Home
News

'ഐശ്വര്യം കെട്ട' പേര് മാറ്റി ഗൂഗിൾ! ബാർഡ് ഇനി ജെമിനി എന്ന് അ‌റിയപ്പെടും, ഇനി ഡിഫോൾട്ട് അ‌സിസ്റ്റന്റും ജെമിനി

എഐ യാത്രയിൽ സുപ്രധാന ചരിത്രം കുറിച്ച്, ഗൂഗിൾ തങ്ങളുടെ ബാർഡ് എഐ പ്ലാറ്റ്ഫോമിന്റെ പേര് ജെമിനി (Bard to Gemini) എന്നാക്കി മാറ്റി. ഗൂഗിൾ അസിസ്റ്റൻ്റ് ഉപയോഗിക്കുന്നതു പോലെ ആൻഡ്രോയിഡ് ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ ഡിഫോൾട്ട് അസിസ്റ്റൻ്റായി ജെമിനിയെ തിരഞ്ഞെടുക്കാൻ കഴിയുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചു.

ബാർഡ് URL ഇതിനകം ജെമിനിയിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. കൂടാതെ, പുതിയ അൾട്രാ 1.0 എഐ മോഡൽ നൽകുന്ന ജെമിനി അഡ്വാൻസ്ഡ് ആക്‌സസ് ചെയ്യുന്നതിന് യുഎസ് ഉപഭോക്താക്കൾക്ക് 19.99 ഡോളറിന്റെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് നൽകണം. അ‌പ്രതീക്ഷിതമായിട്ടുള്ള ഗൂഗിളിന്റെ ഈ നടപടിയുടെ ആശ്ചര്യത്തിലാണ് ടെക് ലോകം.

'ഐശ്വര്യം കെട്ട' പേര് മാറ്റി ഗൂഗിൾ! ബാർഡ് ഇനി ജെമിനി

ബാർഡിനൊപ്പം, ഇപ്പോൾ ജെമിനി പ്രോ മോഡലിൽ പ്രവർത്തിക്കുന്ന ജനറേറ്റീവ് എഐ ചാറ്റ്ബോട്ടിൻ്റെ സൗജന്യ പതിപ്പും ജെമിനി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. ഒരു പ്രമോഷണൽ ഓഫറായി, നിലവിൽ രണ്ട് മാസത്തേക്ക് യാതൊരു നിരക്കും കൂടാതെ ജെമിനി അഡ്വാൻസ്ഡ് ഓഫർ ചെയ്യുന്നു. ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈയാണ് തങ്ങളുടെ AI-യുടെ സബ്‌സ്‌ക്രിപ്‌ഷൻ ടയർ ലോഞ്ച് പ്രഖ്യാപിച്ചത്.

"അൾട്രായ്‌ക്കൊപ്പമുള്ള പതിപ്പിനെ ജെമിനി അഡ്വാൻസ്‌ഡ് എന്ന് വിളിക്കും, ഇത് യുക്തിസഹമായ ഒരു പുതിയ അനുഭവം, നിർദ്ദേശങ്ങൾ പാലിക്കൽ, കോഡിംഗ്, ക്രിയേറ്റീവ് സഹകരണം എന്നിവയിൽ കൂടുതൽ കഴിവുള്ളതാണ്." ജെമിനി അഡ്വാൻസ്ഡ് സബ്‌സ്‌ക്രിപ്‌ഷനെ ഗൂഗിൾ വൺ എഐ പ്രീമിയം പ്ലാൻ എന്ന് വിളിക്കുമെന്നും ഗൂഗിൾ വണ്ണിനൊപ്പം ബണ്ടിൽ ചെയ്യുമെന്നും പി​ച്ചൈ വെളിപ്പെടുത്തി.

ഇത് സബ്‌സ്‌ക്രൈബ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഗൂഗിൾ വണ്ണിന്റെ മറ്റെല്ലാ ആനുകൂല്യങ്ങളും 2TB ക്ലൗഡ് സ്റ്റോറേജ് സ്‌പെയ്‌സും ലഭിക്കും. ജെമിനി അൾട്രയ്ക്ക് "ഘട്ടം ഘട്ടമായുള്ള നിർദ്ദേശങ്ങൾ, സാമ്പിൾ ക്വിസുകൾ അല്ലെങ്കിൽ ചർച്ചകൾ" സൃഷ്ടിക്കാൻ കഴിയുമെന്നും അക്കാദമിക് ആവശ്യങ്ങൾക്കായി മാർഗ്ഗനിർദ്ദേശം തേടുന്ന/ ഉയർന്ന വൈദഗ്ദ്ധ്യം തേടുന്ന ഉപയോക്താവിന് വ്യക്തിഗത അദ്ധ്യാപകനാകുമെന്നും ഒരു പ്രത്യേക പോസ്റ്റിൽ ഗൂഗിൾ പരാമർശിച്ചു.

അൾട്രാ മോഡലിന് വിപുലമായ കോഡിംഗിൽ പ്രാവീണ്യമുണ്ട്, കൂടാതെ സങ്കീർണ്ണമായ കോഡിംഗ് ടാസ്‌ക്കുകൾ സൃഷ്‌ടിക്കാനും വിശകലനം ചെയ്യാനും എഡിറ്റുചെയ്യാനും ഡീബഗ്ഗിംഗ് ചെയ്യാനും ഉപയോക്താക്കളെ സഹായിക്കും. കൂടാതെ, ഡിജിറ്റൽ സ്രഷ്‌ടാക്കൾക്ക് ഗൂഗിൾ അഡ്വാൻസ്‌ഡ് സബ്‌സ്‌ക്രിപ്‌ഷനിൽ നിന്ന് പ്രയോജനം നേടാനാകും, കാരണം ഇതിന് കണ്ടന്റുകൾ സൃഷ്ടിക്കാനും സമീപകാല ട്രെൻഡുകൾ വിശകലനം ചെയ്യാനും ആശയങ്ങൾ വാഗ്ദാനം ചെയ്യാനും കഴിയും.

ജെമിനിയുടെ സൗജന്യ പതിപ്പും ( ജെമിനി പ്രോയിൽ പരിശീലനം നേടിയത് ) ജെമിനി അഡ്വാൻസ്‌ഡും വെബ്‌സൈറ്റിലും ആൻഡ്രോയിഡ് ആപ്പിലും ലഭ്യമാകും. ഐഒഎസ് ഉപയോക്താക്കൾക്ക് ഗൂഗിൾ ആപ്പ് വഴി എഐ അസിസ്റ്റൻ്റ് പരീക്ഷിക്കാവുന്നതാണ്. ഗൂഗിൾ അഡ്വാൻസ്‌ഡിൻ്റെ പ്രതിമാസ സബ്‌സ്‌ക്രിപ്‌ഷൻ തുക 1,950 രൂപയായി സജ്ജീകരിച്ചിരിക്കുന്നു.

എന്നാൽ ഗൂഗിൾ നിലവിൽ ഒരു പ്രമോഷണൽ ഓഫർ നൽകുന്നുണ്ട്. അ‌തിനാൽ ഉപയോക്താക്കൾക്ക് ചാർജ് കൂടാതെ രണ്ട് മാസത്തേക്ക് ഇത് പരീക്ഷിക്കാനാകും. "ഞങ്ങളുടെ ഏറ്റവും കഴിവുള്ള മോഡലുകൾ ആളുകൾക്ക് നേരിട്ട് അനുഭവിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് ബാർഡ്. നൂതന സാങ്കേതികവിദ്യയെ പ്രതിഫലിപ്പിക്കുന്നതിന്, ബാർഡിനെ ഇപ്പോൾ ജെമിനി എന്ന് വിളിക്കും, " എന്ന് സുന്ദർ പിച്ചൈ പറഞ്ഞു.

എഐയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ടെക് മുന്നേറ്റത്തിനായി ഗൂഗിൾ എതാണ്ട് രണ്ട് വർഷത്തിലേറെയായി ബാർഡ് പ്ലാറ്റ്ഫോമിനായി പ്രവർത്തിച്ചുവരികയായിരുന്നു. അ‌തിനിടയിലാണ് ഓപ്പൻഎഐയുടെ ചാറ്റ്ജിപിടി പുറത്തിറങ്ങുകയും ഗൂഗിളി​ന് വെല്ലുവിളി ഉയർത്തുകയും ചെയ്തത്. ചാറ്റ്ജിപിടിക്ക് എതിരാളിയായി ഉടൻ സ്വന്തം എഐയെ കളത്തിലിറക്കേണ്ട അ‌വസ്ഥ ഗൂഗിൾ നേരിട്ടു. അ‌തോടെ ബാർഡ് അ‌തിവേഗം ലോഞ്ച് ചെയ്യാനുള്ള നടപടികൾ നടന്നു.

ചാറ്റ്ജിപിടിയോട് മത്സരിക്കാനുള്ള തിടുക്കത്തിൽ ലോഞ്ച് ചെയ്തതിനാൽ തന്നെ ആദ്യ പ്രദർശനത്തിൽ തന്നെ ബാർഡ് ഗൂഗിളിനെ നാണംകെടുത്തി. പിന്നീട് ബാർഡിനെ നവീകരിക്കാൻ യുദ്ധസമാന സാഹചര്യത്തിൽ ഗൂഗിൾ ആഞ്ഞ് പരിശ്രമിച്ചു. അ‌ങ്ങനെ രണ്ടാമതും ബാർഡ് പുനരവതരിപ്പിച്ചു. ഇതിനിടെ ചാറ്റ്ജിപിടിയെക്കാൾ കേമനെന്ന് വിശേഷിപ്പിച്ച് ജെമിനി എന്ന പുത്തൻ എഐ ലാങ്വേജ് മോഡലിനെയും ഗൂഗിൾ അ‌വതരിപ്പിച്ചു.

'ഐശ്വര്യം കെട്ട' പേര് മാറ്റി ഗൂഗിൾ! ബാർഡ് ഇനി ജെമിനി

ഓപ്പൺഎഐയുടെ ചാറ്റ്ജിപിടിയുടെ എതിരാളിയായ ഗൂഗിളിൻ്റെ സംഭാഷണാത്മക ജനറേറ്റീവ് എഐ അസിസ്റ്റൻ്റാണ് ബാർഡ്. ബാർഡ് ഉപയോക്താക്കൾക്ക് അവരുടെ നിർദ്ദേശങ്ങളെ അടിസ്ഥാനമാക്കി ഇമേജുകളും ടെക്സ്റ്റ് ഉള്ളടക്കവും സൃഷ്ടിക്കുന്നതിന് AI-യിലേക്ക് ഓൺലൈൻ ആക്സസ് നൽകുന്നു. ജെമിനി ഒരു LLM മോഡൽ ആണ്. ഗൂഗിളിൻ്റെ നിരവധി ജനറേറ്റീവ് AI സേവനങ്ങൾക്ക് അടിസ്ഥാനം ജെമിനിയാണ്.

ബാർഡ്, ജെമിനി എന്നിവയിലൂടെ എഐ പരീക്ഷണങ്ങളുമായി മുന്നോട്ട് പോയ ഗൂഗിൾ ഇപ്പോൾ ബാർഡിനെ ജെമിനി എന്ന് പുനർനാമകരണം ചെയ്യാനുള്ള യഥാർഥ കാരണം എന്താണ് എന്ന് വ്യക്തമല്ല. എങ്കിലും ഗൂഗിളിന്റെ ഈ നീക്കം അ‌വരുടെ എഐ യാത്രയിലെ ഒരു സുപ്രധാന ഏടായി മാറിയിരിക്കുന്നു.

ഗൂഗിൾ ജെമിനിയുടെ സവിശേഷതകളെ സംബന്ധിച്ചിടത്തോളം, ടെക്സ്റ്റ്, കോഡ്, ഓഡിയോ, ഇമേജുകൾ, വീഡിയോകൾ എന്നിങ്ങനെ എല്ലാത്തരം കാര്യങ്ങളും ഇതിന് മനസ്സിലാക്കാൻ കഴിയും. ഫോട്ടോകൾക്കും ഓഡിയോകൾക്കും പുറമെ സങ്കീർണ്ണമായ ഗണിതവും പരിഹരിക്കാൻ ജെമിനിക്ക് കഴിയും. ജെമിനിക്ക് കോഡിംഗ് എഴുതാനും കഴിയും, ഗൂഗിളിൻ്റെ അഭിപ്രായത്തിൽ, പൈത്തൺ, ജാവ, സി++, ഗോ തുടങ്ങിയ ഭാഷകൾ മനസ്സിലാക്കാനും കഴിയും.

ഗൂഗിൾ വൺ പ്രീമിയം പ്ലാനിൻ്റെ ഭാഗമായി, ജിമെയിൽ, ഡോക്‌സ്, ഷീറ്റുകൾ, സ്ലൈഡുകൾ, മീറ്റ് എന്നിവയുൾപ്പെടെയുള്ള ഗൂഗിൾ സേവനങ്ങളിൽ ജെമിനി ഉടൻ ലഭ്യമാകും. ജെമിനി ഡ്യുയറ്റ് എഐയെ മാറ്റിസ്ഥാപിക്കുന്നു. ജെമിനി എന്ന് പേര് മാറ്റിയതോടെ ഗൂഗിളിന്റെ ബാർഡ് എന്ന അധ്യായം അ‌ടഞ്ഞിരിക്കുന്നു. ഇനി അ‌ത് ജെമിനി എന്നപേരിലാകും തുടർന്ന് അ‌റിയപ്പെടുക.

'ഐശ്വര്യം കെട്ട' പേര് മാറ്റി ഗൂഗിൾ! ബാർഡ് ഇനി ജെമിനി

കഴിഞ്ഞ വർഷം, ഗൂഗിൾ അതിൻ്റെ സേവനങ്ങളിലുടനീളം മൂന്ന് AI-കൾ പ്രഖ്യാപിച്ചു. ബാർഡ്, ജെമിനി, ഡ്യുയറ്റ് എന്നിവയായിരുന്നു അ‌വ. പുറത്ത് നിന്നുള്ളവർക്ക്, പൊതു ഡൊമെയ്‌നിൽ മൂന്ന് AI പേരുകൾ ഉള്ളത് ഒരു പ്രബലമായ സ്ഥാനം പോലെ തോന്നാം. എന്നിരുന്നാലും, മൂന്ന് "ബ്രാൻഡുകൾ" കൈകാര്യം ചെയ്യുന്നത് ഉപഭോക്താക്കൾക്കിടയിൽ കമ്പനിയുടെ AI മാർക്കറ്റിങ്ങിനെ ബുദ്ധിമുട്ടാകും. ഇതിനാലാണ് പേരുമാറ്റമെന്ന് കരുതപ്പെടുന്നു.

ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഡിഫോൾട്ട് അസിസ്റ്റൻ്റായി ജെമിനിയെ തിരഞ്ഞെടുക്കാൻ കഴിയുമെന്ന ഗൂഗിളിന്റെ പ്രഖ്യാപനം ശ്രദ്ധേയമാണ്. സൈഡ് ബട്ടണിൽ ക്ലിക്ക് ചെയ്‌ത് അല്ലെങ്കിൽ "ഓകെ ഗൂഗിൾ" എന്ന് പറഞ്ഞ് ഉപയോക്താക്കൾക്ക് ജെമിനിയെ ഒരു AI അസിസ്റ്റൻ്റായി ഉയർത്താം. ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോൺ ഉപയോക്താക്കളുടെ സ്‌ക്രീനുകളിൽ ഇത് ഒരു ഓവർലേ ആയി പ്രവർത്തിക്കുമെന്നും ഗൂഗിൾ പ്രഖ്യാപിച്ചിട്ടുണ്ട് എന്നാണ് വിവരം.

More from GizBot

Best Mobiles in India

English summary
In a surprise post, Google announced that it is renaming Bardin to Gemini. Bard URL has already been updated to Gemini. Gemini Ultra can create "step-by-step instructions, sample quizzes or discussions." Google also mentioned that it will be a personal tutor for the user who is looking for advanced skills.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X