ഗൂഗിളിന്റെ ക്രിസ്മസ് സമ്മാനം : ഹാപ്പി ഹോളിഡേ കാര്‍ഡുകള്‍

Posted By: Super

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഗൂഗിള്‍ അവരുടെ ആന്‍ഡ്രോയ്ഡ് തീമുള്ള ഹാപ്പി ഹോളിഡേ കാര്‍ഡുകള്‍ അവധിക്കാല സമ്മാനമായി അവതരിപ്പിച്ചിരിയ്ക്കുന്നു. വാള്‍പേപ്പറുകളായും ഉപയോഗിയ്ക്കാവുന്ന ഈ ഹൈ റെസല്യൂഷന്‍ ചിത്രങ്ങളില്‍ ആന്‍ഡ്രോയ്ഡ് റോബോട്ട് തന്റെ സുഹൃത്തുക്കളായ ധ്രുവക്കരടി, എലികള്‍,പെന്‍ഗ്വിനുകള്‍ തുടങ്ങിയവര്‍ക്കൊപ്പം അവധിക്കാലം ആഘോഷിയ്ക്കുന്നത് കാണാം. സ്മാര്‍ട്ട്‌ഫോണുകള്‍ക്കും ടാബ്ലെറ്റുകള്‍ക്കും പുറമേ നിങ്ങളുടെ കമ്പ്യൂട്ടറിലും വാള്‍പേപ്പറായി ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുന്ന ഈ ഗുണമേന്മയേറിയ ചിത്രങ്ങള്‍ തികച്ചും മനോഹരങ്ങളായ സമ്മാനങ്ങളാണ്.

ഗൂഗിള്‍ പ്ലസ്സിലെ നെക്‌സസ് അക്കൗണ്ടിലാണ് ഗൂഗിള്‍ ഇക്കാര്യം അറിയിച്ചത്. സുഹൃത്തുക്കള്‍ക്കും മറ്റും ഈ ഫുള്‍ ഹൈ റെസല്യൂഷന്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും ഗൂഗിള്‍ ആഹ്വാനം ചെയ്യുന്നു. എല്ലാവര്‍ക്കും സന്തോഷകരമായ ഒരു ഒഴിലുകാലം ആശംസിച്ചുകൊണ്ടുള്ള ആന്‍ഡ്രോയ്ഡ് ടീമിന്റെ വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.

ഹാപ്പി ഹോളിഡേ കാര്‍ഡുകള്‍ ഇവിടെ ഡൗണ്‍ലോഡ് ചെയ്യാം.

ഫോട്ടോഗ്രാഫറെയും ഗ്രൂപ്പ് ഫോട്ടോയില്‍ ചേര്‍ക്കുന്ന ക്യാമറ

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot