Home
News

'താത്വിക അ‌വലോകന'ത്തിന് പറ്റിയ ഐറ്റം! ആൻഡ്രോയിഡ് 14 ബീറ്റ പതിപ്പ് പുറത്തിറക്കി ഗൂഗിൾ

അ‌ടുത്തുതന്നെ പുറത്തിറങ്ങാൻ ഒരുങ്ങുന്ന ആൻഡ്രോയിഡ് 14 ന്റെ ആദ്യ പബ്ലിക് ബീറ്റ പതിപ്പ് ഗൂഗിൾ പുറത്തിറക്കി. വരാൻ പോകുന്ന ഒഎസ് പരീക്ഷിക്കാൻ താൽപര്യമുള്ളവർക്ക് ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. നിലവിൽ പിക്സൽ 4 എയ്ക്കും പുതിയ മോഡലുകൾക്കും ആൻഡ്രോയിഡ് 14 ബീറ്റ1 അപ്‌ഡേറ്റ് ലഭ്യമാണ്.

കമ്പനി പങ്കുവച്ച ടൈംലൈൻ പ്രകാരം, ആൻഡ്രോയിഡ് 14 അടുത്ത രണ്ട് മാസത്തേക്ക് ബീറ്റ ഘട്ടത്തിലായിരിക്കും, ജൂൺ, ജൂലൈ മാസങ്ങളിൽ കമ്പനി ഒഎസ് സ്‌റ്റേബിൾ പതിപ്പ് പുറത്തിറക്കും. പിന്നീട് ആൻഡ്രോയിഡ് 14-ന്റെ ​ഫൈനൽ സ്‌റ്റേബിൾ പതിപ്പ് 2023 ഓഗസ്റ്റിൽ ആൻഡ്രോയിഡ് ഡി​വൈസുകൾക്കായി ഗൂഗിൾ പുറത്തിറക്കും എന്നാണ് അ‌റിയുന്നത്.

'താത്വിക അ‌വലോകന'ത്തിന് പറ്റിയ ഐറ്റം!

രണ്ട് ഡെവലപ്പർ പ്രിവ്യൂ പതിപ്പുകൾക്ക് ​ശേഷമാണ് പബ്ലിക് ബീറ്റ ഗൂഗിൾ പുറത്തിറക്കിയിരിക്കുന്നത്. പിക്സൽ 4എ, പിക്സൽ 5എ, പിക്സൽ 5, പിക്സൽ 6എ, പിക്സൽ 6, പിക്സൽ 6 പ്രോ, പിക്സൽ 7, പിക്സൽ 7 പ്രോ, എന്നീ പിക്സൽ സ്മാർട്ട്ഫോണുകളിൽ ആൻഡ്രോയിഡ് 14 ബീറ്റ പ്രോഗ്രാം ഡൗൺലോഡ് ചെയ്ത് ഉപയോഗിച്ച് നോക്കാവുന്നതാണ്.

ബീറ്റ ബിൽഡിനായി ഉപയോക്താക്കൾ തങ്ങളുടെ ഡി​വൈസ് പിക്സൽ പ്രോഗ്രാമിൽ എൻറോൾ ചെയ്ത് അപേക്ഷിക്കേണ്ടതുണ്ട്. പിക്‌സൽ സ്‌മാർട്ട്‌ഫോൺ ഇല്ലാത്തവർക്ക് ആൻഡ്രോയിഡ് എമുലേറ്ററിന്റെ സഹായത്തോടെ മറ്റ് ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണിലോ ടാബ്‌ലെറ്റ് യുഐയിലോ ആൻഡ്രോയിഡ് 14 ബീറ്റ പതിപ്പ് ഉപയോഗിക്കാൻ സാധിക്കും. ഏകദേശം 2.15ജിബി ആണ് അപ്ഡേറ്റ് ​സൈസ്.

'താത്വിക അ‌വലോകന'ത്തിന് പറ്റിയ ഐറ്റം!

പുതിയ ബാക്ക് ആരോ, മെച്ചപ്പെട്ട സിസ്റ്റം ഷെയർഷീറ്റ്, കൂടുതൽ ഗ്രാഫിക്സ് എന്നിവ ഉൾപ്പെടുന്ന സ്മാർട്ടർ സിസ്റ്റം യുഐ പോലുള്ള നിരവധി പുതിയ ഫീച്ചറുകൾ കമ്പനി വരാൻ പോകുന്ന ആൻഡ്രോയിഡ് 14ൽ അവതരിപ്പിക്കുന്നതായി ആൻഡ്രോയിഡ് ഡെവലപ്പറുടെ ബ്ലോഗ് സൂചിപ്പിക്കുന്നു. മെച്ചപ്പെട്ട പ്രൈവസി സെറ്റിങ്‌സും, കൂടുതല്‍ പേഴ്‌സണലൈസേഷന്‍ ഫീച്ചറുകളും ഇതിലുണ്ട്.

വരുന്ന ബീറ്റാ അപ്‌ഡേറ്റുകളിൽ ഗൂഗിൾ കൂടുതൽ ഫീച്ചറുകൾ കൂടി അവതരിപ്പിച്ചേക്കും എന്നാണ് കരുതപ്പെടുന്നത്. പരീക്ഷണഘട്ടം ആയതിനാൽ നിലവിൽ ബീറ്റ വേർഷനിലുള്ള ചില ഫീച്ചറുകൾ അ‌ന്തിമമായി പുറത്തിറങ്ങുന്ന ഒഎസിൽ ഉണ്ടാകണമെന്നില്ല. ബീറ്റ പതിപ്പ് ഡൗൺലോഡ് ചെയ്യുന്നതിനെക്കുറിച്ചുള്ള വിശദമായ നിർദ്ദേശങ്ങളും വിവരങ്ങളും ആൻഡ്രോയിഡ് 14 ഡെവലപ്പർ സൈറ്റിൽ ലഭ്യമാണ്.

ആൻഡ്രോയിഡ് ക്യുപിആർ ബീറ്റ പ്രോഗ്രാമിലുള്ളവർക്ക് ആൻഡ്രോയിഡ് 14 ഒഎസിന്റെ ആദ്യ പബ്ലിക് ബീറ്റ പതിപ്പ് തനിയേ ലഭിക്കുന്നതാണ്. വരാൻപോകുന്ന ആൻഡ്രോയിഡ് 14 പരിശോധിക്കാനുള്ള അ‌വസരമാണ് എങ്കിലും പരീക്ഷണഘട്ടത്തിലുള്ള ഒഎസ് ആയതിനാൽ ഇതിലെ എല്ലാ ഫീച്ചറുകളും ഇപ്പോൾ കൃത്യമായി പ്രവർത്തിക്കണമെന്നില്ല. അ‌തിനാൽ ​പ്രൈമറി ഫോണിൽ ഇത് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

'താത്വിക അ‌വലോകന'ത്തിന് പറ്റിയ ഐറ്റം!

അ‌തേസമയം ഗൂഗിളിന്റെ പിക്സൽ സ്മാർട്ട്ഫോണുകളുടെ നിരയിലേക്ക് പുതിയതായി എത്തുന്ന പിക്സൽ 7എ മേയ് 10 ന് യുഎസിൽ നടക്കുന്ന I/O ഡെവലപ്പർ കോൺഫറൻസിലെ ഇവന്റിൽ ലോഞ്ച് ചെയ്യും എന്നാണ് റിപ്പോർട്ട്. ഈ ഫോൺ ഏറ്റവും പുതിയ ആൻഡ്രോയിഡ് 14 ഒഎസുമായിട്ടാകും എത്തുക എന്ന് നേരത്തെ ചില ഓൺ​ലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

എന്നാൽ ഇപ്പോൾ ഗൂഗിൾ പുറത്തുവിട്ടിരിക്കുന്ന ആൻഡ്രോയിഡ് 14 ന്റെ ടൈംലൈൻ പരിശോധിച്ചാൽ പിക്സൽ 7എയിൽ ആൻഡ്രോയിഡ് 14 ഒഎസ് എത്താൻ സാധ്യതയില്ല. എങ്കിലും താങ്ങാനാകുന്ന വിലയിൽ മികച്ച പെർഫോമൻസ് വാഗ്ദാനം ചെയ്യുന്ന പിക്സൽ ഫോണുകളുടെ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടാകും 7എയുടെ വരവ് എന്നാണ് കരുതപ്പെടുന്നത്.

Best Mobiles in India

English summary
Google has released the first public beta version of Android 14. According to the timeline shared by the company, Android 14 will be in the beta phase for the next two months, and the company will release the stable version of the OS in June and July. The public beta has been released after two developer preview versions. This version can be downloaded on new Pixel phones.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X