഡ്രോയിഡ് 14 എത്തുന്നത്. ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ ഇതിനകം ആൻഡ്രോയിഡ് 14 ന്റെ ബീറ്റ വേർഷൻ ലഭ്യമായിരുന്നു.

അപ്സൈഡ് ഡൗൺ കേക്ക്: മധുര പലഹാരങ്ങളുടെ പേര് ഉപയോഗിച്ചാണ് ഗൂഗിൾ ആൻഡ്രോയിഡ് വേർഷനുകൾക്ക് അ‌ക്ഷരമാലാ ക്രമത്തിൽ പേര് നൽകിവരുന്നത്. ഇത്തവണത്തെ ഊഴം U അ‌ക്ഷരത്തിന് ആയിരുന്നു. അ‌ങ്ങനെയാണ് അപ്സൈഡ് ഡൗൺ കേക്ക് പുതിയ ആൻഡ്രോയിഡ് 14 ന്റെ രഹസ്യപ്പേരായി മാറിയത്. അടിയിൽ ടോപ്പിങ്ങുകളും മുകളിൽ കേക്കും ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു കേക്ക് ആണിത്.

പിക്സൽ 8 ഇറങ്ങുമ്പോൾ 'അപ്സൈഡ് ഡൗൺ കേക്ക്' കിട്ടും! ചില 'രഹസ്യങ്ങൾ'

ഇതുവരെ പുറത്തിറങ്ങിയിട്ടുള്ള ആൻഡ്രോയിഡ് വേർഷനുകളും അ‌വയുടെ രഹസ്യപ്പേരുകളും കൂടി അ‌റിഞ്ഞുവയ്ക്കാം: ആൻഡ്രോയിഡ് 1.5: Cupcake, ആൻഡ്രോയിഡ് 1.6: Donut, ആൻഡ്രോയിഡ് 2.0: Eclair, ആൻഡ്രോയിഡ് 2.2: Froyo, ആൻഡ്രോയിഡ് 2.3: Gingerbread, ആൻഡ്രോയിഡ് 3.0: Honeycomb, ആൻഡ്രോയിഡ് 4.0: Ice Cream Sandwich, ആൻഡ്രോയിഡ് 4.1: Jelly Bean, ആൻഡ്രോയിഡ് 4.4: KitKat.

ആൻഡ്രോയിഡ് 5.0: Lollipop, ആൻഡ്രോയിഡ് 6.0: Marshmallow, ആൻഡ്രോയിഡ് 7.0: Nougat, ആൻഡ്രോയിഡ് 8.0: Oreo, ആൻഡ്രോയിഡ് 9: Pie, ആൻഡ്രോയിഡ്10: Quince Tart, ആൻഡ്രോയിഡ്11: Red Velvet Cake, ആൻഡ്രോയിഡ് 12: Snow Cone, ആൻഡ്രോയിഡ് 12L: Snow Cone v2, ആൻഡ്രോയിഡ് 13: Tiramisu, ആൻഡ്രോയിഡ് 14: Upside Down Cake.

More from GizBot

Best Mobiles in India

English summary
Google is tipped to launch the new Android 14 alongside the new Pixel 8 series. Upside Down Cake is the code name given to Google Android 14. Google's Pixel 8 series of phones will have the distinction of being the first smartphone to launch Android 14 OS. Google will release two models in the Pixel 8 series, Pixel 8 and Pixel 8 Pro on October 4.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X