Home
News

മികച്ച ആപ്പ് തീമുകളും പ്രൈവസി ഫീച്ചറുകളുമായി ആൻഡ്രോയിഡ് 13 വരുന്നു

ആൻഡ്രോയിഡ് 13 ഡെവലപ്പർ ബീറ്റ പതിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ഗൂഗിൾ. ആൻഡ്രോയിഡ് 12 എൽ പുറത്തിറങ്ങി ആഴ്ചകൾക്ക് ശേഷമാണ് പുതിയ ആൻഡ്രോയിഡ് പതിപ്പ് വരുന്നത്. ആൻഡ്രോയിഡ് 12വിന്റെ പിൻഗാമിയ്ക്കൊപ്പം ഗൂഗിൾ കാത്ത് വച്ചിരിക്കുന്ന പുതിയ ഫീച്ചറുകളുടെ പ്രാഥമിക പരിചയപ്പെടുത്തൽ എന്ന് വേണമെങ്കിൽ ആൻഡ്രോയിഡ് 13 ഡെവലപ്പർ ബീറ്റ വേർഷനെ കാണാവുന്നതാണ്. പുതിയ ലാംഗ്വേജ് കൺട്രോൾസ്, മെച്ചപ്പെടുത്തിയ തീംസ്, കൂടുതൽ ശക്തമാക്കിയ പ്രൈവസി ഫീച്ചറുകൾ എന്നിവയെല്ലാം പുതിയ ആൻഡ്രോയിഡ് വേർഷന്റെ പ്രത്യേകതകളാണ്.

തീം ഐക്കൺസ് ഫീച്ചർ

ഗൂഗിളിന്റെ ആൻഡ്രോയിഡ് 13 വേർഷൻ ബീറ്റയിൽ ഏറ്റവും ശ്രദ്ധ നേടുന്നത് പുതിയ ഇന്റർഫേസ് തന്നെയാണ്. അൻഡ്രോയിഡ് 12 പ്രധാനമായും മെറ്റീരിയൽ യൂ തീമിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ആൻഡ്രോയിഡ് 13 വേർഷൻ കസ്റ്റമൈസേഷൻ പുതിയ തലത്തിലേക്ക് കൊണ്ട് പോകുന്നു. മെച്ചപ്പെടുത്തിയ ആപ്പ് തീമുകളും പ്രൈവസി ഇൻലൈനും ആൻഡ്രോയിഡ് 13 വേർഷനിൽ കാണാം. ഗൂഗിൾ ആപ്പുകളിൽ മാത്രമായി പരിമിതപ്പെടുത്തുന്നതിന് പകരം, എല്ലാ ആപ്പുകൾക്കും ഇപ്പോൾ ഡൈനാമിക് ആപ്പ് ഐക്കണുകൾ ലഭ്യമാണ്. തീം ഐക്കൺസ് ഫീച്ചർ, ബാക്ക്‌ഡ്രോപ്പുമായി പൊരുത്തപ്പെടുന്ന ഒരു നിറം സെല്ക്റ്റ് ചെയ്യാൻ ആപ്പ് ഐക്കണുകളെ അനുവദിക്കുന്നു. മോണോക്രോമാറ്റിക് ആപ്പ് ഐക്കണുകൾക്കും സപ്പോർട്ട് ലഭിക്കുന്നു.

ഗൂഗിൾ  പ്രൈവസി

ഗൂഗിൾ പ്രൈവസി വിഷയങ്ങളിലും ശ്രദ്ധ നൽകുന്നുണ്ട്. ആൻഡ്രോയിഡ് 13ൽ ഗാലറി ആപ്പിലേക്ക് ആക്‌സസ് നൽകുന്ന കാര്യത്തിൽ നിയന്ത്രണം ഉപയോക്താവിന് തന്നെയായിരിക്കും. അതായത് നൽകുന്ന പെർമിഷന്റെ പരിധിയടക്കമുള്ള കാര്യങ്ങൾ ഉപയോക്താവിന് തീരുമാനിക്കാം. പുതിയ ഫോട്ടോ പിക്കർ ഗാലറിയിൽ പൂർണമായിട്ടോ അല്ലെങ്കിൽ ഏതെങ്കിലും കുറച്ച് ഫോട്ടോകളിലേക്കോ മറ്റ് ആപ്പുകൾക്ക് ആക്സസ് നൽകാൻ സഹായിക്കുന്നു.

ഫോട്ടോ പിക്കർ ഫീച്ചർ

ഈ ഫോട്ടോ പിക്കർ ഫീച്ചർ ആപ്പിൾ ഐഒഎസ് 15ൽ ലഭ്യമാണ്, ഒരു പ്രത്യേക ആപ്പിനുള്ള അനുമതികൾ കോൺഫിഗർ ചെയ്യാൻ ഇത് നിങ്ങളെ അനുവദിക്കുന്നു. എന്നിരുന്നാലും, ഈ ഫീച്ചർ ആൻഡ്രോയിഡ് 13ൽ മാത്രമായി ഗൂഗിൾ പരിമിതപ്പെടുത്തില്ലെന്നാണ് കരുതുന്നത്. അൻഡ്രോയിഡ് 11ലും മുകളിലേക്കുള്ള പതിപ്പുകളിലും ഈ ഫീച്ചർ ലഭ്യമാക്കാൻ സാധ്യതയുണ്ട്.

ആൻഡ്രോയിഡ് 13 ഡെവലപ്പർ പ്രിവ്യൂസ്

ആൻഡ്രോയിഡ് 13 ഡെവലപ്പർ പ്രിവ്യൂസ്

ആൻഡ്രോയിഡ് 13 അണ്ടർ ദ ഹുഡ് പരിഷ്‌ക്കാരങ്ങളിൽ ചിലതും ഗൂഗിൾ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഉദാഹരണത്തിന്, ഫോണിന്റെ ലൊക്കേഷൻ നൽകാതെ തന്നെ വൈഫൈ ഹോട്ട്‌സ്‌പോട്ടുകൾ കണ്ടെത്താനും കണക്റ്റ് ചെയ്യാനും അനുവദിക്കും, ഇതിനായി വെഫൈ പെർമിഷൻ ഓപ്ഷൻ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ആൻഡ്രോയിഡ് 13ലെ മെച്ചപ്പെട്ട ഭാഷ ഓപ്ഷനുകൾ ഓരോ ആപ്പിലും ഓരോ ഭാഷ ഉപയോഗിക്കാൻ അനുവദിക്കും. ഉദാഹരണത്തിന് ഒരു ആപ്പിൽ ഇംഗ്ലീഷ് ഉപയോഗിക്കാനും മറ്റൊന്നിൽ ഹിന്ദി ഉപയോഗിക്കാനും അനുവദിക്കുന്നു.

ഒഎസ് അപ്‌ഗ്രേഡുകൾ

നിലവിൽ ഒഎസ് അപ്‌ഗ്രേഡുകൾ ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന രീതി മാറ്റാനും ഗൂഗിൾ ശ്രമം നടത്തുന്നുണ്ട്. പ്രവർത്തിക്കുന്നു. ഇതിനായി പ്രൊജക്റ്റ് മെയിൻലൈനിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഗൂഗിൾ പറയുന്നു. സിസ്റ്റം അപ്ഡേറ്റുകളിൽ കൂടെയല്ലാതെ ഗൂഗിൾ പ്ലേ വഴി തന്നെ അപ്ഡേറ്റ്സ് ഡിസ്ട്രിബ്യൂട്ട് ചെയ്യുന്ന രീതിയാണ് നിലവിൽ ഡെവലപ്പിങ് സ്റ്റേജിലുള്ള പ്രോജക്റ്റ് മെയിൻലൈൻ. സാധാരണ യൂസേഴ്സ് അൻഡ്രോയിഡ് 13 ഡെവലപ്പർ പ്രിവ്യൂ ഇൻസ്റ്റാൾ ചെയ്യാതിരിക്കുന്നതാണ് നല്ലത്. കാരണം ആൻഡ്രോയിഡ് 13 ഡെവലപ്പർ പ്രിവ്യൂ ഡെവലപ്പർമാർക്കും ടെസ്റ്റർമാർക്കും വേണ്ടിയുള്ളതാണ്.

അൻഡ്രോയിഡ് 13 ഡെവലപ്പർ

അൻഡ്രോയിഡ് 13 ഡെവലപ്പർ പ്രിവ്യൂ പിക്സൽ 4, പിക്സൽ 5, പിക്സൽ 6 സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും അനുയോജ്യമാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ, കൂടുതൽ ഡെവലപ്പർ പ്രിവ്യൂസ് ഗൂഗിൾ പുറത്ത് വിടാൻ സാധ്യതയുണ്ട്. പൊതു ജനങ്ങൾക്കുള്ള ഗൂഗിൾ 13 ബീറ്റ വേർഷനുകൾ ഏപ്രിലിൽ എത്തും. ആൻഡ്രോയിഡ് 13ന്റെ സ്റ്റേബിൾ വേർഷൻ ജൂൺ അല്ലെങ്കിൽ ജൂലൈയിൽ പ്രതീക്ഷിക്കാം. ഔദ്യോഗിക റിലീസ് ഈ വർഷാവസാനത്തോടെയും പ്രതീക്ഷിക്കാം.

More from GizBot

Best Mobiles in India

English summary
Google has released the developer beta version of Android 13. The new version of Android comes weeks after the release of Android 12L. The developer beta version of Android 13 can be seen as a preliminary introduction to the new features that Google has been waiting for with the successor of Android 12.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X