ഈ 8 ക്രിപ്‌റ്റോകറൻസി ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യ്തിട്ടുണ്ടെങ്കിൽ നിങ്ങൾ പ്രശ്നത്തിലാണ്
ഉപയോക്താക്കളെ കബളിപ്പിക്കാനും അവരുടെ വ്യക്തിഗത വിവരങ്ങൾ വ്യക്തിഗത നേട്ടങ്ങൾക്കായി മോഷ്ടിക്കാനും ഹാക്കർമാർ ഈ ആപ്പുകൾ ഉപയോഗിക്കുന്നതിനാൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ 8 അപകടകരമായ ഇത്തരം ആപ്പുകൾ ഇപ്പോൾ നിരോധിച്ച് കഴിഞ്ഞു. അതിനാൽ, നിങ്ങളുടെ മൊബൈൽ ഫോണിൽ അവ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻതന്നെ നീക്കം ചെയ്യുക. എടുത്തുപറയേണ്ട ഒരു പ്രധാന കാര്യം, ഈ നിരോധിച്ച 8 ആപ്പുകളും ക്രിപ്‌റ്റോകറൻസി മൈനിംഗുമായി ബന്ധപ്പെട്ടതാണ്.

ക്രിപ്‌റ്റോകറൻസി മൈനിങ് ഈ ദിവസങ്ങളിൽ ലോകമെമ്പാടുമുള്ള ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിലൊന്നായി മാറിയിരിക്കുന്നു, അതാണ് ആൻഡ്രോയ്ഡ് മൊബൈൽ ഉപയോക്താക്കളെ ആക്രമിക്കാൻ ഹാക്കർമാർ ഉപയോഗിക്കുന്നത്. ഈ ആപ്പുകൾ ഉപയോഗിച്ച് ഹാക്കർമാർ അപകടകരമായ മാൽവെയറുകളും പരസ്യങ്ങളും അടങ്ങിയ മാൽവെയർ ആപ്പുകൾ രഹസ്യമായി ഇൻസ്റ്റാൾ ചെയ്യുന്നു. സെക്യൂരിറ്റി സ്ഥാപനമായ ട്രെൻഡ് മൈക്രോയിൽ നിന്നുള്ള ഒരു റിപ്പോർട്ട് അനുസരിച്ച്, എല്ലാ 8 ആപ്പുകളും ആൻഡ്രോയിഡ് ഉപയോക്താക്കളെ പരസ്യങ്ങൾ കാണിച്ച് ശരാശരി പ്രതിമാസ ഫീസായ 15 ഡോളർ (ഏകദേശം 1,115 രൂപ) ഈടാക്കി വഞ്ചിക്കുന്നു. ഈ ആപ്ലിക്കേഷനുകളിൽ രണ്ടെണ്ണം പണമടച്ചുള്ളതാണെന്ന് ഗവേഷണ വെബ്‌സൈറ്റ് വെളിപ്പെടുത്തി. അതായത് ഉപയോക്താക്കൾ ഈ ആപ്ലിക്കേഷനുകൾ അവരുടെ സ്മാർട്ട്‌ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യുന്നതിന് പണം മുൻകൂറായി നൽകണം.

സുരക്ഷാ സ്ഥാപനം അതിൻറെ കണ്ടെത്തലുകൾ റിപ്പോർട്ട് ചെയ്തയുടനെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് 8 ആപ്പുകളും ഉടനടി നീക്കം ചെയ്തു. പ്ലേ സ്റ്റോറിൽ നിന്ന് ഗൂഗിൾ ഈ ആപ്പുകൾ നീക്കം ചെയ്തിട്ടുണ്ടെങ്കിലും അവ പല ഉപയോക്താക്കളും ഡൗൺലോഡ് ചെയ്തിരിക്കാം. അതിനാൽ, ഈ 8 ആപ്പുകളിൽ ഏതെങ്കിലും നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യുക. അല്ലാത്തപക്ഷം ഉണ്ടാകുന്ന പ്രശ്നങ്ങൾക്കും നഷ്ടങ്ങൾക്കും നിങ്ങൾ മാത്രമായിരിക്കും ഉത്തരവാദി. നിങ്ങളുടെ സ്മാർട്ഫോണുകളിൽ നിന്നും ഇപ്പോൾ നീക്കം ചെയ്യേണ്ട ഈ 8 ആപ്പുകൾ ഈ പറയുന്നവയാണ്.

- ബിറ്റ്ഫണ്ടസ് - ക്രിപ്റ്റോ ക്ലൗഡ് മൈനിംഗ്
- ബിറ്റ്കോയിൻ മൈനർ - ക്ലൗഡ് മൈനിംഗ്
- ബിറ്റ്കോയിൻ (ബിടിസി) - പൂൾ മൈനിങ് ക്‌ളൗഡ് വാലറ്റ്
- ക്രിപ്റ്റോ ഹോളിക്ക് - ബിറ്റ്കോയിൻ ക്ലൗഡ് മൈനിംഗ്
- ഡെയിലി ബിറ്റ്കോയിൻ റിവാർഡ്സ് - ക്ലൗഡ് ബേസ്‌ഡ് മൈനിംഗ് സിസ്റ്റം
- ബിറ്റ്കോയിൻ 2021
- മൈൻബിറ്റ് പ്രോ - ക്രിപ്റ്റോ ക്ലൗഡ് മൈനിംഗ് & ബിടിസി മൈനർ
- എത്തറീയം (ഇടിഎച്ച്) - പൂൾ മൈനിംഗ് ക്ലൗഡ്

120-ലധികം വ്യാജ ക്രിപ്‌റ്റോകറൻസി മൈനിംഗ് ആപ്പുകൾ ഇപ്പോഴും ഓൺലൈനിൽ ലഭ്യമാണെന്നും ഗവേഷണ റിപ്പോർട്ട് പറയുന്നു. "ക്രിപ്‌റ്റോ കറൻസി മൈനിങ് കപ്പാസിറ്റി ഇല്ലാത്തതും ആപ്പിലെ പരസ്യങ്ങൾ കാണിച്ച് ഉപയോക്താക്കളെ ശരിക്കും കുഴപ്പത്തിലാക്കുന്ന ഈ ആപ്പുകൾ 2020 ജൂലൈ മുതൽ 2021 ജൂലൈ വരെ ആഗോളതലത്തിൽ 4,500-ലധികം ഉപയോക്താക്കളെ ബാധിച്ചു," റിപ്പോർട്ടിൽ പറയുന്നു.


Click it and Unblock the Notifications








