ഗൂഗിള്‍ നെക്‌സസ് 5-ന് ആന്‍ഡ്രോയ്ഡ് 4.4.3 കിറ്റ്കാറ്റ് അപ്‌ഡേറ്റ്!!!

Posted By:

നെക്‌സസ് ഉപകരണങ്ങള്‍ക്ക് അടുത്തിടെയാണ് ഗൂഗിള്‍ ആന്‍േഡ്രായ്ഡിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനായ 4.4.3 കിറ്റ്കാറ്റ് ലഭ്യമാക്കാന്‍ തുടങ്ങിയത്. നെക്‌സസ് 4-നാണ് ആദ്യം OTA അപ്‌ഡേറ്റ് ലഭിച്ചത്. ഇപ്പോള്‍ നെക്‌സസ് 5-ഉം അപ്‌ഡേറ്റ് ചെയ്യാന്‍ സാധിക്കും.

നെക്‌സസിനൊപ്പം മോട്ടറോള അവരുടെ പുതിയ സ്മാര്‍ട്‌ഫോണുകളായ മോട്ടോ ജി, േോട്ടോ E, മോട്ടോ X എന്നിവയ്ക്കും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് അപ്‌ഡേറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്.

ഗൂഗിള്‍ നെക്‌സസ് 5-ന് ആന്‍ഡ്രോയ്ഡ് 4.4.3 കിറ്റ്കാറ്റ് അപ്‌ഡേറ്റ്!!!

പുതിയ സുരക്ഷാ സംവിധാനങ്ങള്‍ക്കൊപ്പം യുസര്‍ ഇന്റര്‍ഫേസിലും കാര്യമായ മാറ്റങ്ങളുള്ളതാണ് ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷന്‍.

നേരത്തെ കിറ്റ്കാറ്റ് ഒ.എസ്. ഉള്ള ഫോണുകളില്‍, സ്മാര്‍ട്‌വാച്ചുകളോ മറ്റ് വെയറബിള്‍ ഡിവൈസുകളോ കണക്റ്റ് ചെയ്യുമ്പോള്‍ ബ്ലുടൂത്തുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.

എന്നാല്‍ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ ഇത് പരിഹരിച്ചിട്ടുണ്ട്. ക്യാമറ ഫോക്കസ്, ഡാറ്റ കണക്ഷന്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ക്കും പരിഷ്‌കരിച്ച ഒ.എസില്‍ പരിഹാരമുണ്ട്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot