Home
News

സ്‌ക്രീൻ ഓഫാണെങ്കിലും ബാറ്ററി ലൈഫ് കളയും, ഡാറ്റ ഉപയോഗിക്കും; ഫോണിലെ ഈ ആപ്പുകൾ ഉടൻ നീക്കാൻ നിർദേശം!

ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും തകരാറിലേക്ക് നയിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ആപ്പുകൾക്ക് എതിരേ ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നൽകി മക്കഫേ സുരക്ഷാ സംഘം. ഉപയോക്താക്കൾ തങ്ങളുടെ ഫോൺ പരിശോധിക്കണമെന്നും സംശയാസ്പദമായ എല്ലാ ആപ്പുകളും നീക്കം ചെയ്യണമെന്നും മക്കഫേയുടെ സുരക്ഷാ സംഘം നിർദേശിച്ചു.

ഉപയോക്താക്കളുടെ ആൻഡ്രോയിഡ് ഫോണിന്റെ സ്‌ക്രീൻ ഓഫായിരിക്കുമ്പോൾ പോലും ബാറ്ററി ലൈഫ് കളയാനും മൊബൈൽ ഡാറ്റ ഉപയോഗിക്കാനും ഈ ആപ്പുകൾക്ക് കഴിവുണ്ട് എന്നാണ് മക്കഫേ കണ്ടെത്തൽ. ഫോൺ ഉപയോഗിക്കാത്തപ്പോൾ പോലും പരസ്യങ്ങൾ പ്രദർശിപ്പിക്കാൻ കഴിവുള്ള 43 ആപ്പുകളെ മക്കഫേയുടെ സുരക്ഷാ സംഘം കണ്ടെത്തിയിട്ടുണ്ട്.

സ്‌ക്രീൻ ഓഫാണെങ്കിലും ബാറ്ററി ലൈഫ് കളയും, ഈ ആപ്പുകൾ നീക്കാൻ നിർദേശം!

ഗൂഗിളിന്റെ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ ആപ്പുകൾ പ്രവർത്തിക്കുന്നത്. ഗൂഗിൾ പ്ലേ ഡെവലപ്പർ നയത്തിന് വിരുദ്ധമായിട്ടാണ് ഈ ആപ്പുകൾ പ്രവർത്തിച്ചിരുന്നത്, എന്നാൽ ഇക്കാര്യം കണ്ടെത്തുന്നതിൽ ​വൈകുകയായിരുന്നു. ഉപയോക്താക്കളുടെ സമ്മതമില്ലാതെ പരസ്യ ക്ലിക്കുകൾ സൃഷ്ടിക്കുന്നതിനും ചില ഡെവലപ്പർമാർ ഈ രീതി ചൂഷണം ചെയ്തു.

ഗൂഗിളിനെപ്പോലും കബളിപ്പിച്ചുകൊണ്ടാണ് ഈ ആപ്പുകൾ പ്ലേ സ്റ്റോറിൽ കടന്നുകൂടിയത്. ഗൂഗിളിന്റെയും ഉപയോക്താക്കളുടെയും പിടിയിൽ പെടാതിരിക്കാൻ തുടക്കത്തിൽ ഈ ആപ്പുകൾ സാധാരണ പോലെ പ്രവർത്തിക്കും. ഇൻസ്റ്റാളേഷന് ശേഷം ഏതാനും ആഴ്‌ചകൾ സാധാരണ പോലെ പ്രവർത്തിക്കുന്ന ഈ ആപ്പുകൾ പിന്നീട് പരസ്യം അ‌ടക്കം ഉപയോക്താവ് അ‌റിയാതെ പ്ലേ ചെയ്യുന്നു. അ‌തിനാൽത്തന്നെ തട്ടിപ്പ് തിരിച്ചറിയുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാകുന്നു.

ടിവി/ഡിഎംബി പ്ലെയർ, മ്യൂസിക് ഡൗൺലോഡർ, ന്യൂസ്, കലണ്ടർ ആപ്ലിക്കേഷനുകൾ എന്നിവയാണ് ഫോൺ ബാറ്ററി നശിപ്പിക്കുകയും അ‌നധികൃതമായി ഡാറ്റ ഉപയോഗിക്കുകയും ചെയ്യുമെന്ന് മക്കഫേ കണ്ടെത്തിയ ചില ആപ്പുകൾ. മക്കഫേയുടെ കണ്ടെത്തലിനെ തുടർന്ന് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഈ ആപ്പുകൾ നീക്കിയിട്ടുണ്ട്. എന്നാൽ ഇതിനോടകം ലക്ഷക്കണക്കിന് ഉപയോക്താക്കൾ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിരുന്നു.

ഏകദേശം 2.5 ദശലക്ഷം ഉപയോക്താക്കൾ ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് എന്നാണ് മക്കഫേ പറയുന്നത്. ഈ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുള്ളവർ എത്രയും വേഗം അ‌ത് ഫോണിൽനിന്ന് നീക്കണം എന്നാണ് മുന്നറിയിപ്പ്. തങ്ങളുടെ ഫോണുകളിലേക്ക് പുതിയ ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മക്കഫേ ഉപയോക്താക്കളോട് അഭ്യർത്ഥിച്ചു.

ഇൻസ്റ്റാളേഷനുമായി മുന്നോട്ട് പോകുന്നതിന് മുമ്പ് സോഫ്‌റ്റ്‌വെയർ ആവശ്യപ്പെട്ട അനുമതികൾ പരിശോധിക്കേണ്ടതിന്റെ പ്രാധാന്യം മക്കഫേ സുരക്ഷാ സംഘം എടുത്തുപറഞ്ഞു. പുതിയ ഏതെങ്കിലും ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നവർ തങ്ങളുടെ ഫോണിന്റെ തുടർന്നുള്ള പ്രവർത്തനം നീരീക്ഷിക്കണമെന്നും സംഘം നിർദ്ദേശിക്കുന്നു. പെട്ടെന്ന് ബാറ്ററി ​ലൈഫ് കുറയുന്നതുപോലുള്ള പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ ആപ്പ് മാൽവേർ അ‌ടങ്ങിയതോ കുഴപ്പം പിടിച്ചതോ ആകാം.

സ്‌ക്രീൻ ഓഫാണെങ്കിലും ബാറ്ററി ലൈഫ് കളയും, ഈ ആപ്പുകൾ നീക്കാൻ നിർദേശം!

ആപ്പ് ഇൻസ്റ്റാൾ ചെയ്ത ശേഷം ബാറ്ററി വളരെ​പ്പെട്ടെന്ന് കുറയുന്നുണ്ടെങ്കിൽ ആ ആപ്പിനെ സംശയിക്കാം. ഫോണിന്റെ പഴക്കവും സ്വാഭാവികമായ പ്രശ്നങ്ങൾ കൊണ്ടും ബാറ്ററി കുറഞ്ഞേക്കാം എന്ന സാധ്യത നിലനിക്കുന്നു. എങ്കിൽക്കൂടി പരിചിതമല്ലാത്ത ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുമ്പോൾ ഏറെ ശ്രദ്ധ പുലർത്തേണ്ടത് ആവശ്യമായിരിക്കുന്നു.

ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് നൽകുന്ന അ‌നുമതികൾ സൂക്ഷ്മമായി വിലയിരുത്തുക എന്നതിലൂടെ ഒരു പരിധി വരെ ഇത്തരം ആപ്പുകളെ തിരിച്ചറിയാം എന്ന് മക്കഫേ പറയുന്നു. ഏറ്റവും വിശ്വസനീയമായ പ്ലേ സ്റ്റോറിനെപ്പോലും കബളിപ്പിച്ചുകൊണ്ട് ഇത്തരം പ്രശ്നക്കാരായ ആപ്പുകൾ ഉള്ളിൽ കടന്നുകൂടുന്നു. വിശ്വസനീയ കേന്ദ്രങ്ങളിൽനിന്നാണ് ഡൗൺലോഡ് ചെയ്യുന്നത് എങ്കിൽപ്പോലും ആപ്പുകളെ ഉപയോക്താവ് സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് ഇത് ഓർമ്മിപ്പിക്കുന്നു.

More from GizBot

Best Mobiles in India

English summary
The McAfee security team has warned users against a bunch of apps that can seriously affect the performance of Android smartphones and lead to crashes. McAfee discovered that these apps have the ability to drain battery life and use mobile data even when the screen of a user's Android phone is off.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X