ഗൂഗിളിന്റെ സ്മാര്‍ട് കോണ്‍ടാക്റ്റ് ലെന്‍സ്; കണ്ണില്‍ വച്ചാല്‍ അറിയാം പ്രമേഹം

Posted By:

പ്രമേഹ രോഗികളുടെ കാര്യം വലിയ കഷ്ടമാണ്. ഇടയ്ക്കിടെ വരലില്‍ സൂചികുത്തി രക്തം പരിശോധിക്കുക എന്നത് അത്ര സുഖകരമായ കാരയമല്ല. എന്നാല്‍ പരിശോധിക്കാതിരിക്കാനും കഴിയില്ല. എന്നാല്‍ ഇനിമുതല്‍ രക്തപരിശോധന ഇല്ലാതെതന്നെ പ്രമേഹം കണ്ടെത്താം.

ഗൂഗിള്‍ പുതിയതായി വികസിപ്പിച്ചെടുത്ത കോണ്‍ടാക്റ്റ് ലെന്‍സാണ് ഇതിന് സഹായിക്കുന്നത്. കണ്ണില്‍ വയ്ക്കുന്ന ലെന്‍സ് കണ്ണുനീരിലെ ഗ്ലൂക്കോസിന്റെ അളവ് കണ്ടെത്തും തുടര്‍ന്ന് അതിലൂടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും കണക്കാക്കാം.

സൂക്ഷ്മ നേത്രങ്ങള്‍ക്ക് കാണാനാവാത്ത വിധം ചെറുതായ ഗ്ലൂക്കോസ് സെന്‍സര്‍, വയര്‍ലെസ് ചിപ്പുകള്‍ ആന്റിന എന്നിവയെല്ലാം ഘടിപ്പിച്ച കോണ്‍ടാക്റ്റ് ലെന്‍സ് ആണ്് ഇത്. കണ്ണുനീരിലെ ഗ്ലൂക്കോസിന്റെ അളവ് ഓരോസെക്കന്റിലും സെന്‍സര്‍ രേഖപ്പെടുത്തും.

ആന്റിനയുടെ സഹായത്തോടെ പുറത്തുള്ള മോണിറ്ററില്‍ ഈ റീഡിംഗ് രേഖപ്പെടുത്തും അതിലുടെ രക്തത്തിന്റെ അളവും അറിയാം. സെന്‍സറുകളും ചിപ്പുകളും ലെന്‍സിശന്റ വശങ്ങളിലാണ് ഉള്ളത്. അതുകൊണ്ടുതന്നെ കാഴ്ചയ്ക്ക് യാതൊരു പ്രയാസവും ഉണ്ടാവുകയുമില്ല.

ചുരുക്കിപ്പറഞ്ഞാല്‍ ഓരോ സെക്കന്റിലും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അറിയാന്‍ സാധിക്കും. വര്‍ഷങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് നേര്‍ത്ത സെന്‍സറുകളും ചിപ്പും ആന്റിനയുമെല്ലാം കോണ്‍ടാക്റ്റ് ലെന്‍സില്‍ ഘടിപ്പിച്ചത്.

ഗൂഗിള്‍ ലാബില്‍ വച്ചാണ് ഇവ വികസിപ്പിച്ചത്. എന്നാല്‍ ഈ കോണ്‍ടാക്റ്റ് ലെന്‍സ് വിപണിയില്‍ എത്തണമെങ്കില്‍ ഇനിയും ഏറെ കടമ്പകള്‍ കടക്കാനുണ്ടെന്നും ചുരുങ്ങിയത് അഞ്ചു വര്‍ഷമെങ്കിലും എടുക്കുമെന്നുമാണ് ഗൂഗിള്‍ പറയുന്നത്. നിലവില്‍ ലെന്‍സിന്റെ പ്രോടൊടൈപ് ആണ് അവതരിപ്പിച്ചിരിക്കുന്നത്.

ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗ് പോസ്റ്റിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. കൂടുതല്‍ അറിയാന്‍ താഴെ കൊടുത്തിരിക്കുന്ന ചിത്രങ്ങളും വീഡിയോയും കാണുക.

കണ്ണട വച്ചാല്‍ അറിയാം പ്രമേഹം ഉണ്ടോ എന്ന്...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot