ആമസോണിനെ പടിക്കുപുറത്താക്കി ഗൂഗിള്‍

Posted By: Lekshmi S

ആമസോണിന്റെ സ്വന്തം വീഡിയോ സ്ട്രീമിംഗ് ഉപകരണങ്ങളില്‍ യൂട്യൂബ് നല്‍കുന്നത് ഗൂഗിള്‍ നിര്‍ത്തി. ഗൂഗിളിന്റെ ഹാര്‍ഡ്‌വെയറുകള്‍ വില്‍ക്കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി.

ആമസോണിനെ പടിക്കുപുറത്താക്കി ഗൂഗിള്‍

ഗൂഗിളിന്റെ ക്രോംകാസ്റ്റ്, ഗൂഗിള്‍ ഹോം എന്നിവ ആമസോണ്‍ വില്‍ക്കുന്നില്ലെന്ന് മാത്രമല്ല ആമസോണ്‍ പ്രൈം വീഡിയോകള്‍ ഗൂഗിള്‍ കാസ്റ്റ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നുമില്ല. കഴിഞ്ഞ മാസം മുതല്‍ ഗൂഗിളിന്റെ സഹോദരസ്ഥാപനമായ നെസ്റ്റിന്റെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതും ആമസോണ്‍ അവസാനിപ്പിച്ചു.

'ഇക്കാരണങ്ങളാല്‍ യൂട്യൂബ് ഇക്കോ ഷോയിലും ഫയര്‍ ടിവിയിലും ഇനിമുതല്‍ ലഭിക്കുകയില്ല' ഗൂഗിള്‍ വ്യക്തമാക്കി. പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ആമസോണ്‍ അധികൃതര്‍ പറഞ്ഞു. ' എല്ലാവര്‍ക്കും ലഭ്യമായ ഒരു വെബ്‌സൈറ്റ് ചിലര്‍ക്ക് നല്‍കാതിരിക്കുന്നത് വഴി തെറ്റായ ഒരു കീഴ്‌വഴക്കമാണ് ഗൂഗിള്‍ തുടങ്ങിവച്ചിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആമസോണിന്റെ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് വഴി യൂട്യൂബ് കാണുന്നതിന് തടസ്സമില്ല.

മെസ്സഞ്ചര്‍കിഡ്‌സ്‌: കുട്ടികള്‍ക്കായി ഫേസ്‌ബുക്കിന്റെ പുതിയ ആപ്പ്‌

കടുത്ത മത്സരത്തെ തുടര്‍ന്ന് ഗൂഗിളും ആമസോണും തമ്മിലുള്ള പടലപ്പിണക്കങ്ങള്‍ കുറച്ചുനാളുകളായി തുടരുകയാണ്. 2015-ല്‍ ആമസോണ്‍ ആപ്പിളിന്റെ ടിവി പ്ലെയറിനൊപ്പം ഗൂഗിളിന്റെ ക്രോംസ്റ്റാറ്റും വില്‍ക്കുന്നത് നിര്‍ത്തിയിരുന്നു.

ആമസോണ്‍ വഴി വില്‍ക്കുന്ന ഉപകരണങ്ങളിലെല്ലാം പ്രൈം വീഡിയോ സേവനം ലഭിക്കുമെന്ന തെറ്റിദ്ധാരണ ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുമെന്ന് പറഞ്ഞായിരുന്നു ആമസോണിന്റെ നടപടി.

ഈ വര്‍ഷം ആദ്യം ആമസോണ്‍ ആപ്പിളുമായി ധാരണയിലെത്തുകയും പ്രൈം വീഡിയോ ആപ്പിള്‍ ടിവിയിലും ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഗൂഗിളുമായുള്ള പ്രശ്‌നം ഇപ്പോഴും തുടരുകയാണ്.

ഗൂഗിള്‍ സെപ്റ്റംബറില്‍ ആമസോണ്‍ ഇക്കോ ഷോയില്‍ യൂട്യൂബ് നല്‍കുന്നത് നിര്‍ത്തിവച്ചു. വീഡിയോ റെക്കമെന്റേഷനുകളോ ചാനല്‍ സബ്‌സ്‌ക്രിപ്ഷനോ ഇല്ലാതെ ഇക്കോ ഷോ വീഡിയോകള്‍ ടച്ച്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

പിന്നീട് വീണ്ടും ആമസോണ്‍ ഉപകരണങ്ങളില്‍ യൂട്യൂബ് ലഭ്യമാകാന്‍ തുടങ്ങിയെങ്കിലും അതോടൊപ്പമുള്ള വോയ്‌സ് കമാന്‍ഡുകള്‍ ഉപയോഗ നിബന്ധനകള്‍ ലംഘിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഗൂഗിള്‍ സേവനം നീക്കംചെയ്തു.

ജനുവരി ഒന്ന് മുതല്‍ ഫയര്‍ ടിവിയില്‍ യൂട്യൂബ് ആപ്പ് ലഭിക്കില്ലെന്ന് ഗൂഗിള്‍ അറിയിച്ചു. ആമസോണിന് ഇക്കോ ഷോയെക്കാള്‍ കൂടുതല്‍ ഉപയോക്താക്കളുള്ളത് ഫയര്‍ ടിവിയ്ക്കാണ്. ഗൂഗിളിന്റെ തീരുമാനം ആമസോണിന്റെ കൂടുതല്‍ ഉപഭോക്താക്കളെ ബാധിക്കുമെന്ന് ചുരുക്കം.

English summary
As of today, though, Google is putting its foot down and officially pulling support for YouTube

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot